ഔഡി Q5 ട്രാക്ടറായി മാറിയപ്പോള്‍: വീഡിയോ
ഔഡിയുടെ മിഡ്-സൈസ് എസ്‌യുവിയാണ് Q5. ഇന്ത്യയില്‍ നിരവധി ധനവാന്മാരും, സിനിമാ താരങ്ങളും തങ്ങളുടെ യാത്രക്കായി ഉപയോഗിക്കുന്ന ആഢംബര വാഹനവും, ബോളിവുഡ് സാമ്രാജ്യത്തിലെല്ലാം തിളങ്ങി നിന്ന എസ്‌യുവിയുമാണിത്.

നിരവധി ഫീച്ചറുകളും, സുഖസൗകര്യങ്ങളും നല്‍കുന്ന Q5 -ന് ഏകദേശം 50 ലക്ഷം രൂപയോളമാണ് വില വരുന്നത്. അത്യാവശ്യം ഓഫ്‌റോഡ് പാതകളിലൂടെ കടന്നു പോകാനുള്ള കഴിവുകളുണ്ട്. എപ്പോഴും ഓള്‍ വീല്‍ ഡ്രൈവാണ് വാഹനത്തിന്റെ ചില പതിപ്പുകള്‍.

എന്നാല്‍ ഇത്രയൊക്കെ കഴിവുണ്ടെങ്കിലും Q5 -നെ പലപ്പോഴും ടാര്‍ റോഡില്‍ നിന്ന് നിലത്തിറക്കാനോ, വാഹനത്തിന്റെ പൂര്‍ണ്ണ ശേഷി പരിശോധിക്കാനോ ഉടമസ്ഥര്‍ തയ്യാറല്ല. വലിയ വില കൊടുത്ത് വാങ്ങിയ ആഢംബര്‍ കാറിന് എന്തെങ്കിലും കേടുപാടുകള്‍ പറ്റിയാലോ എന്ന പേടിയാണ് പലര്‍ക്കും.

അങ്ങനെയിരിക്കെ ഇത്രയും വിലമതിക്കുന്ന ആഢംബര എസ്‌യുവിയെ ട്രാക്ടറാക്കി പാടത്ത് നിലമുഴുവുകയാണ് മറ്റോരു ഉടമസ്ഥന്‍. വാഹനത്തിന്റെ പിന്നില്‍ ആധുനിക തരത്തിലുള്ള കലപ്പ ഘടിപ്പിച്ച് ചേറും ചെളിയും നിറഞ്ഞ കണ്ടത്തിലൂടെ ഓടിക്കുന്നതിന്റെ വീഡിയോയാണ് ഇവിടെ നല്‍കിയിരിക്കുന്നത്.

ഒട്ടും ആശങ്കയില്ലാതെയാണ് ഉടമ ചെളിയിലും വെള്ളത്തിലും വാഹനമോടിക്കുന്നത് എന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. Q5 -ന്റെ പിന്നില്‍ ഘടിപ്പിച്ചിരിക്കുന്ന കലപ്പ മണ്ണിലേക്ക് ആഴ്ന്നിറങ്ങി മണ്ണ് കിളയ്ക്കാനുള്ള ആവശ്യത്തിനായി നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ പലപ്പോഴും അത് മണ്ണിലുറച്ച് വാഹനം മുമ്പോട്ട് നീങ്ങുന്നതിന് തടസം സൃഷ്ടിക്കുന്നു.

മറ്റൊരു വാഹനത്തെ കെട്ടിവലിച്ച് മുമ്പോട്ട് നീങ്ങുന്നതിലും ബുദ്ധിമുട്ടാണിത്. ഇത്തരം സന്ദര്‍ഭങ്ങള്‍ തരണം ചെയ്യാന്‍ ട്രാക്ടറുകള്‍ക്ക് ഏറ്റവും കുറഞ്ഞ വേഗത്തിലും വളരെയധികം torque നല്‍കിയിരിക്കുന്നത്.

കലപ്പ മുമ്പോട്ടു വലിക്കുമ്പോള്‍ ചിലയിടത്ത് തങ്ങി നില്‍ക്കുന്നതിനാല്‍ എസ്‌യുവി വശങ്ങളിലേക്ക് തെന്നി മാറുന്നത് കാണാം. എന്നാലും ഈ പ്രതിബന്ധങ്ങളില്‍ ഒന്നും നിന്ന് പോവാതെ വാഹനം ആ കലപ്പയും വലിച്ചു കൊണ്ട് പാടത്ത് വലം വയ്ച്ച് തിരിച്ചു വരുന്നത് Q5 -ന്റെ മികവിനെ കാണിക്കുന്നതാണ്.
വിലയ വിലമതിക്കുന്ന വാഹനങ്ങള്‍ ഓഫ്‌റോഡ് പാതകളില്‍ പോലും കൊണ്ടു പോകുവാന്‍ മടിക്കുന്നതിനാല്‍ ഇത്തരം കാഴ്ച്ചകള്‍ അത്യപൂര്‍വ്വമാണ്. പക്ഷേ ഇത്തരം ആഢംബര വാഹനങ്ങള്‍ പാടത്തും പറമ്പിലുമെല്ലാം ഈ രീതിയില്‍ ഉപയോഗിച്ചാല്‍ പലകേടുപാടുകളും ഉണ്ടാവാന്‍ സാധ്യതയുണ്ട്.


Click it and Unblock the Notifications








