കോഹ്ലിയുടെ ഒറ്റ ലൈക്കിൽ കിട്ടിയത് 18 ലക്ഷം ഫോളോവേഴ്സ്! വൈറൽ സുന്ദരിയുടെ കാർ കളക്ഷൻ കണ്ടോ
വളരെ സമാധാനപരമായി പൊയ്ക്കൊണ്ടിരുന്ന സോഷ്യൽ മീഡിയ കഴിഞ്ഞ ദിവസം ഒന്ന് ആടിയുലഞ്ഞു. സത്യം പറഞ്ഞാൽ സോഷ്യൽ മീഡിയ കത്തിച്ചു എന്ന് വേണമെങ്കിൽ പറയാം. ഒരു സെലിബ്രിറ്റി, അതും വെറും ഒരു സെലിബ്രിറ്റി അല്ല 271 മില്യൺ ഫോളോവേഴ്സുളള ഇന്ത്യൻ ക്രിക്കറ്റിൻ്റെ അഭിമാനവും അഹങ്കാരവുമായ കോഹ്ലി. തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഹിന്ദി ടെലിവിഷനിലും സിനിമകളിലും സജീവമായ അവ്നീത് കൗർ എന്ന നടിയുടെ ചിത്രത്തിന് ലൈക്ക് അടിച്ചതോടെ സംഭവം കൊടൂര വൈറലായി. ഈ ഒരു ഒറ്റ സംഭവത്തോടെ മണിക്കൂറുകൾക്കുളളിൽ നടിയുടെ ഫോളോവേഴ്സിൽ 18 ലക്ഷം ആളുകളാണ് എത്തിയത്.
സോഷ്യൽ മീഡിയയിലും പല വാർത്ത ചാനലുകളുടേയും ശ്രദ്ധാ കേന്ദ്രമായി നടിക്ക് മാറാൻ അധിക സമയമൊന്നും വേണ്ടി വന്നില്ല. എന്നാൽ ഈ സംഭവത്തിൽ വിരാട് കോഹ്ലി വിശദീകരണം നൽകുകയും ചെയ്തിരുന്നു. ഇൻസ്റ്റാഗ്രാമിൻ്റെ അൽഗോരിതത്തിൽ വന്ന പിഴവാണ് എന്നാണ് പുറത്ത് വരുന്ന വിവരം. കാര്യം എന്തൊക്കെ ആണെങ്കിലും നടിയും മോഡലുമായ 23 കാരി സുന്ദരിക്ക് ഇതിൽ പരം ഒരും പ്രമോഷൻ വേറെ വേണോ. അവ്നീത് കൗറിൻ്റെ ഗാരേജിൽ കിടിലൻ കാറുകളുമുണ്ട്. അതൊക്കെ ഒന്ന് പരിചയപ്പെട്ടാലോ.

താരത്തിൻ്റെ കളക്ഷനിലെ വില കൂടിയ വാഹനമാണ് റേഞ്ച് റോവർ വെലാർ. സെലിബ്രിറ്റികള്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള ആഡംബര എസ്യുവികളില്‍ ഒന്നാണ് റേഞ്ച് റോവര്‍ വെലാര്‍. റേഞ്ച് റോവര്‍ നിരയിലെ ഏറ്റവും താങ്ങാനാവുന്ന മോഡലുകളില്‍ ഒന്ന് കൂടിയാണിത്. റേഞ്ച് റോവര്‍ വെലാര്‍ എസ്യുവിയുടെ നിലവിലെ വില 87.90 ലക്ഷം രൂപയാണ്. കാര്‍ നിരത്തിലെത്തിക്കാന്‍ ഏകദേശം 1.10 കോടി രൂപയാകും.
2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ അല്ലെങ്കില്‍ മൈല്‍ഡ് ഹൈബ്രിഡ് എഞ്ചിന്‍ ഉള്ള 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് എസ്യുവിയുടെ ഹൃദയം. 2.0 ലിറ്റര്‍ പെട്രോള്‍ യൂണിറ്റ് 250 bhp പവറില്‍ 365 Nmടോര്‍ക്ക് വരെ ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഡീസല്‍ എഞ്ചിന് 204 bhp കരുത്തില്‍ പരമാവധി 430 Nm ടോര്‍ക്ക് നല്‍കും. പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു.

താരത്തിൻ്റെ കൈയിലുള്ള മറ്റൊരു വാഹനമാണ് ടൊയോട്ട ഫോർച്ച്യുണർ. അതും സെലിബ്രിറ്റികൾക്ക് പ്രിയപ്പെട്ട ഒരു വാഹനം തന്നെയാണ്. കോടികളുടെ ലംബോർഗിനി വീട്ടിലുണ്ടെങ്കിൽ പോലും ശ്രദ്ധ കപൂറിൻ്റെ യാത്ര പോലും ടൊയോട്ട ഫോർച്ച്യൂണറിലാണ്.നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ട ഫോര്‍ച്യൂണറിന്റെ പ്രാരംഭ വില 33.78 ലക്ഷം രൂപയാണ്. അതേസമയം, ഈ കാറിന്റെ ടോപ് വേരിയന്റിന്റെ വില 51.94 ലക്ഷം രൂപയാണ്. ഇവ എക്‌സ്-ഷോറൂം വിലകളാണ്.
നല്ല ഡീസല്‍ എഞ്ചിനും പെര്‍ഫോമന്‍സും ആവശ്യത്തിന് മൈലേജും മാത്രമല്ല ഉഗ്രന്‍ റീസെയില്‍ വാല്യുവും ഫോര്‍ച്യൂണറിന് മാത്രമുള്ള പ്രത്യേകതയാണ്. 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ടൊയോട്ട ഫോര്‍ച്യൂണറിന് കരുത്തേകുന്നത്. പരമാവധി 201 bhp പവറും 500 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്.

2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ടൊയോട്ട ഫോര്‍ച്യൂണറിന് കരുത്തേകുന്നത്. പരമാവധി 201 bhp പവറും 500 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നു. ഒരു ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനും ഈ കാറില്‍ ലഭ്യമാണ്. ഓണ്‍-റോഡിലും ഓഫ്-റോഡിലും ഒരേ പോലെ മിന്നും പ്രകടനം കാഴ്ച്ചവെക്കാനും ഈ വാഹനത്തിനാവും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








