ഓഡിയുടെ വയര്‍ലെസ് മൗസ് 5,559 രൂപയ്ക്ക്

Posted By:

കാര്‍ നിര്‍മാതാവായ ഓഡി, തങ്ങളുടെ തനത് ഡിസൈന്‍ ശൈലിയില്‍ നിര്‍മിച്ച വയര്‍ലെസ് മൗസുകള്‍ വിപണിയിലിറക്കി. ഓഡി കാര്‍ ശില്‍പത്തില്‍ തന്നെയാണ് മൗസ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ ഡീലര്‍ഷിപ്പുകളിലും ഓഡി വയര്‍ലെസ് മൗസ് ലഭ്യമാകും.

2000 ഡിപിഐ സെന്‍സറാണ് ഈ മൗസിനുള്ളത്. മൗസിന്‍റെ വില 5,559 രൂപയാണ്.

ബ്രാന്‍ഡുമായുള്ള ഉപഭോക്താവിന്‍റെ ബന്ധം അവരുടെ വിരല്‍ത്തുമ്പിലോളം ചേര്‍ത്തു നിറുത്തുക എന്ന ലക്ഷ്യമാണ് തങ്ങള്‍ക്കുള്ളതെന്ന് മൗസ് ലോഞ്ച് വിവരം പങ്കുവെക്കവെ ഓഡി ഇന്ത്യ തലവന്‍ മിഖായേല്‍ പേഷ്കെ പറഞ്ഞു.

ക്ലാസിക് ക്രോണോഗ്രാഫ് വാച്ചുകള്‍, മെസ്സഞ്ചര്‍ ബാഗുകള്‍, സ്പോര്‍ട്സ് ബാഗുകള്‍, ട്രാവല്‍ ബാഗുകള്‍, ബാക്പാക്ക് തുടങ്ങിയ നിരവധി ഉല്‍പന്നങ്ങള്‍ ഓഡി വിപണിയിലെത്തിക്കുന്നുണ്ട്.

Audi Launched wireless mouse
Audi Launched wireless mouse
Audi Launched wireless mouse
Audi Launched wireless mouse
Audi Launched wireless mouse
English summary
Audi has added a wireless mouse in to their merchandise list. It is priced INR 5,599.
Story first published: Monday, June 17, 2013, 17:16 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark