5.50 ലക്ഷത്തിന്റെ വാഗണ്‍ആറില്‍ ഇടിച്ച 80 ലക്ഷം വിലയുള്ള കാറിന്റെ അവസ്ഥ കണ്ടോ! ഇനിയും പപ്പടമെന്ന് വിളിക്കുമോ?
വളരെ തിരക്കേറിയ ഇന്ത്യന്‍ റോഡുകളില്‍ അപകടങ്ങള്‍ നിത്യസമഭവമാണ്. അപ്രവചനീയമായ ഇന്ത്യന്‍ റോഡ് സാഹചര്യങ്ങളില്‍ ഡ്രൈവ് ചെയ്യുന്നത് ആയാസകരമായ കാര്യമല്ലെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. അപകടങ്ങളില്‍ പെട്ട വാഹനങ്ങളുടെ നില മനസ്സിലാക്കി അവയുടെ ബില്‍ഡ് ക്വാളിറ്റി നിശ്ചയിക്കുന്നവരാണ് നമ്മള്‍. ക്രാഷ് ടെസ്റ്റുകളില്‍ വളരെ മോശം സ്റ്റാര്‍ റേറ്റിംഗുകള്‍ നേടുന്ന ഒരു വാഹന നിര്‍മാതാക്കളാണ് മാരുതി സുസുക്കി.
ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ബജറ്റിന് പ്രധാന്യം നല്‍കുമ്പോള്‍ സേഫ്റ്റി കുറഞ്ഞു പോകുന്നു. മാരുതിയുടെ ഏറ്റവും പുതിയ മോഡലുകള്‍ സേഫ്റ്റിയുടെ കാര്യത്തില്‍ അത്ര മോശമല്ലെന്ന കാര്യം കൂടി ഓര്‍മിപ്പിക്കട്ടേ. ഏതായാലും മാരുതി സുസുക്കിയുടെ ബജറ്റ് കാറുകളില്‍ പലതും അപകടത്തില്‍ പെട്ടാല്‍ അവയുടെ അവസ്ഥ പിന്നെ എടുക്കാന്‍ സാധിക്കാത്ത തരത്തിലാണ് പലപ്പോഴും ഉണ്ടാകാറുള്ളത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു സംഭവം അടുത്തിടെ ഉണ്ടായി.

മാരുതിയുടെ കുറഞ്ഞ വിലയുള്ള വാഗണ്‍ആര്‍ (Maruti Suzuki WagonR) കാറിലിടിച്ച് ഔഡി കാര്‍ പൊളിഞ്ഞ സംഭവമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ശ്രദ്ധനേടുന്നത്. naitikcarstatus_yt- എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ അപകടത്തിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്നുള്ളതാണ് വീഡിയോ എന്നാണ് തോന്നുന്നത്. ഔഡി S5 കാറാണ് മാരുതി വാഗണ്‍ആറുമായി കൂട്ടിയിടിച്ചത്. റെഡ് കളറിലുള്ള ഔഡി കാറിന്റെ മുന്‍വശം തകര്‍ന്ന നിലയിലാണ്. മാത്രമല്ല അതിന്റെ എല്ലാ എയര്‍ബാഗുകളും വിന്യസിച്ചിട്ടുണ്ട്.
ബമ്പര്‍, ബോണറ്റ്, റേഡിയേറ്റര്‍ ഗ്രില്‍, ഹെഡ്ലാമ്പ്, ടയര്‍, ഫെന്‍ഡര്‍ തുടങ്ങിയ ഭാഗങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഡ്രൈവര്‍ സീറ്റിന്റെ ബോഡി പാനലുകളെ പോലും അപകടം ബാധിച്ചിട്ടുണ്ട്. അമിത വേഗതയിലായിരുന്ന ഔഡി കാറിന്റെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാവാം അപകടകാരണമെന്നാണ് അനുമാനിക്കുന്നത്. മറുവശത്ത് വാഗണ്‍ആറിന് താരതമ്യേന ചെറിയ കേടുപാടുകള്‍ മാത്രമാണുണ്ടായത്. ടോള്‍ബോയ് ഹാച്ചിന്റെ ബമ്പറിന്റെ വലതുഭാഗം ഒടിഞ്ഞ് ഫെന്‍ഡറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

മാത്രമല്ല ഇടിയുടെ ആഘാതത്തില്‍ ഹെഡ്ലാമ്പ് തകര്‍ന്നിട്ടുണ്ട്. ഇതല്ലാതെ കാറിന് മറ്റ് കേടുപാടുകള്‍ കൂടാതെ തരട്ടേടില്ലാത്ത അവസ്ഥയിലാണ്. ഭാഗ്യവശാല്‍ അപകടത്തില്‍ അത്യാഹിതമൊന്നും ഉണ്ടായില്ല. ഇരുകാറുകളിലെയും യാത്രക്കാര്‍ രക്ഷപ്പെട്ടു. എങ്കിലും ഔഡി കാറിന്റെ ഡ്രൈവറുടെ കൈകള്‍ച്ച് ചെറുതായി പരിക്കേറ്റിട്ടുണ്ടെന്ന് വീഡിയോയില്‍ വിശദീകരിക്കുന്നു. അപകടത്തില്‍ വാഗണ്‍ആറിനുണ്ടയ ആഘാതം കുറവാണെന്ന് നമുക്ക് തോന്നാം. എന്നാല്‍ ഈ അപകടം എങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ചുള്ള കൃത്യമായ വിശദാംശങ്ങള്‍ അറിഞ്ഞാല്‍ മാത്രമേ അതിനെ കുറിച്ച് വിശദമായി സംസാരിക്കാന്‍ പറ്റൂ.
ഏതായാലും ഈ ഒരു അപകടത്തിന് പിന്നാലെ ഇരുകാറുകളുടെയും ബില്‍ഡ് ക്വാളിറ്റി വിലയിരുത്താന്‍ നെറ്റിസണ്‍സ് തുടങ്ങിയിട്ടുണ്ട്. 5.50 ലക്ഷത്തിന്റെ കാറിലിടിച്ച് 80 ലക്ഷത്തിന്റെ കാര്‍ തകര്‍ന്നുവെന്ന തരത്തിലാണ് പലരും സംസാരിക്കുന്നത്. എന്നാല്‍ ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങളില്‍ നിന്ന് കാറുകളുടെ ബില്‍ഡ് ക്വാളിറ്റി വിലയിരുത്താതിരിക്കാന്‍ നാം ശ്രദ്ധിക്കണം. വാഗണ്‍ആറിനേക്കാള്‍ കൂടുതല്‍ കേടുപാടുകള്‍ ഔഡിക്ക് വരുത്തിവെക്കുന്ന തരത്തില്‍ ആംഗിള്‍ ഓഫ് ഇംപാക്റ്റ് ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ഇതിനര്‍ത്ഥം ഈ ഔഡി മോഡല്‍ വാഗണ്‍ആറിനേക്കാള്‍ സുരക്ഷിതമല്ലെന്നോ തിരിച്ചോ അല്ല. ഈ അപകടത്തിന്റെ കാരണങ്ങളും വിശദാംശങ്ങള്‍ അറിയാതെ നമ്മള്‍ നിഗമനങ്ങളില്‍ എത്തിച്ചേരരുത്. കാര്യങ്ങള്‍ ഇങ്ങനെ ഒക്കെയാണെങ്കിലും ട്രാഫിക് നിയമങ്ങള്‍ നാം ഗൗരവമായി എടുക്കേണ്ടതുണ്ടെന്ന കാര്യം ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുകയാണ് ഈ അപകടം. ഈ അപകടത്തിന്റെ കൃത്യമായ കാരണം നമ്മള്‍ക്ക് അറിയില്ലെങ്കിലും ആരെങ്കിലും ഒരാള്‍ ഗതാഗത നിയമം ലംഘിച്ചിട്ടുണ്ടാകണം.
അതുകൊണ്ട് വണ്ടിയെടുത്ത് പുറത്തിറങ്ങുമ്പോള്‍ നമ്മുടെ സഹജീവികളുടെ സുരക്ഷ കൂടി കണക്കിലെടുത്ത് ശ്രദ്ധിച്ച് വളയം പിടിക്കുക. നിങ്ങളുടെ കാര്‍ എത്ര സുരക്ഷിതമായ ഒന്നാണെങ്കിലും ഗതാഗത നിയമങ്ങള്‍ പാലിക്കാതിരുന്നാല്‍ അതിന്റെ ഗുണങ്ങള്‍ ലഭിച്ചെന്ന് വരില്ല. കാരണം പല സേഫ്റ്റി ഫീച്ചറുകളും തമ്മില്‍ തമ്മില്‍ ബന്ധപ്പെട്ട് കിടക്കുന്നു. സീറ്റ്‌ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ എയര്‍ബാഗ് വിന്യസിക്കപ്പെടാത്തത് പോലെ. അതിനാല്‍ ഞങ്ങള്‍ ഒരിക്കല്‍ കൂടി പറയുന്നു വളയം പിടിക്കുമ്പോള്‍ ട്രാഫിക് നിയമങ്ങള്‍ ഉറപ്പായും പാലിക്കുക.


Click it and Unblock the Notifications








