കേരളം കണ്ടുപഠിക്കണം ഇതൊക്കെ; തിരക്ക് കുറയ്ക്കാൻ ഈ ഐഡിയ വിജയിക്കുമോ

നഗരത്തിലെ പ്രധാന സിഗ്നലുകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിന്, ഗ്രേറ്റർ ചെന്നൈ ട്രാഫിക് പോലീസ് 'സ്മാർട്ട് ട്രാഫിക് സിസ്റ്റം' അവതരിപ്പിച്ചിരിക്കുകയാണ്. സ്പെൻസർ, നന്ദനം എന്നിവിടങ്ങളിൽ സിഗ്നലുകൾ ഭാഗികമായി അടച്ചിട്ട് ഒരു വശത്തേക്ക് വാഹനങ്ങൾ കടത്തിവിടുന്നു. വാഹനങ്ങൾ വലത്തേക്ക് തിരിയുന്നതിനോ യു ടേൺ എടുക്കുന്നതിനോ വേണ്ടി മീഡിയൻ യു-ടേൺ കവലകൾ സ്ഥാപിച്ചിട്ടുണ്ട്. ടി നഗറിൽ സിഗ്നൽ പൂർണമായും അടഞ്ഞുകിടക്കുകയാണ്.

കവലകളിൽ വാഹനം തിരിയുന്നതിനും യു -ടേൺ എടുക്കുന്നതിനുമുളള സമയം കുറയ്ക്കുക എന്നതാണ് ഇതിൻ്റെ പ്രത്യേകത. കോയമ്പത്തൂരിലും സമാനമായ മാറ്റങ്ങൾ നേരത്തെ നടപ്പാക്കിയിരുന്നു. സിഗ്നലുകളിൽ വാഹന കാത്തിരിപ്പ് സമയം കുറയ്ക്കുക എന്നതാണ് ഈ പദ്ധതിയുടെ പിന്നിലെ പ്രധാന ലക്ഷ്യം. ട്രാഫിക് സിഗ്നലുകളിൽ ഒരുപാട് നേരം കിടക്കുമ്പോഴാണ് വലിയ ഗതാഗത കുരുക്കുകൾ ഉണ്ടാകുന്നത്.

കേരളം കണ്ടുപഠിക്കണം ഇതൊക്കെ; തിരക്ക് കുറയ്ക്കാൻ ഈ ഐഡിയ വിജയിക്കുമോ

ട്രാഫിക് നിയമ ലംഘനങ്ങൾക്ക് ചുമത്തുന്ന പിഴയുടെ തുക സർക്കാർ അടുത്തിടെ വർധിപ്പിച്ചതും വലിയ ചർച്ചകൾക്ക് വിധേയമായിട്ടുണ്ട്. നിയമം തെറ്റിക്കുന്നവരെ കണ്ടുപിടിക്കാനും അവരെ നിരുത്സാഹപ്പെടുത്തുന്നതിനുമായാണ് ഈ നീക്കമെന്നാണ് സർക്കാരിന്റെ വശം. എങ്കിലും നിയലംഘനം അനുദിനം വർധിച്ചുവരികയാണെന്നതാണ് രസകരമായ കാര്യം. 100 രൂപ മുടക്കിയാൽ കിട്ടുന്ന പൊല്യൂഷൻ സർട്ടിഫിക്കറ്റ് പോലും പല വാഹനങ്ങൾക്കുമില്ലെന്നതും നമ്മുടെ അനാസ്ഥയെ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഇന്ത്യൻ നിരത്തുകളിൽ ഓടുന്ന എല്ലാത്തരം വാഹനങ്ങൾക്കും പിയുസി (PUC) അഥവാ പൊലൂഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. നമ്മുടെ പെട്രോൾ, ഡീസൽ കാറുകൾ വൃത്തിയുള്ളതും നിശ്ചിത എമിഷൻ പരിധിക്കുള്ളിൽ ഓടിക്കുന്നുവെന്നത് ഉറപ്പുവരുത്താനാണ് ഈ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നത്. 2023 ഒക്ടോബർ 15 വരെ പൊല്യൂഷനില്ലാത്ത 1.50 ലക്ഷം കേസുകളാണ് ഡൽഹിയിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സാധുവായ പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ 1989 സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾസ് പ്രകാരം 10,000 രൂപ വരെ പിഴ ഈടാക്കാനാവുന്നതാണ്.

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ (RC) പറയുന്ന കാലാവധി കഴിഞ്ഞിട്ടും നിരത്തിലിറക്കുന്ന വാഹനങ്ങൾക്കും ഉയർന്ന പിഴയാണ് ഈടാക്കാറുള്ളത്. റീടെസ്റ്റിന് വിധേയമാക്കി ഫിറ്റ്നെസ് തെളിയിക്കാത്ത വാഹനങ്ങൾ നിരത്തിലോടി പിടി വീണാൽ 10,000 രൂപ പിഴ ചുമത്താൻ നിയമമുണ്ട്. കാലഹരണപ്പെട്ട രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉള്ളതോ ഫിറ്റ്നസ് പരിശോധനയിൽ ആർടിഒ അയോഗ്യമെന്ന് കരുതുന്നതോ ആയ വാഹനം ഓടിക്കുന്ന പലർ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഒന്നിലേറെത്തവണ നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചവര്‍ക്ക് പിഴ ഇരട്ടിയാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. പിഴ വാങ്ങി കേസ് തീര്‍പ്പാക്കാനുള്ള അധികാരം ഉപയോഗിച്ച് സര്‍ക്കാര്‍ നല്‍കിയിരുന്ന ഇളവുകള്‍ കോടതികളില്‍നിന്ന് ലഭിക്കില്ല എന്നതാണ് പ്രത്യേകത. കേസ് നടത്തിപ്പിന് അഭിഭാഷകരെ ചുമതലപ്പെടുത്തുന്നതടക്കമുള്ള ചെലവുകള്‍ ഇതിന് പുറമേയാണ് വരുക. കോടതി കേസ് തീര്‍പ്പാക്കുംവരെ കരിമ്പട്ടിക നീക്കാനോ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാനോ കഴിയില്ല എന്നത് പ്രത്യേകം ഓർക്കുക.

ഗതാഗത നിയമലംഘനങ്ങള്‍ തീര്‍പ്പാക്കാന്‍ വേണ്ടിയുള്ള സംവിധാനമായി വെര്‍ച്വല്‍ കോടതിയില്‍ മൂന്നുമാസത്തിനുള്ളില്‍ കേസുകള്‍ പരിഗണിക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ മറ്റുപല സംസ്ഥാനങ്ങളിലും പിഴയൊടുക്കാന്‍ ആറുമാസത്തോളം സാവകാശം നല്‍കാറുണ്ടായിരുന്നു. ഓൺലൈൻ കോടതിക്ക് കൈമാറിയാലും ഉദ്യോഗസ്ഥർ വിചാരിച്ചാൽ തിരികെവിളിച്ച് പിഴ ചുമത്തി തീര്‍ക്കാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്കുണ്ടായിരുന്നു, എന്നാൽ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിൽ അതിന് കഴിയില്ല.

വാഹനത്തിൻ്റെയും, ലൈസന്‍സ് രേഖകളിലും സ്വന്തം മൊബൈല്‍ നമ്പര്‍ നൽകുകയാണെങ്കിൽ പിഴ ചുമത്തുന്നത് സംബന്ധിച്ച് എസ്.എം.എസ്. സന്ദേശം ലഭിക്കും. https://echallan.parivahan.gov.in/index/accused-challan എന്ന വെബ്സൈറ്റില്‍ പരിശോധിച്ചാലും പിഴ സംബന്ധിച്ച വിവരം അറിയാം. അത് കൊണ്ട് സമയം കളയാതെ എത്രയും പെട്ടെന്ന് തന്നെ വെബ്സൈറ്റിൽ കയറി പിഴയുണ്ടോ എന്ന് പരിശോധിക്കുക.

പിഴയെ ഭയന്നാണ് മിക്കവരും നിയമങ്ങളും വേഗപരിധികളും പാലിക്കുന്നത് തന്നെ. ഈ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം 726 എഐ ക്യാമറകളാണ് സ്ഥാപിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ദേശീയ പാതകളിലും ഹൈ റെസല്യൂഷൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. 232 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ നിക്ഷേപിച്ചിരിക്കുന്നത്. എങ്കിലും വഴിയാത്രക്കാരന് ക്യാമറ തെറ്റായി പിഴ ചുമത്തിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അത് വളരെ വിവാദവുമായിരുന്നു.

More from DriveSpark

Article Published On: Sunday, October 29, 2023, 12:06 [IST]
English summary
Avoiding congestion in junctions chennai police implement smart traffic system all things to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X