വാഹനങ്ങൾക്കായി കൊറോണ ഷീൽഡ് അവതരിപ്പിച്ച് ഡ്രൂം

ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകളുടെ പശ്ചാത്തലത്തിൽ, ഓൺലൈൻ വാഹന വിപണന കേന്ദ്രമായ ഡ്രൂം വ്യാഴാഴ്ച ഡ്രൂം ഹെൽത്ത് അവതരിപ്പിച്ചു. 499 രൂപയിൽ താഴെയാണ് ഈ പാക്കേജിന്റെ വില.

വാഹനങ്ങൾക്കായി കൊറോണ ഷീൽഡ് അവതരിപ്പിച്ച് ഡ്രൂം

ഈ സംരംഭത്തിൽ, കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കുമായി ആന്റിമൈക്രോബയൽ ഉപരിതല സംരക്ഷണ കവചങ്ങൾ കമ്പനി വാഗ്ദാനം ചെയ്യും, ഇത് SARS നും മറ്റ് ഡ്രോപ്ലെറ്റ് അധിഷ്ഠിത വൈറസുകൾക്കുമെതിരെ നാല് മാസം വരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

വാഹനങ്ങൾക്കായി കൊറോണ ഷീൽഡ് അവതരിപ്പിച്ച് ഡ്രൂം

ബാക്ടീരിയ, ആൽഗ, യീസ്റ്റ്, പൂപ്പൽ, മൈൽഡ്യു തുടങ്ങിയ സൂക്ഷ്മാണുക്കളുടെ വളർച്ചയെ തടയുന്നതിലൂടെ സാങ്കേതികവിദ്യ ദോഷകരമായ സൂക്ഷ്മാണുക്കളിൽ നിന്ന് വാഹനത്തിന്റെ ഉപരിതലത്തെ സംരക്ഷിക്കുമെന്ന് ഡ്രൂം പറയുന്നു.

വാഹനങ്ങൾക്കായി കൊറോണ ഷീൽഡ് അവതരിപ്പിച്ച് ഡ്രൂം

ഈ സംരക്ഷണ പാളിക്ക് 99.99 ശതമാനം മൈക്രോബയൽ റിഡക്ഷൻ റേറ്റ് ഉപയോഗിച്ച് അധിക ശുചിത്വ പരിരക്ഷയും മെച്ചപ്പെട്ട ബയോളജിക്കൽ റിസ്ക് മാനേജ്മെന്റും നൽകാൻ കഴിയും.

വാഹനങ്ങൾക്കായി കൊറോണ ഷീൽഡ് അവതരിപ്പിച്ച് ഡ്രൂം

പതിവായി സ്പർശിക്കുന്ന പ്രതലങ്ങളിൽ ബാക്ടീരിയകൾ അടിഞ്ഞുകൂടുന്നത് അണുബാധ പകരാനുള്ള പ്രധാന ഘടകമാണ്. കോവിഡ്-19 അഥവാ കൊറോണ വൈറസിന് നാല് ദിവസം വരെ കട്ടിയുള്ള പ്രതലത്തിൽ ജീവിക്കാൻ കഴിയും, മറ്റ് വൈറസുകൾക്ക് ഒമ്പത് ദിവസം വരെ ജീവിക്കാൻ കഴിയും.

വാഹനങ്ങൾക്കായി കൊറോണ ഷീൽഡ് അവതരിപ്പിച്ച് ഡ്രൂം

അതിനാൽ, 14 ദിവസത്തെ ക്വാറൻടൈന്റിനു ശേഷം, ആളുകൾ വീടുകളിൽ നിന്ന് ഇറങ്ങാൻ തയ്യാറാകുമ്പോൾ, അവരുടെ സ്വകാര്യ വാഹനങ്ങളിൽ വൈറസ് ജീവനോടെ അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ് എന്ന് ഡ്രൂമിലെ എന്റർപ്രൈസ് & സ്ട്രാറ്റജി വിപി അക്ഷയ് സിംഗ് പറഞ്ഞു.

വാഹനങ്ങൾക്കായി കൊറോണ ഷീൽഡ് അവതരിപ്പിച്ച് ഡ്രൂം

ഡ്രൂമിന്റെ കൊറോണ ഷീൽഡ് AEGIS മൈക്രോബ് ഷീൽഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്ക് മാറാൻ സാധ്യതയുള്ള സൂക്ഷ്മാണുക്കളുടെ വളർച്ച നിയന്ത്രിക്കുന്നതിന് ഷീൽഡിന് കാറുകളെ ആഴത്തിൽ ശുദ്ധീകരിക്കാൻ കഴിയും.

വാഹനങ്ങൾക്കായി കൊറോണ ഷീൽഡ് അവതരിപ്പിച്ച് ഡ്രൂം

നിലവിൽ തങ്ങൾ ഈ സേവനം ഡെൽഹിയിൽ ആരംഭിക്കുകയാണ്, ഉപഭോക്താക്കളുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ മറ്റ് നഗരങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും തങ്ങളുടെ സേവനങ്ങൾ വ്യാപിപ്പിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാഹനങ്ങൾക്കായി കൊറോണ ഷീൽഡ് അവതരിപ്പിച്ച് ഡ്രൂം

കാർ ഉയർന്ന സമ്മർദ്ദമുള്ള ക്ലീനിംഗിന് വിധേയമാകുന്നില്ലെങ്കിൽ, ഈ ട്രീറ്റ്മെന്റിന്റെ ഫലപ്രാപ്തി നാല് മാസത്തേക്ക് സാധുവായിരിക്കും എന്ന് ഡ്രൂം കൂട്ടിച്ചേർത്തു.

Most Read Articles

Malayalam
English summary
Automobile Market place Droom introduces Corona Shield for Vehicles. Read in Malayalam.
Story first published: Friday, March 20, 2020, 14:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X