കൊറോണ വൈറസ് ആശങ്ക; രാജ്യത്തെ പ്രവർത്തനങ്ങൾ നിർത്തിവച്ച് വാഹന നിർമ്മാതാക്കൾ

കൊറോണ വൈറസ് ബാധയുടെ വെളിച്ചത്തിലും, ഇത് പൊട്ടിപ്പുറപ്പെടുന്നത് തടയാനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഇന്ത്യയിലെ വാഹന നിർമ്മാതാക്കൾ രാജ്യത്തെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ തുടങ്ങിയിരിക്കുകയാണ്.

കൊറോണ വൈറസ് ആശങ്ക; രാജ്യത്തെ പ്രവർത്തനങ്ങൾ നിർത്തിവച്ച് വാഹന നിർമ്മാതാക്കൾ

പ്രമുഖ നിർമ്മാതാക്കളായ മാരുതി സുസുക്കി, മഹീന്ദ്ര, ടൊയോട്ട എന്നിവ താൽക്കാലികമായി തങ്ങളുടെ നിർമ്മാണശാലകളുടെ പ്രവർത്തനം നിർത്തിവച്ചു. കൂടാതെ ഇരുചക്ര വാഹന നിർമാതാക്കളായ ബജാജ് ഓട്ടോ, ഹോണ്ട ടൂവീലർ, ടിവിഎസ് മോട്ടോർ എന്നിവയും പ്രവർത്തനം നിർത്തിവച്ചിട്ടുണ്ട്.

കൊറോണ വൈറസ് ആശങ്ക; രാജ്യത്തെ പ്രവർത്തനങ്ങൾ നിർത്തിവച്ച് വാഹന നിർമ്മാതാക്കൾ

മാരുതി സുസുക്കി തങ്ങളുടെ ഹരിയാന പ്ലാന്റിലെ പ്രവർത്തനം നിർത്തിവച്ചു. കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ ഉത്പാദനകേന്ദ്രം അടച്ചിടുമെന്ന് കമ്പനി അറിയിച്ചു. റോഹ്താക്കിലെ ഗവേഷണ വികസന കേന്ദ്രവും അടയ്ക്കാനും മാരുതി തയ്യാറാണെങ്കിലും ഇതിന്റെ തീരുമാനം സർക്കാർ നയങ്ങളെയും തീരുമാനങ്ങളെയും ആശ്രയിച്ചിരിക്കുന്നു.

കൊറോണ വൈറസ് ആശങ്ക; രാജ്യത്തെ പ്രവർത്തനങ്ങൾ നിർത്തിവച്ച് വാഹന നിർമ്മാതാക്കൾ

മഹീന്ദ്ര & മഹീന്ദ്രയും പൂനെ, മുംബൈ, നാഗ്പൂർ എന്നിവിടങ്ങളിലെ പ്രവർത്തനങ്ങൾ തിങ്കളാഴ്ച മുതൽ നിർത്തിവച്ചു. പ്ലാന്റുകൾ എത്ര കാലം അടച്ചിടുമെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

കൊറോണ വൈറസ് ആശങ്ക; രാജ്യത്തെ പ്രവർത്തനങ്ങൾ നിർത്തിവച്ച് വാഹന നിർമ്മാതാക്കൾ

തുടരുന്ന ബിസിനസ്സ് പരിവർത്തനത്തിന്റെ ഭാഗമായി ഫോക്സ്‍വാഗൺ AG ഇന്ത്യ മൂന്നാഴ്ചത്തേക്ക് രാജ്യത്ത് പ്രവർത്തനങ്ങൾ നിർത്തിവച്ചു, ജീവനക്കാരുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടിയാണിത് എന്ന നിർമ്മാതാക്കൾ അറിയിച്ചു. മെർസിഡീസ് ബെൻസും രാജ്യത്ത് തങ്ങളുടെ പ്രവർത്തനങ്ങൾക്ക് താൽക്കാലിക വിരാമമിട്ടു.

കൊറോണ വൈറസ് ആശങ്ക; രാജ്യത്തെ പ്രവർത്തനങ്ങൾ നിർത്തിവച്ച് വാഹന നിർമ്മാതാക്കൾ

കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ കിർലോസ്‌കർ മോട്ടോർ കർണാടകയിലെ ബിദാദി കേന്ദ്രത്തിൽ പ്രവർത്തനം നിർത്തിവച്ചു. ബാംഗ്ലൂർ, ഡെൽഹി, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ബിസിനസ്സ് യൂണിറ്റുകളിലേക്കും കമ്പനി വർക്ക് ഫ്രം ഹോം നയങ്ങൾ വ്യാപിപ്പിച്ചു.

കൊറോണ വൈറസ് ആശങ്ക; രാജ്യത്തെ പ്രവർത്തനങ്ങൾ നിർത്തിവച്ച് വാഹന നിർമ്മാതാക്കൾ

ടാറ്റ മോട്ടോർസ് ഇതുവരെ രാജ്യത്തെ തങ്ങളുടെ പ്രവർത്തനങ്ങൾ നിർത്തിവച്ചിട്ടില്ല, പക്ഷേ ഇന്ത്യൻ നിർമ്മാണ കേന്ദ്രങ്ങളിൽ ഉൽ‌പാദനം കുറച്ചിട്ടുണ്ട്. മാർച്ച് 24 നകം സ്ഥിതി കൂടുതൽ വഷളായാൽ പ്രവർത്തനം നിർത്തിവയ്ക്കാൻ തയാറാണെന്നും കമ്പനി അറിയിച്ചു.

കൊറോണ വൈറസ് ആശങ്ക; രാജ്യത്തെ പ്രവർത്തനങ്ങൾ നിർത്തിവച്ച് വാഹന നിർമ്മാതാക്കൾ

പൂനെ ആസ്ഥാനമായുള്ള മോട്ടോർ സൈക്കിൾ നിർമാതാക്കളായ ബജാജ് ഓട്ടോയാണ് രാജ്യത്ത് പ്രവർത്തനം നിർത്തിവച്ച ആദ്യത്തെ വാഹന നിർമ്മാതാക്കൾ. കമ്പനിയുടെ കോർപ്പറേറ്റ് ഓഫീസും അതിന്റെ ചകൻ ഉൽ‌പാദന കേന്ദ്രവും കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചു.

കൊറോണ വൈറസ് ആശങ്ക; രാജ്യത്തെ പ്രവർത്തനങ്ങൾ നിർത്തിവച്ച് വാഹന നിർമ്മാതാക്കൾ

കോവിഡ് -19 അണുബാധയുടെ വെളിച്ചത്തിൽ ഹോണ്ട ടൂവീലർ ഇന്ത്യ, കൊളംബിയ, ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഉത്പാദന കേന്ദ്രങ്ങളിൽ പ്രവർത്തനം നിർത്തിവച്ചതായി പ്രഖ്യാപിച്ചു. പ്രവർത്തനങ്ങൾ എപ്പോൾ പുനരാരംഭിക്കുമെന്ന് കമ്പനി പറഞ്ഞിട്ടില്ല.

കൊറോണ വൈറസ് ആശങ്ക; രാജ്യത്തെ പ്രവർത്തനങ്ങൾ നിർത്തിവച്ച് വാഹന നിർമ്മാതാക്കൾ

മാർച്ച് 23 മുതൽ 48 മണിക്കൂർ വരെ ഇന്ത്യയിൽ പ്രവർത്തനം നിർത്തിവയ്ക്കുമെന്ന് ടിവിഎസ് മോട്ടോർ കമ്പനി അറിയിച്ചു. ഇതൊരു ഇടക്കാല നടപടിയാണെന്നും ആവശ്യമെങ്കിൽ പ്രവർത്തനം പൂർണ്ണമായും നിർത്തിവയ്ക്കുമെന്നും കമ്പനി അറിയിച്ചു.

Most Read Articles

Malayalam
English summary
Automobile companies shut down manufacturing units temporarily in India. Read in Malayalam.
Story first published: Monday, March 23, 2020, 17:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X