സൂപ്പർകാറുകളും ഇന്ത്യൻ റോഡുകളും തമ്മിൽ ചേരില്ല, വൈറൽ വീഡിയോ കണ്ടോ

രാജ്യത്തെ റോഡുകളിലൂടെ സൂപ്പർകാറുകൾ ഓടിക്കുക എന്നത് വളരെ ദുഷ്കരമായ കാര്യമായിരിക്കുകയാണ്. അടുത്തിടെ, കുറച്ച് സൂപ്പർകാറുകൾക്ക് റോഡ് കടക്കാൻ ബുദ്ധിമുട്ടുന്ന ഒരു വീഡിയോ ഓൺലൈനിൽ വൈറലായിരിക്കുകയാണ്. വീഡിയോയിൽ ഔഡി R8 ഉം ഒരു ഫെരാരി 812 GTS ഉം വളരെ ദുർഘടമായ റോഡ് മുറിച്ചുകടക്കാൻ പാടുപെടുന്നത് കാണാം. രണ്ട് സൂപ്പർകാറുകൾ സ്പീഡ് ബ്രേക്കറും തകർന്ന റോഡും ശ്രദ്ധാപൂർവ്വം മുറിച്ചുകടക്കുന്ന ഈ വീഡിയോ ഇൻസ്റ്റാഗ്രാമിലാണ് ഷെയർ ചെയ്തിരിക്കുന്നത്. സ്പീഡ് ബ്രേക്കറിന് ചുറ്റുമുള്ള റോഡും അതീവ ശോച്യാവസ്ഥയിലായതതോടെ ഒരു തരത്തിലും വാഹനം ഓടിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു.

മൈസൂരിലെ ഈ ദുർഘടമായ പാത മുറിച്ചുകടക്കാൻ പാടുപെടുന്ന ഒരു മിനി കൂപ്പർ ഹാച്ച്ബാക്കിനെയും വീഡിയോയിൽ കാണാൻ പറ്റുന്നുണ്ട്. 7 കോടി രൂപ വിലയുള്ള ലംബോർഗിനി അവൻ്റഡോർ SVJ വളരെ ഇടുങ്ങിയ ഇന്ത്യൻ റോഡുകളിലൂടെ ഓടിക്കുന്ന വീഡിയോ ഓൺലൈനിൽ വൈറലായിരുന്നു. മോശം റോഡുകളുടെ അവസ്ഥ കൂടാതെ, ഇന്ത്യയിൽ സൂപ്പർകാറുകൾ നേരിടുന്ന ഏറ്റവും വലിയ തടസ്സങ്ങളിലൊന്ന് സ്പീഡ് ബ്രേക്കറുകളാണ്.

ഉയരം കുറഞ്ഞ വാഹനങ്ങളുമായി പ്രത്യേകിച്ച് ലക്ഷ്വറി വാഹനങ്ങളുമായി ഇതു പോലെയുളള റോഡിലൂടെ പോകണമെങ്കിൽ അൽപ്പം ബുദ്ധിമുട്ടുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. അപകടങ്ങൾ കുറയ്ക്കാനാണ് ഇത്തരം സ്പീഡ് ബ്രേക്കുകൾ സ്ഥാപിച്ചിരിക്കുന്നതെന്നാണ് സർക്കാരുകൾ അവകാശപ്പെടുന്നത്. രാജ്യത്ത് കലാപങ്ങളിലൂടേയും, ഭീകരാക്രമണങ്ങളിലൂടേയും മരിക്കുന്നവരേക്കാൾ കൂടുതൽ പേർ റോഡപകടങ്ങളിലൂടെ മരിക്കുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

പ്രതിവർഷം അഞ്ച് ലക്ഷം അപകടങ്ങളാണ് രാജ്യത്ത് സംഭവിക്കുന്നത്, അതിൽ രണ്ട് ലക്ഷം പേർ മരിക്കുകയും മൂന്ന് ലക്ഷം പേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നു എന്നാണ് സർക്കാർ പറയുന്നത്. അപകടങ്ങൾ കാരണം രാജ്യത്തിൻ്റെ ജിഡിപിയിൽ കുറവ് വരുന്നത് സാമ്പത്തികപരമായ നഷ്ടം കൂടിയാണ്. റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന് ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്നത് റോഡ് എഞ്ചിനിയറിങ്ങിൽ വരുന്ന പാകപിഴകളാണ്. ചിലവ് ലാഭിക്കാനായി ചില വിട്ടുവീഴ്ചകളൊക്കെ ചെയ്യുന്നതാണ് ഏറ്റവും വലിയ പിഴവായി കാണേണ്ടത്.

ഫ്ല്ളൈ ഓവറുകളും അണ്ടർപാസുകളും ഒഴിവാക്കുന്നത് റോഡ് അപകടങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു എന്നതാണ് സത്യം. ഇതിനൊരു പരിഹാരം എന്ന നിലയിൽ പറയാൻ സാധിക്കുന്നത്, റോഡിൻ്റെ ഇൻഫ്രാസ്ട്രക്ച്ചർ, ഒരു അപകട സമയത്ത് എങ്ങനെ പ്രതികരിക്കണം, വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളും, റോഡിലൂടെ സുരക്ഷിതമായി യാത്ര ചെയ്യുന്നതിനുളള അവബോധവും, ട്രാഫിക് നിയമങ്ങളും പാലിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

മറ്റൊരു പ്രധാന കാര്യം എന്ന് പറയുന്നത് സർക്കാർ മാത്രം വിചാരിച്ചാൽ അപകടം കുറയില്ല, അതിന് ജനങ്ങൾ കൂടെ മനസ് വെച്ചാലേ നടക്കൂ. അമിതവേഗവും, അശ്രദ്ധയോടെ ഉളള ഡ്രൈവിങ്ങുമാണ് ഏറ്റവും വലിയ പ്രശ്നം. ഇന്ത്യൻ റോഡുകളിൽ ഓരോ വർഷവും റോഡപകടങ്ങളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. മദ്യപിച്ചുളള വാഹനമോടിക്കൽ, റോഡിൻ്റെ ഗുണനിലവാരം, അത് പോലെ സമൂഹമാധ്യമങ്ങളിലൂടെ റോഡുകളുടെ ശോചനീയാവസ്ഥ. അപകട മരണത്തിൻ്റെ എണ്ണം എന്നിവയെല്ലാമാണ് നിലവിൽ പഠനത്തിന് വേണ്ടി ആധാരമാക്കിയിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, July 7, 2024, 18:00 [IST]
English summary
Audi r8 and a ferrari 812 gts struggling to cross rough indian road video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X