23 വയസുളള ഹോട്ട് ഗേളിൻ്റെ ആസ്തി 41 കോടി; ആഡംബര എസ്‌യുവിയിൽ ജിമ്മിലെത്തിയ സുന്ദരിപ്പെണ്ണ്
സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കാൻ പ്രത്യേകിച്ച് ബോളിവുഡ് പാപ്പരാസികൾക്ക് ഒരു ഹരമുളള കാര്യമാണെന്ന് തോന്നുന്നു. ഏതൊരു നടനോ നടിയോ പുറത്തേക്ക് ഇറങ്ങിയാൽ ഇവരുടെ ക്യാമറക്കണ്ണുകളെ വെട്ടിക്കാൻ ഇച്ചിരി പാടാണ് എന്ന് വേണം പറയാൻ. ബോളിവുഡ് താരങ്ങൾക്കിടയിൽ പ്രത്യേക ഫാൻബേസുളള ഒരു നടിയാണ് അവ്നീത് കൗർ. അവനീത് കൗറിന്റെ ഫാന്‍പേജില്‍ വന്ന ഒരു ഹോട്ട് ഫോട്ടോക്ക് വിരാട് കോഹ്ലിയുടെ ലൈക്ക് വീണതോടെയാണ് സോഷ്യല്‍ മീഡിയ അക്ഷരാര്‍ത്ഥത്തില്‍ കത്തിയത്. മണിക്കൂറുകള്‍ കൊണ്ട് സംഭവം വൈറലാകുകയും പല കിംവദന്തികളും ഉയരുകയും ചെയ്‌ത സംഭവം നിങ്ങൾക്ക് അറിവുളളതാണല്ലോ. ഇപ്പോൾ താരം ജിമ്മിലേക്ക് വന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്.
താരത്തിൻ്റെ കളക്ഷനിലുളള ഏറ്റവും വില കൂടുയ മോഡലായ റേഞ്ച് റോവർ വെലാറിലാണ് എത്തിയത്. സെലിബ്രിറ്റികള്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള ആഡംബര എസ്യുവികളില്‍ ഒന്നാണ് റേഞ്ച് റോവര്‍ വെലാര്‍. റേഞ്ച് റോവര്‍ നിരയിലെ ഏറ്റവും താങ്ങാനാവുന്ന മോഡലുകളില്‍ ഒന്ന് കൂടിയാണിത്. റേഞ്ച് റോവര്‍ വെലാര്‍ എസ്യുവിയുടെ നിലവിലെ വില 87.90 ലക്ഷം രൂപയാണ്. കാര്‍ നിരത്തിലെത്തിക്കാന്‍ ഏകദേശം 1.10 കോടി രൂപയാകും.

2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ അല്ലെങ്കില്‍ മൈല്‍ഡ് ഹൈബ്രിഡ് എഞ്ചിന്‍ ഉള്ള 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് എസ്യുവിയുടെ ഹൃദയം. 2.0 ലിറ്റര്‍ പെട്രോള്‍ യൂണിറ്റ് 250 bhp പവറില്‍ 365 Nmടോര്‍ക്ക് വരെ ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഡീസല്‍ എഞ്ചിന് 204 bhp കരുത്തില്‍ പരമാവധി 430 Nm ടോര്‍ക്ക് നല്‍കും. പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു.
കോഹ്ലി സംഭവത്തോടെ നടിയുടെ താരമൂല്യവും കൂടിയിരുന്നു. നടിയുടെ ആസ്തി 5 മില്യണ്‍ ഡോളര്‍ അതായത് 41 കോടി കവിഞ്ഞതായാണ് വിവരം. വെറും 23 വയസ്സ് മാത്രം പ്രായമുള്ള ഒരു നടിക്കാണ് ഈ ഭാഗ്യമെന്ന് നോക്കണം. 2013-ല്‍ തന്റെ 13-ാം വയസ് മുതല്‍ അഭിനയ രംഗത്തുള്ള അവനീത് സീരിയലുകളിലൂടെയാണ് പ്രശസ്തയായത്. 2018-ല്‍ പുറത്തിറങ്ങിയ 'പ്രൂണ്‍' എന്ന ഹിന്ദി ചിത്രത്തിലൂടെ മാത്രമാണ് അവര്‍ക്ക് ശ്രദ്ധേയമായ ഒരു വേഷം ലഭിച്ചത്.
താരത്തിന്റെ കൈയിലുള്ള മറ്റൊരു വാഹനമാണ് ടൊയോട്ട ഫോര്‍ച്ച്യുണര്‍. സെലിബ്രിറ്റികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ബിസിനസുകാര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു ഫുള്‍സൈസ് എസ്‌യുവിയാണ് ഫോര്‍ച്യൂണര്‍. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ട ഫോര്‍ച്യൂണറിന്റെ പ്രാരംഭ വില 33.78 ലക്ഷം രൂപയാണ്. അതേസമയം ഈ കാറിന്റെ ടോപ് വേരിയന്റിന്റെ വില 51.94 ലക്ഷം രൂപയാണ്. ഇവ എക്സ്-ഷോറൂം വിലകളാണ്. യൂസ്ഡ് വിപണിയിലും ഫോര്‍ച്യൂണറിന് വമ്പന്‍ ഡിമാന്‍ഡ് ആണ്.
2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ടൊയോട്ട ഫോര്‍ച്യൂണറിന് കരുത്തേകുന്നത്. പരമാവധി 201 bhp പവറും 500 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നു. ഒരു ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനും ഈ കാറില്‍ ലഭ്യമാണ്. ഓണ്‍-റോഡിലും ഓഫ്-റോഡിലും ഒരേ പോലെ മിന്നും പ്രകടനം കാഴ്ച്ചവെക്കാനും ഈ വാഹനത്തിനാവും.

ഫോര്‍ച്യൂണറിന്റെ എതിരാളിയായ സ്‌കോഡ കൊഡിയാക്കും അവനീത് സ്വന്തമാക്കിയിട്ടുണ്ട്. ചെക്ക് ബ്രാന്‍ഡില്‍ നിന്നുള്ള ഈ എസ്യുവിക്ക് കോടികള്‍ വിലയില്ലെങ്കിലും കംപ്ലീറ്റ്‌ലി ബില്‍റ്റപ്പ് യൂണിറ്റായി ഇറക്കുമതി ചെയ്യുന്നതിനാല്‍ ലക്ഷങ്ങള്‍ പൊടിക്കണം. നിലവില്‍ ഇന്ത്യയില്‍ സ്പോര്‍ട്ലൈന്‍, സെലക്ഷന്‍ എല്‍ & കെ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് കാര്‍ വാങ്ങാനാകുക. എസ്‌യുവിയുടെ വില 46.89 ലക്ഷം മുതല്‍ 48.69 ലക്ഷം രൂപ വരെ പോകുന്നു. എക്‌സ്-ഷോറൂം വിലയാണിത്. ഇവയ്ക്കൊപ്പം നടിക്ക് ഹ്യുണ്ടായി ക്രെറ്റയും സ്വന്തമായുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.
VIDEO CREDITS : https://www.instagram.com/p/DLABXnRsS8s/


Click it and Unblock the Notifications








