കര്‍ണാടക മുഖ്യന്‍റെ ഓഡി കാര്‍

സിദ്ധരാമയ്യ കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയാണ്. അദ്ദേഹം ഒരു നല്ല മനുഷ്യനാകുന്നു. നേരെവാ നേരെപോ എന്ന മനസ്ഥിതിക്കാരനാകുന്നു സിദ്ധരാമയ്യ. കാര്യങ്ങള്‍ ഇടംവലം നോക്കാതെ നേരിട്ട് വിളിച്ചുപറയുന്നതാണ് അദ്ദേഹത്തിന്‍റെ രീതി. അകത്ത് ഒന്ന് വെച്ച് പുറത്ത് മറ്റൊന്ന് കാട്ടുന്ന സ്വഭാവം അദ്ദേഹത്തിനില്ല.

കര്‍ണാടകയിലെ മറ്റേതൊരു രാഷ്ട്രീയക്കാരനെയും പോലെ അത്യാഡംബരക്കാറില്‍ തന്നെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും യാത്ര. സിദ്ധരാമയ്യയുടെ കാര്‍ വിശേഷങ്ങളാണ് താഴെ.

ഓഡി ക്യു7

ഓഡി ക്യു7

ഓഡി ക്യു7 എസ്‍യുവിയാണ് സിദ്ധരാമയ്യ ഉപയോഗിക്കുന്ന കാര്‍. ഇന്ത്യയില്‍ ഓഡി വിറ്റഴിക്കുന്ന എസ്‍യുവികളില്‍ ഏറ്റവും വിലയേറിയ കാറാണിത്. വില 59,20,400 രൂപയില്‍ തുടങ്ങി 76,02,500 രൂപയില്‍ അവസാനിക്കുന്നു. (ദില്ലി എക്സ്ഷോറൂം വിലയാണിത്).

എന്‍ജിന്‍

എന്‍ജിന്‍

2967 സിസി ഡീസല്‍ എന്‍ജിന്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി വരുന്നു. ഇതിന് വില 59,20,400 രൂപ.

2967 സിസിയുടെ പെട്രോള്‍ എജിന് വില 61,18,000 രൂപയാണ്. ഓട്ടോമാറ്റിക് പതിപ്പാണിത്.

4134 സിസിയുടെ ഡീസല്‍ എന്‍ജിന്‍ പതിപ്പിന് വില 76,02,500 രൂപയാണ്.

എന്‍ജിന്‍

എന്‍ജിന്‍

3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ പകരുന്നത് ലിറ്ററിന് 12.62 മൈലേജാണ്. 3 ലിറ്ററിന്‍റെ പെട്രോള്‍ എന്‍ജിന്‍ നല്‍കുക ലിറ്ററിന് 8.8 കിലോമീറ്റര്‍ മൈലേജ്. 4.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ലിറ്ററിന് 10.1 കിലോമീറ്റര്‍ മൈലേജ് തരും.

ഇറക്കുമതി

ഇറക്കുമതി

പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുകയാണ് ഈ വാഹനം. ഇത് വിലയില്‍ കാര്യമായ വര്‍ധനയുണ്ടാക്കുന്നുണ്ട്. 4000 ആര്‍പിഎമ്മില്‍ 335 കുതിരശക്തിയുള്ളതാണ് 4.2 ലിറ്ററിന്‍റെ ഡീസല്‍ എന്‍ജിന്‍. 1750 - 2750 ആര്‍പിഎമ്മില്‍ 800 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ പകരുന്നു. 3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 3800 - 4400 ആര്‍പിഎമ്മില്‍ 241 കുതിരശക്തി പകരുന്നു. 1750 - 2500 ആര്‍പിഎമ്മില്‍ 550 എന്‍എം ചക്രവീര്യമാണ് വാഹനത്തിനുള്ളത്. 3.0 ലിറ്ററിന്‍റെ പെട്രോള്‍ എന്‍ജിന്‍ നല്‍കുന്നത് 5500 - 6500 ആര്‍പിഎമ്മില്‍ 328 കുതിരശക്തിയാണ്. 2900 - 5300 ആര്‍പിഎമ്മില്‍ 440 എന്‍എം ചക്രവീര്യവും പകരുന്നു ഈ എന്‍ജിന്‍.

നിറങ്ങള്‍

നിറങ്ങള്‍

ബാഹിയ ബീജ് മെറ്റാലിക്

സൈകമോര്‍ ഗ്രീന്‍ മെറ്റാലിക്

ഡീപ് ബ്ലാക്

ലാവ ഗ്രേ

കല്ലാ വൈറ്റ്

ഫാന്‍റം ബ്ലാക്

ഗാര്‍നറ്റ് റെഡ്

കോബാള്‍ട് ബ്ലൂ മെറ്റാലിക്

കൊണ്‍ഡര്‍ ഗ്രേ മെറ്റാലിക്

ഐസ് സില്‍വര്‍ മെറ്റാലിക്

More from DriveSpark

Article Published On: Wednesday, May 15, 2013, 12:09 [IST]
English summary
Newly elected Karnataka chief minister Mr. Siddharamayya used to travel in an Audi Q7 SUV.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X