ഓട്ടോക്കാരന്‍, നാലും തെരിഞ്ച റൂട്ട്ക്കാരന്‍...

By Santheep

ഓട്ടോറിക്ഷകളും ഓട്ടോക്കാരും പ്രതിനിധീകരിക്കുന്നത് ഒരു സമാന്തരരാഷ്ട്രത്തെയാണ്. രാജ്യത്തെ അതൃപ്തരായ ജനവിഭാഗങ്ങളുടെ രോഷമാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെയെല്ലാം നിരത്തുകളില്‍ മൂന്ന് ചക്രത്തിലോടുന്നത് എന്നു കാണാം. കനത്ത സെക്യൂരിറ്റിയുള്ളതു കൊണ്ടുമാത്രമാണ് നാട്ടിലെ പല നേതാക്കള്‍ക്കും ഓട്ടോക്കാരുടെ തല്ല് കൊള്ളാത്തതെന്ന് ഈയടുത്തകാലത്ത് അര്‍വിന്ദ് കെജ്രിവാള്‍ ഓട്ടോക്കാരന്റെ തല്ല് വാങ്ങി തെളിയിക്കുകയുണ്ടായി. സിനിമാക്കാർ ഈ 'റാഡിക്കൽ' വശം നന്നായി തിരിച്ചറിഞ്ഞിട്ടുള്ളവരാണ്.

ഇന്ത്യയില്‍ മാത്രമല്ല, ദരിദ്രമായ നിരവധി രാഷ്ട്രങ്ങളില്‍ ഓട്ടോറിക്ഷയുടെ സാന്നിധ്യമുണ്ട്. ഓരോ രാജ്യത്തെയും ഓട്ടോറിക്ഷകള്‍ ഡിസൈനിലും മറ്റും കാര്യമായ വ്യത്യാസം പുലര്‍ത്തുന്നുണ്ടെങ്കിലും എല്ലാം പറയുന്നത് ഒരേ കഥകളാണ്.

ഫിലിപ്പൈന്‍സ്

ഫിലിപ്പൈന്‍സ്

ഫിലിപ്പൈന്‍സിലെ ഓട്ടോറിക്ഷകള്‍ ഡിസാനില്‍ നമ്മുടെ ഓട്ടോകളില്‍ നിന്ന് സാരമായ വ്യത്യാസം പുലര്‍ത്തുന്നുണ്ട്. ഒരു മോട്ടോര്‍സൈക്കിളിന് സൈഡ്കാര്‍ ഘടിപ്പിച്ച നിലയിലാണ് ഇവിടെ ഓട്ടോറിക്ഷകള്‍. ഇവിടുത്തുകാര്‍ ഇതിനെ 'ട്രൈസിക്കിള്‍' എന്ന് വിളിക്കുന്നു.

ഫിലിപ്പൈന്‍സ് ഫിലിപ്പൈനിലെ ഡ്യൂമാഗുറ്റെ നഗരത്തില്‍ ഉപയോഗിക്കുന്ന ട്രൈസിക്കിളാണ് ചിത്രത്തില്‍.

ഫിലിപ്പൈന്‍സ് ഫിലിപ്പൈനിലെ ഡ്യൂമാഗുറ്റെ നഗരത്തില്‍ ഉപയോഗിക്കുന്ന ട്രൈസിക്കിളാണ് ചിത്രത്തില്‍.

ഫിലിപ്പൈനിലെ ഡ്യൂമാഗുറ്റെ നഗരത്തില്‍ ഉപയോഗിക്കുന്ന ട്രൈസിക്കിളാണ് ചിത്രത്തില്‍.

ബ്രൈറ്റണ്‍ മരിന

ബ്രൈറ്റണ്‍ മരിന

ഇംഗ്ലണ്ടിലെ പ്രശസ്തമായ ഹാര്‍ബര്‍ സിറ്റിയായ ബ്രൈറ്റണ്‍ മരിനയിലെ ഓട്ടോറിക്ഷയാണിത്. ഇത് നമ്മുടെ ബജാജ്‌ല ഓട്ടോറിക്ഷ തന്നെയാണെന്നറിയുക.

കംബോഡിയ

കംബോഡിയ

'ടുക് ടുക്' എന്ന പേരിലാണ് കംബോഡിയയിലെ ഓട്ടോറിക്ഷകള്‍ അറിയപ്പെടുന്നത്. ചിത്രത്തില്‍ വ്യക്തമാകുന്നതുപോലെ സാരമായ ഡിസൈന്‍ വ്യതിയാനം നമ്മുടെ ഓട്ടോറിക്ഷയില്‍ നിന്നുണ്ട്. സൈക്കിള്‍ റിക്ഷയുടെ രൂപത്തില്‍ നിന്ന് ഏറെയൊന്നും മുന്നോട്ടുപോയിട്ടില്ല ഇതെന്നു കാണാം.

തായ്‌ലന്‍ഡ്

തായ്‌ലന്‍ഡ്

തായ്‌ലന്‍ഡിലും ഓട്ടോറിക്ഷയെ ടുക് ടുക് എന്നാണ് ആളുകള്‍ വിളിക്കുന്നത്. സാമ്-ലോര്‍ എന്നും ഈ വാഹനം അറിയപ്പെടുന്നു.

ചൈന

ചൈന

വലിയ ഭൂപ്രദേശമാകയാലാവണം ചൈനയില്‍ നിരവധി ഡിസൈന്‍ ശൈലികളിലുള്ള ഓട്ടോറിക്ഷകള്‍ കാണാം.

ചൈന

ചൈന

ചൈനയിലെ ഹൈക്കോവു നഗരത്തില്‍ ഉപയോഗിക്കുന്ന റിക്ഷകളുടെ ഡിസൈന്‍ ഇങ്ങനെയാണ്.

ക്യൂബ

ക്യൂബ

തേങ്ങയുടെ ആകൃതിയുള്ളതിനാല്‍ 'കൊക്കോ-ടാക്‌സി' എന്നാണ് ക്യൂബയിലെ ഓട്ടോകള്‍ അറിയപ്പെടുന്നത്.

ബംഗ്ലാദേശ്

ബംഗ്ലാദേശ്

'കുട്ടി ടാക്‌സി' എന്നര്‍ത്ഥം വരുന്ന ബംഗാളി പദമാണ് ഓട്ടോറിക്ഷകളെ വിശേഷിപ്പിക്കാന്‍ ബംഗ്ലാദേശികള്‍ ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നവയാണ് ഇവിടുത്തെ ഓട്ടോകളെല്ലാം.

ഇക്വഡോര്‍

ഇക്വഡോര്‍

ഒരു മോട്ടോര്‍സൈക്കിളിനോട് പാസഞ്ചര്‍ കാബിന്‍ ഘടിപ്പിച്ചതാണ് ഇക്വഡോറിലെ ഓട്ടോറിക്ഷകള്‍.

എല്‍ സാല്‍വദോര്‍

എല്‍ സാല്‍വദോര്‍

ഇന്ത്യന്‍ ഓട്ടോറിക്ഷാ നിര്‍മാണ കമ്പനിയായ ബജാജ് ഇവിടെയും ഓട്ടോറിക്ഷകള്‍ വിതരണം ചെയ്യുന്നു.

എത്യോപ്യ

എത്യോപ്യ

ടുക് ടുക് എന്നാണ് ഇവിടെയും ഓട്ടോറിക്ഷകള്‍ അറിയപ്പെടുന്നത്. ബജാജ് തന്നെയാണ് ഇവിടുത്തെയും പ്രമുഖ വിതരണക്കാര്‍. എത്യോപ്യയില്‍ ചിലയിടങ്ങളില്‍ ഈ വാഹനത്തെ 'ബജാജ്' എന്നും 'ബജാജിസ്' എന്നും വിളിക്കുന്നു.

ഇന്ത്യ

ഇന്ത്യ

ഇന്ത്യന്‍ തെരുവുകളില്‍ കാണുന്ന ബജാജ് ഡിസൈനിലുള്ള ഓട്ടോറിക്ഷയാണിത്. ഓട്ടോ ഓടിക്കുന്നയാളുടെ ഒരു കാല്‍ പുറത്തുള്ളത് ശ്രദ്ധിക്കുക. പ്രത്യേകമായി ശൈലീകരിക്കപ്പെട്ടതാണ് ഓട്ടോക്കാരുടെ ഓരോ പെരുമാറ്റവുമെന്നു കാണാം. സിനിമകളിലും മറ്റും ഈ ശൈലികള്‍ ഏറെ അനുകരിക്കപ്പെട്ടിട്ടുണ്ട്.

പാകിസ്താന്‍ (കറാച്ചി)

പാകിസ്താന്‍ (കറാച്ചി)

പേര്‍ഷ്യന്‍ ഡിസൈന്‍ ശൈലിയുടെ സൂചനകള്‍ കറാച്ചിയിലോടുന്ന ഓട്ടോറിക്ഷകളില്‍ കാണാവുന്നതാണ്. ഓട്ടോറിക്ഷകളെ വലിയരീതിയില്‍ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് പാക്‌സിതാന്‍ ഇപ്പോള്‍ സ്വീകരിച്ചുവരുന്നത്. ലോണുകളും മറ്റും എളുപ്പത്തില്‍ ലഭിക്കും.

പാകിസ്താന്‍ (ലാഹോര്‍)

പാകിസ്താന്‍ (ലാഹോര്‍)

ലാഹോര്‍ നഗരത്തിലോടുന്ന ഓട്ടോറിക്ഷയുടെ ഡിസൈന്‍

കെനിയ

കെനിയ

കെനിയയില്‍ ഓട്ടോറിക്ഷകള്‍ ടുക് ടുക് എന്നറിയപ്പെടുന്നു. നെയ്‌റോബി നഗരത്തില്‍ ഇവ ധാരാളം കാണാം. ഇവിടെ സൈക്കിള്‍ റിക്ഷകളും സജീവമാണ്.

പെറു

പെറു

മോട്ടോടാക്‌സി, മോട്ടോകാര്‍ എന്നിങ്ങനെയുള്ള പേരുകളിലാണ് പെറുവിലെ ഓട്ടോറിക്ഷാരൂപങ്ങള്‍ അറിയപ്പെടുന്നത്.

ലാവോസ്

ലാവോസ്

ജമ്പോ ടുക് ടുക് എന്നാണ് ഇവിടെ ഓട്ടോറിക്ഷകള്‍ക്ക് പേര്. ഇവയ്ക്ക് താരതമ്യേന വലിപ്പക്കൂടുതലുണ്ട്. 4 സ്‌ട്രോക്ക് എന്‍ജിനുകള്‍ വരെ ഇവയിലുപയോഗിക്കുന്നു.

ശ്രീലങ്ക

ശ്രീലങ്ക

ഇന്ത്യയിൽ നിന്ന് കയറ്റിവിടുന്ന ഓട്ടോറിക്ഷകളാണ് ശ്രീലങ്കൻ നിരത്തുകളിൽ ഇന്നുള്ളത്.

വിയറ്റ്നാം

വിയറ്റ്നാം

ലാമ്പ്രട്ടകളുടെ പിൻഗാമികളാണ് വിയറ്റ്നാമിലെ ഓട്ടോറിക്ഷകൾ. ലാമ്പ്രട്ടയിൽ നിന്നുരുത്തിരിഞ്ഞുവന്നതിനാൽ ഈ വാഹനങ്ങൾക്ക് ക്സി ലാം എന്നാണ് പേര്.

തായ്ലൻഡ്

തായ്ലൻഡ്

തായ്ലൻഡിലെ മറ്റൊരു ഓട്ടോറിക്ഷ ഡിസൈൻ

മധ്യപ്രദേശ്

മധ്യപ്രദേശ്

മധ്യപ്രദേശിൽ നിന്ന് ഒരു പഴയ ഓട്ടോറിക്ഷയുടെ ചിത്രം.

More from DriveSpark

Article Published On: Friday, April 11, 2014, 13:47 [IST]
English summary
Auto rickshaws are a common means of public transportation in many countries in the world.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X