മലയാള സിനിമയിലെ ഈ താരദമ്പതികൾക്കും ഓഡി
താരമായാല്‍ ഏറ്റവും വില പിടിച്ച കാര്‍ തന്നെ സ്വന്തമായി ഇല്ലെങ്കിൽ താരത്തിന് പിന്നെന്ത് പ്രശസ്തിയാണുള്ളത്. ഇന്ത്യൻ സിനിമയിലെ നടീനടന്മാരുടെ വാഹന ഭ്രമം വളരെ പ്രശസ്തവുമാണ്. സിനിമകളിൽ വസ്ത്രവും കൂളിംഗ് ഗ്ലാസും മാറ്റുന്നത്പോലെയാണ് നമ്മുടെ ചില നടീനടന്മാര്‍ വാഹനങ്ങള്‍ മാറ്റുന്നതും.
ബോളിവുഡ് കില്ലാഡിയുടെ ആക്ഷൻ കാറുകൾ
ഇപ്പോഴിതാ മലയാള സിനിമാരംഗത്ത് നിന്നും ഷംനാ കാസിംമിന് പിന്നാലെ താരദമ്പതികളായ ആൻ അഗസ്റ്റിനും ജോമാനും ഓഡി സ്വന്തമാക്കിയിരിക്കുന്നു. ഒട്ടനവധി താരങ്ങളാണ് ഈ വർഷം ഓഡി വാങ്ങിക്കൂട്ടിയത്. ഓഡി ഏവർക്കും പ്രിയപ്പെട്ടതാണ് എന്നാണിതിന് തെളിവ്.

മലയാള സിനിമാരംഗത്തെ അന്തരിച്ച നടൻ അഗസ്റ്റിന്റെ മകളും ഒട്ടനവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ പ്രശസ്തമായ നടിയുമാണ് ആൻ അഗസ്റ്റിൻ.

മലയാള സിനിമയിലെ പ്രശസ്ത ഛായാഗ്രാഹരകിൽ ഒരാളാണ് ജോമോൻ ടി ജോൺ. ഈ താരദമ്പതികളുടെ ജീവിതത്തിലും ഓഡി സ്ഥാനം പിടിച്ചു.

ആഡംബര കോംപാക്ട് സെഡാൻ ഓഡി എ3യാണ് ഇവർ സ്വന്തമാക്കിയിരിക്കുന്നത്. ഓഡിയുടെ എൻട്രിലെവൽ ലക്ഷ്വറി സെഡാനാണിത്.

1996ൽ ആഗോളവിപണിയിലെത്തിയ എ3 2014ലാണ് ഇന്ത്യയിലെത്തുന്നത്. ഈ വർഷം തന്നെയാണ് കാർ ഓഫ് ദി ഇയർ എന്ന അംഗീകാരവും ഓഡി എ3ക്ക് ലഭിച്ചത്.

പെട്രോൾ, ഡീസൽ വകഭേദങ്ങളിലാണ് ഈ കാർ ലഭ്യമായിട്ടുള്ളത്. 1798 സിസി കപ്പാസിറ്റിയുള്ള പെട്രോൾ എൻജിനും 1968 സിസി കപ്പാസിറ്റിയുള്ള ഡീസൽ എൻജിനുമാണ് കരുത്തേകുന്നത്.

178ബിഎച്ച്പിയും 250എൻഎം ടോർക്കുമാണ് പെട്രോൾ എൻജിൻ ഉല്പാദിപ്പിക്കുന്നത്.

ഡീസൽ എൻജിന് 141ബിഎച്ച്പിയും 320എൻഎം ടോർക്കുമാണുള്ളത്.

26 ലക്ഷം മുതൽ 35 ലക്ഷം വരെയാണ് ഓഡി എ3യുടെ എക്സ്ഷോറൂം വില.

നിറയെ ആരാധക വലയങ്ങളുള്ള സച്ചിൻ ആരുടെ ഫാനാണ്?

ഒടുവിൽ ഷംനയ്ക്കും ഓഡി


Click it and Unblock the Notifications