ഗെയിം കളിച്ച് മഹീന്ദ്ര BE6 സ്വന്തമാക്കി 21-കാരിയായ മലയാളി ഇൻഫ്ലുവന്‍സര്‍! ഗോള്‍ഫ് വാങ്ങിയ ആദ്യ ഇന്ത്യക്കാരി
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന മലയാളികള്‍ക്ക് സുപരിചിതയായ ഓട്ടോമോട്ടീവ് ഇന്‍ഫ്‌ലുവന്‍സറാണ് 'ഒക്‌റ്റേന്‍ ഗേള്‍' (Octane Girl,) എന്ന പേരില്‍ അറിയപ്പെടുന്ന മിയ ജോസഫ് ചിറക്കേക്കാരന്‍ (Mia Joseph Chirakkekaran). ഇന്റര്‍നാഷനല്‍ റാലി ഡ്രൈവറായ പിതാവ് ജോസഫ് സി ജോസില്‍ നിന്ന് ചെറുപ്പത്തിലേ കാറുകളോട് കമ്പം തോന്നിത്തുടങ്ങിയ ഹൈ-പെര്‍ഫോമന്‍സ് കാറുകള്‍ പുരുഷന്‍മാര്‍ക്ക് മാത്രം മെരുക്കാന്‍ സാധിക്കുന്ന ഒന്നാണെന്ന പൊതുബോധം പൊളിച്ചടക്കുകയായിരുന്നു. മിയക്ക് 18-ാം പിറന്നാളിന് സമ്മാനം കിട്ടിയത് ഫോക്‌സ്‌വാഗണ്‍ പോളോ GTI ആയിരുന്നു. അടുത്തിടെ തരംഗമായി മാറിയ ഫോക്‌സ്‌വാഗണിന്റെ ഗോള്‍ഫ് GTI ഹോട്ട്ഹാച്ച് സ്വന്തമാക്കിയ രാജ്യത്തെ ആദ്യ വനിതയായിരുന്നു മിയ.
ഗെയിമര്‍ കൂടിയായ മിയ ഇപ്പോള്‍ മഹീന്ദ്ര ഓട്ടോമോട്ടീവുമായി സഹകരിച്ച് രാജ്യത്തെ ജനപ്രിയ മൊബൈല്‍ ഗെയിമായ ക്രാഫ്റ്റണിന്റെ ബിജിഎംഐ (ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ) ഇന്‍-ഗെയിം മത്സരത്തില്‍ വിജയിയായി വീണ്ടും തലക്കെട്ടുകള്‍ സൃഷ്ടിച്ചിരിക്കുകയാണ്. പുതുതായി പുറത്തിറക്കിയ ബിഇ 6 ഇലക്ട്രിക് എസ്‌യുവിക്ക് വേണ്ടിയായിരുന്നു ഈ മത്സരം. വിജയിയായ മിയക്ക് പുതിയ മഹീന്ദ്ര BE 6 ഇലക്ട്രിക് എസ്‌യുവി സമ്മാനമായി ലഭിച്ചു.
ജൂലൈ 24-ന് തൃശൂരിലെ ഇറാം മോട്ടോര്‍സില്‍ നടന്ന ചടങ്ങില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത മഹീന്ദ്ര BE 6 മിയക്ക് കൈമാറി. ഈ സ്‌പെഷ്യല്‍ ഇലക്ട്രിക് എസ്‌യുവിയുടെ ബൂട്ട് ഡോറിലും, പാസഞ്ചര്‍ സൈഡ് ഡോറിലും ബിജിഎംഐ ക്രാഫ്റ്റണ്‍ ബാഡ്ജ് പതിപ്പിച്ചിട്ടുണ്ട്. കൂടാതെ, താഴത്തെ ഡോര്‍ പാനലുകളില്‍ ബിജിഎംഐ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇന്‍-ഗെയിം പ്രചോദിത ഡെക്കലുകളും കാണാം.
പിന്‍ഭാഗത്തെ ബൂട്ടില്‍ 'വിന്നര്‍ വിന്നര്‍ ചിക്കന്‍ ഡിന്നര്‍' എന്ന ടാഗ്ലൈനും 'ലോണ്‍ സര്‍വൈവര്‍' ചിഹ്നവും നല്‍കിയിട്ടുണ്ട്. കസ്റ്റം വിന്‍ഡ്‌സ്‌ക്രീന്‍ ബാഡ്ജും ഇതിന്റെ പ്രത്യേകതയാണ്. അടുത്ത കാലത്തായി ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ തരംഗം സൃഷ്ടിച്ച മഹീന്ദ്രയുടെ രണ്ട് ഇവി മോഡലുകളില്‍ ഒന്നാണ് BE 6. മഹീന്ദ്രയുടെ ബോണ്‍-ഇലക്ട്രിക് കാറുകളില്‍ ആദ്യത്തേതാണ് ഈ എസ്‌യുവി.

ഡിസൈന്‍ വശം പരിശോധിക്കുമ്പോള്‍ ഫ്യൂചറിസ്റ്റിക് ലുക്കുമായാണ് ഇവി വരുന്നത്. സ്ലിമ്മും അഗ്രസീവുമായ ഫ്രണ്ട് ഫാസിയയുമായി വരുന്ന ഇവിക്ക് ഒരു അത്‌ലറ്റിക് ലുക്കുണ്ട്. പിന്നില്‍, എല്‍ഇഡി ലൈറ്റ്ബാര്‍ കണക്റ്റ് ചെയ്ത എല്‍ഇഡി ടെയില്‍ലൈറ്റുകളും ഒരു സ്പ്ലിറ്റ് റിയര്‍ സ്പോയിലറും BE 6 ഇവിയില്‍ ഉണ്ട്. സ്റ്റാന്‍ഡേര്‍ഡായി 19 ഇഞ്ച് എയറോ-ഒപ്റ്റിമൈസ് ചെയ്ത വീലുകളിലാണ് ഇത് ഓടുന്നത്.
79 kWh, 59 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകളില്‍ മഹീന്ദ്ര BE 6 ഇലക്ട്രിക് എസ്‌യുവി ലഭ്യമാണ്. ഇതില്‍ വലിയ 79 kWh ബാറ്ററി പായ്ക്ക് ഫുള്‍ചാര്‍ജില്‍ 682 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ചെറിയ ബാറ്ററി 535 കിലോമീറ്റര്‍ വരെയും റേഞ്ച് നല്‍കുമെന്ന് കമ്പനി പറയുന്നു.

BE 6 ഉയര്‍ന്ന വേരിയന്റില്‍ 282 bhp പവറും 380 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന റിയര്‍-വീല്‍ ഡ്രൈവ് ഇലക്ട്രിക് മോട്ടോറാണ് ഉപയോഗിക്കുന്നത്. റേഞ്ച്, എവരിഡേ, റേസ് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും കാറിലുണ്ട്. മോഡലിന്റെ ബാറ്ററി പായ്ക്കിന് ലൈഫ് ടൈം വാറണ്ടിയും മഹീന്ദ്ര നല്‍കുന്നുണ്ട്. 175kW DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് വെറും 20 മിനിറ്റിനുള്ളില്‍ ബാറ്ററികള്‍ 20 -80% വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നും മഹീന്ദ്ര പറയുന്നു.
ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനുമായി ഡ്യുവല്‍ 12.3 ഇഞ്ച് സ്‌ക്രീനുകള്‍, 2-സ്പോക്ക് സ്റ്റിയറിംഗ് വീല്‍, ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്-അപ്പ് ഡിസ്പ്ലേ, വയര്‍ലെസ് ചാര്‍ജിംഗ്, ഡ്യുവല്‍-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ്, മെമ്മറി ഫംഗ്ഷനോടുകൂടിയ പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, ഇന്‍-ബില്‍റ്റ് വൈ-ഫൈയുള്ള 5G കണക്റ്റിവിറ്റി, 16-സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം എന്നിവയാണ് ഇവിയിലെ ഫീച്ചര്‍ ഹൈലൈറ്റുകള്‍.
ലെവല്‍ 2+ ADAS, 7 എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറ, ബ്ലൈന്‍ഡ്-സ്‌പോട്ട് മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോ പാര്‍ക്ക് അസിസ്റ്റ്, സെല്‍ഫി ക്യാമറ തുടങ്ങിയ സുരക്ഷ ഫീച്ചറുകളും ഇതിലുണ്ട്. നിലവില്‍ 18.90 ലക്ഷം രൂപ മുതലാണ് ഇവിയുടെ വില ആരംഭിക്കുന്നത്. ടോപ് സ്‌പെക് വേരിയന്റിന്റെ വില 27.65 ലക്ഷം രൂപയാണ്. എക്‌സ്-ഷോറൂം വിലകളാണ് ഇത്.


Click it and Unblock the Notifications









