മുന്‍ കാമുകന് സമ്മാനിച്ചത് 2 കോടിയുടെ കാര്‍! നെറ്റിസണ്‍സിന്റെ 'കിളിപറത്തി' യുവതി
കമിതാക്കള്‍ തങ്ങള്‍ പ്രണയത്തിലായിരിക്കുമ്പോള്‍ പരസ്പരം സമ്മാനങ്ങള്‍ കൈമാറുന്നത് വളരെ സാധാരണ കാര്യമാണ്. എന്നാല്‍ പിരിഞ്ഞ് കഴിഞ്ഞാല്‍ കൈമാറിയ സമ്മാനങ്ങള്‍ വരെ തിരിച്ച് ചോദിക്കുന്നവരെയും നമുക്ക് ചുറ്റും കാണാം. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയായിക്കൊണ്ട് മുന്‍കാമുകന് 2 കോടി വിലയുള്ള കാര്‍ സമ്മാനിച്ച ഒരു യുവതിയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നത്. അതിനെ കുറിച്ച് വിശദമായി നോക്കാം.
പ്രണയത്തില്‍ നിന്ന് പിന്‍മാറിയ ശേഷം പരസ്പരം ശത്രുക്കളാകുന്നവരും സുഹൃത്തുക്കളായി തുടരുന്നവരുമുണ്ട്. ഇവരില്‍ നിന്നെല്ലാം ഒരുപടി കൂടി കടന്ന് മുന്‍ കാമുകള്‍ ജീവിതത്തില്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ച കാര്‍ തന്നെ സമ്മാനിച്ച് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ പ്രശസ്ത ടിക് ടോക്കറും സംരഭകയുമായ അന്ന പോള്‍. തന്റെ മുന്‍ കാമുകനുമായി വേര്‍പിരിഞ്ഞതിന് ശേഷം 400,000 ഡോളര്‍ വിലമതിക്കുന്ന സമ്മാനം നല്‍കിയാണ് അന്ന 'ആരും സഞ്ചരിക്കാത്ത പാതയിലൂടെ സഞ്ചരിച്ചത'.

രസകരമായ കുറിപ്പിനൊപ്പം മുന്‍പങ്കാളിക്ക് അവന്റെ ഡ്രീം കാര്‍ സമ്മാനിക്കുന്നതിന്റെ വീഡിയോയും 24-കാരി ടിക്‌ടോക്, ഇന്‍സ്റ്റഗ്രാം എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെച്ചിട്ടുണ്ട്. 'ലോകത്തിലെ ഏറ്റവും മികച്ച മുന്‍ കാമുകി, ഞാന്‍ അവനെ തന്റെ സ്വപ്ന കാര്‍ സമ്മാനിച്ചു. ഗ്ലെനിനേക്കാള്‍ അത് ആരും അര്‍ഹിക്കുന്നില്ല' എന്ന അടിക്കുറിപ്പോടെയായിരുന്നു കുറിപ്പ്. ജനപ്രിയ ടിക് ടോക്കര്‍ തന്റെ സ്വപ്ന കാര്‍ നിസാന്‍ സ്‌കൈലൈന്‍ GT-R R33 സമ്മാനിച്ചാണ് മുന്‍ കാമുകനെ ഞെട്ടിച്ചത്.
വില കൂടിയ കാറാണെന്നത് മാത്രമല്ല ഈ സമ്മാനം വളരെ സ്‌പെഷ്യലാക്കുന്നത്. 2002-ല്‍ നിസാന്‍ ഉല്‍പ്പാദനം നിര്‍ത്തിയ ഈ കാര്‍ വളരെ അപൂര്‍വമായി മാത്രമേ വാങ്ങാന്‍ കിട്ടൂ. മുന്‍ പങ്കാളിക്ക് അവന്റെ ഡ്രീം കാര്‍ നല്‍കി സര്‍പ്രൈസാക്കിയത് എങ്ങനെയാണെന്നും അന്ന തന്റെ ആരാധകരോട് വിശദീകരിച്ചിട്ടുണ്ട്. തോംസണ്‍ എന്നാണ് കക്ഷിയുടെ പേര്. ഇരുവരുടെയും കുടുംബത്തോടൊപ്പം അന്ന തോംസണിന്റെ പിറന്നാള്‍ ദിവസം അത്താഴ വിരുന്നിന് ക്ഷണിച്ചു.

തന്റെ വെള്ള നിറത്തിലുള്ള ജീപ്പിന് സമീപം തോംസണിന് സമ്മാനിക്കാനിരുന്ന നിസാന്‍ കാര്‍ പാര്‍ക്ക് ചെയ്തു. വിരുന്നിന് ശേഷം വളരെ കാഷ്വലായി തന്റെ ജീപ്പ് റാപ്പ് ചെയ്തത് എങ്ങനെയെന്ന് കാണിച്ച് തരാമെന്ന വ്യാജേന തോംസണിനെ അവര്‍ പാര്‍ക്കിംഗിലേക്ക് കൂട്ടിക്കൊണ്ടുപോയി. ശേഷം സര്‍പ്രൈസ് സമ്മാനം ചൂണ്ടിക്കാണിച്ച് ഇഷ്ടപ്പെട്ടോ എന്ന് അന്ന തോംസണിനോട് ചോദിച്ചു. തന്റെ ജീപ്പിനേക്കാളും മികച്ചതാണ് എന്നായിരുന്നു അവന്റെ മറുപടി.
തൊട്ടുപിന്നാലെ കാര്‍ അണ്‍ലോക്ക് ചെയ്ത് അന്ന താക്കോല്‍ തോംസ്‌പോണിന് കൈമാറി. ചുറ്റും സംഭവിക്കുന്നത് എന്തെന്നറിയാതെ അവന്‍ ഒരു നിമിഷം സ്തംഭിച്ച് നിന്നുപോയി. ജീവിതത്തിലെ ഏറ്റവും വലിയ സര്‍പ്രൈസിന്റെ ഞെട്ടലില്‍ നിന്ന് മുക്തനായ ശേഷം തോംസണ്‍ ആനന്ദക്കണ്ണീരണിഞ്ഞു. തോംസ്പണ്‍ തന്റെ പുതിയ കാറില്‍ കയറി വണ്ടി സ്റ്റാര്‍ട്ട് ചെയ്യുന്നതും ഓടിച്ച് പോകുന്നതുമെല്ലാം പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്. സര്‍പ്രൈസ് ഗിഫ്റ്റ് സമ്മാനിച്ച അന്നയെ തോംസണ്‍ ആലിംഗനം ചെയ്യുകയും ചെയ്തു.

തോംസണ്‍ തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ച കാറായിരുന്നു ഇതെന്നും ഒരാഴ്ച മുമ്പ് ഇതേ കാര്‍ കണ്ടപ്പോള്‍ അതിന്റെ കൂടെ അവന്‍ ഫോട്ടോ എടുക്കുക കൂടി ചെയ്തിരുന്നതായി അന്ന ഒരു മാധ്യമത്തോട് പറഞ്ഞു. എട്ടുവര്‍ഷത്തെ ഡേറ്റിംഗിന് ശേഷം 2023 ഓഗസ്റ്റിലാണ് അന്നയും തോംസണും വേര്‍പിരിഞ്ഞത്. എന്നാല്‍ ഇരുവരും വേര്‍പിരിഞ്ഞ ശേഷം ഇത്തരമൊരും സംഭവം അരങ്ങേറിയതോടെ ആരാധകര്‍ ആശയക്കുഴപ്പത്തിലായി.
അവരുടെ ആശങ്കകള്‍ കമന്റ് ബോക്‌സില്‍ നിറയുകയും ചെയ്തു. നിങ്ങള്‍ ശരിക്കും എന്തിനാണ് വേര്‍പിരിഞ്ഞതെന്നാണ് ഒരാള്‍ കമന്റിട്ടത്്. ചിലര്‍ക്ക് വിചിത്രമായി അന്നയുടെ ഈ പ്രവര്‍ത്തി വിചിത്രമായി തോന്നിയെങ്കിലും നിരവധി പേര്‍ ടിക്‌ടോക്കറെ പിന്തുണച്ചു. വേര്‍പിരിയലിനു ശേഷവും ഇത്രയും മനോഹരമായ സൗഹൃദം നിലനിര്‍ത്തുന്നത് രണ്ട് വ്യക്തികളുടെയും പക്വത കാണിക്കുന്നതായാണ് ഒരാള്‍ പറയുന്നത്.

നിസാന്‍ സ്‌കൈലൈന്‍ GT-R മോഡലിനെ കുറിച്ച് പറയുമ്പോള്‍ ഇത് സ്‌കൈലൈന്‍ റേഞ്ചിനെ അടിസ്ഥാനമാക്കിയുള്ള ഒരു ജാപ്പനീസ് സ്‌പോര്‍ട്‌സ് കാറാണ്. 'സ്‌കൈലൈന്‍ GT-R' എന്ന് പേരുള്ള ആദ്യത്തെ കാറുകള്‍ 1969-1972 കാലയളവില്‍ KPGC10 എന്ന മോഡല്‍ കോഡിന് കീഴില്‍ നിര്‍മ്മിക്കപ്പെടുകയും നിരവധി ജാപ്പനീസ് ടൂറിംഗ് കാര്‍ റേസിംഗ് ഇവന്റുകളില്‍ വിജയിക്കുകയും ചെയ്തു.
ATTESA E-TS ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം, സൂപ്പര്‍-HICAS ഫോര്‍ വീല്‍ സ്റ്റിയറിംഗ് എന്നിവയുള്‍പ്പെടെ നിരവധി നൂതന സാങ്കേതിക വിദ്യകളുമായി എത്തിയ ഈ കാര്‍ പെര്‍ഫോമന്‍സ് കാറുകള്‍ക്കിടയിലെ സൂപ്പര്‍ താരങ്ങളിലൊന്നായി മാറി. 2002 ഓഗസ്റ്റില്‍ സ്‌കൈലൈന്‍ GT-R-ന്റെ നിര്‍മ്മാണം അവസാനിച്ചെങ്കിലും ഇന്ന് ഇംപോര്‍ട്ട് ഡ്രാഗ് റേസിംഗ്, സര്‍ക്യൂട്ട് ട്രാക്ക്, ടൈം അറ്റാക്ക്, ട്യൂണിംഗ് മാഗസിനുകള്‍ നടത്തുന്ന ഇവന്റുകള്‍ എന്നിവയിലൂടെ കാര്‍ ജനപ്രിയമാണ്.
ഒരിക്കലും ജപ്പാന് പുറത്ത് നിര്‍മ്മിച്ചിട്ടില്ലാത്ത നിസാന്‍ സ്‌കൈലൈന്‍ GT-R ഹോങ്കോംഗ്, സിംഗപ്പൂര്‍, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ വിദേശ വിപണികളിലേക്ക് കയറ്റി അയച്ചിരുന്നു. ഐക്കണിക് സ്പോര്‍ട്സ് കാറായ നിസാന്‍ GT-R പ്രശസ്തമാക്കുന്നതില്‍ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ഫ്രാഞ്ചൈസിയടക്കം നിരവധി സിനിമകളും വലിയ പങ്കുവഹിച്ചിട്ടുണ്ട്.


Click it and Unblock the Notifications








