സിറിയൻ അഭയാർഥികൾക്ക് ജോലി നൽകുമെന്ന് ഓഡി
ആഭ്യന്തര കലാപം രൂക്ഷമായ സിറിയയിൽ നിന്ന് പലായനം ചെയ്യുന്നവരോട് ഏറ്റവും അനുഭാവപൂർവ്വം പെരുമാറുന്ന രാജ്യങ്ങളിലൊന്നാണ് ജർമനി. വൻ തോതിലുള്ള അഭയാർഥിപ്രവാഹമാണ് ജർമനി അടക്കമുള്ള രാജ്യങ്ങളിലേക്ക് നടക്കുന്നത്. ഇവരെ സ്വീകരിക്കാൻ ജർമൻ സർക്കാരിനൊപ്പം അന്നാട്ടിലെ കമ്പനികളും കൈകോർക്കുകയാണ്.
അഭയാർത്ഥികളുടെ സംരക്ഷണത്തിനായി ഫണ്ട് സ്വരൂപണം നടത്തുകയാണ് ജർമൻ കാർനിർമാതാവായ ഓഡി. 1 ദശലക്ഷം യൂറോയാണ് സമാഹരിച്ചു നൽകാൻ ഉദ്ദേശിക്കുന്നത്.

അഭയാർഥികൾക്ക് തങ്ങളുടെ സ്ഥാപനങ്ങളിൽ ജോലി നൽകുന്നതിനെക്കുറിച്ചും ഓഡി ആലോചിക്കുന്നുണ്ട്.
തങ്ങളുടെ വീട്ടുപടിക്കലെത്തി സംരക്ഷണം ആവശ്യപ്പെടുന്നവരെ ജർമനി കൈവിടില്ലെന്ന് ഓഡി എജി തലവൻ റൂപർട്ട് സ്റ്റാഡ്‌ലർ വ്യക്തമാക്കി. അടിയന്തിരമായി സഹായമെത്തിക്കാൻ തങ്ങൾ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications








