കാർ മാത്രമല്ല ഞങ്ങൾ ബൈക്കും വിൽക്കുന്നുണ്ടേ! സുസുക്കി മുതൽ ബിഎംഡബ്ല്യു വരെയുണ്ട് ലിസ്റ്റിൽ

വാഹന വിപണിയിൽ ടൂവീലറുകളും ഫോർ വിലറുകളും വിൽക്കുന്ന ബ്രാൻഡുകൾ വളരെ കുറവാണ് എന്ന് വേണമെങ്കിൽ പറയാം. എന്നാൽ വലിയ മുതൽമുടക്കിൽ രണ്ട് സെഗ്മെൻ്റിലും തങ്ങളുടേതായ ആധിപത്യം ഉറപ്പിക്കാൻ ചില ബ്രാൻഡുകൾക്ക് കഴിയുന്നുണ്ട്. അത്തരത്തിൽ ഇന്ത്യൻ വിപണിയിൽ ഇരുചക്ര വാഹനങ്ങളും അത് പോലെ തന്നെ ഫോർ വീലറുകളും വിൽക്കുന്ന ചില ബ്രാൻഡുകളെ പരിചയപ്പെട്ടാലോ. ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ സുസുക്കി ഫോർവീലർ സെഗ്മെൻ്റിൽ ഒന്നാം സ്ഥാനക്കാരാണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. കാറുകൾക്കൊപ്പം ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിലും സുസുക്കി മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്.

ഹരിയാനയിലെ ഗുരുഗ്രാമിൽ സുസുക്കിയുടെ മോട്ടോർസൈക്കിൾ വിഭാഗം ഇരുചക്രവാഹനങ്ങൾ നിർമ്മിച്ച് ആഭ്യന്തര വിപണിയിൽ വിറ്റഴിക്കുന്നുണ്ട്. സുസുക്കി ആക്‌സസ് 125 ഉൾപ്പെടെയുള്ള ചില മോഡലുകൾ ഇന്ത്യയിൽ ഏറെ ഡിമാൻ്റുണ്ട്. ജിക്സർ, വി-സ്ട്രോം തുടങ്ങിയ ബൈക്കുകളും ഹയാബൂസ പോലുള്ള പ്രീമിയം മോഡലുകളും ഇന്ത്യൻ വിപണിയിൽ ലഭ്യമാക്കുന്നു.

Automotive Brands Offering Cars And Bikes In India

ഇരുചക്ര, നാലുചക്ര വാഹനങ്ങളുള്ള മറ്റൊരു ബ്രാൻഡാണ് മഹീന്ദ്ര ഓട്ടോ. എസ്‌യുവി, ഇലക്ട്രിക് വാഹന (EV) വിഭാഗങ്ങളിൽ എതിരാളികളുടെ പേടിസ്വപ്നമായി തുടരുകയാണ്. XUV 700, സ്കോർപിയോ N, ഥാർ എന്നിവ ICE (Internal Combustion Engine) വിഭാഗത്തിൽ ഏറെ ജനപ്രീതിയുള്ള മോഡലുകളാണ്. BE06, XEV9s, XEV 9e തുടങ്ങിയ മോഡലുകൾ EV SUV വിഭാഗത്തിലെപ്രധാന മോഡലുകളാണ്.

ബിഎസ്എ, ജാവ,യെസ്ഡി തുടങ്ങിയ മോട്ടോർസൈക്കിൾ ബ്രാൻഡുകൾ സ്വന്തമായുള്ള മഹീന്ദ്ര ഈ രംഗത്തും വലിയ വിജയകരമാണ്. ഇന്ത്യയിൽ ഈ ബ്രാൻഡുകളിൽ ബൈക്കുകൾ നിർമ്മിക്കുന്നത് മഹീന്ദ്രയുടെ ക്ലാസിക് ലെജൻഡ്‌സാണ്. റോയൽ എൻഫീൽഡ്, ഹോണ്ട, ട്രയംഫ് മോട്ടോർസൈക്കിൾസ് എന്നിവയുമായി മത്സരിച്ച്, റെട്രോ വിഭാഗത്തിൽ ഈ ബൈക്കുകൾ വിറ്റഴിക്കുന്നു.

Automotive Brands Offering Cars And Bikes In India

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട, ഇന്ത്യയിലെ മുൻനിര ഇരുചക്ര വാഹന കമ്പനികളിലൊന്നാണ്. രാജ്യത്ത് ഏറ്റവും പ്രചാരമുള്ള സ്കൂട്ടറുകളിലൊന്നാണ് അവരുടെ ഹോണ്ട ആക്ടിവ. ഹോണ്ട ഷൈൻ, യൂണീകോൺ, ഹോർണറ്റ്, CB350, NX500, ഗോൾഡ്‌വിംഗ്, ആഫ്രിക്ക ട്വിൻ തുടങ്ങിയ ബൈക്കുകളും ഹോണ്ട വിൽക്കുന്നുണ്ട്.

ഇരുചക്രവാഹനങ്ങൾക്ക് പുറമെ, ഹോണ്ട കാർസ് എന്ന ഫോർവീലർ വിഭാഗവും അവർക്കുണ്ട്. 1998-ൽ അവതരിപ്പിച്ച ഹോണ്ട സിറ്റി, ഇന്ത്യയിലെ ഏറ്റവും കൂടുതൽ കാലം നിർമ്മാണത്തിലിരുന്ന സെഡാനാണ്. ഹോണ്ട എലിവേറ്റ്, ഹോണ്ട അമേസ് തുടങ്ങിയ കാറുകളും വിപണിയിലെത്തിക്കുന്നു. 2030-ഓടെ ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ ഏഴ് പുതിയ വാഹനങ്ങൾ പുറത്തിറക്കാനും ഹോണ്ടയ്ക്ക് പദ്ധതിയുണ്ട്.

Automotive Brands Offering Cars And Bikes In India

ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ BMW ഗ്രൂപ്പ്, BMW, മിനി, റോൾസ്-റോയ്‌സ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുള്ള ആഗോള ഭീമനാണ്. ഇന്ത്യയിൽ, BMW പ്രീമിയം വിഭാഗത്തിൽ സെഡാനുകളും എസ്‌യുവികളും വിൽക്കുന്നു. മിനി, റോൾസ്-റോയ്‌സ് കാറുകൾ ആഡംബര ഉപഭോക്താക്കൾക്കായി ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്.

BMW ഗ്രൂപ്പിന് BMW മോട്ടോറാഡ് എന്ന ഇരുചക്ര വാഹന വിഭാഗവുമുണ്ട് കേട്ടോ. ഇന്ത്യയിലെ ടിവിഎസ് മോട്ടോർ കമ്പനിയുമായി സഹകരിച്ച്, ടിവിഎസിന്റെ ഹോസൂർ പ്ലാന്റിൽ ഇവർ മോട്ടോർസൈക്കിളുകൾ നിർമ്മിക്കുന്നുണ്ട്. BMW G310 RR, F900 GS അഡ്വഞ്ചർ, R12 തുടങ്ങിയ ബൈക്കുകൾ ആണ് ഇന്ത്യയിൽ വിറ്റഴിക്കുന്നത്. 2025 അവസാനത്തോടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന F450 GS ഇന്ത്യയിൽ പുറത്തിറക്കാൻ BMW മോട്ടോറാഡ് തയ്യാറെടുക്കുകയാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, December 4, 2025, 19:16 [IST]
English summary
Automotive brands offering cars and bikes in india explained in malayalam
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X