നടു റോഡിൽ NFS കളിച്ച് സ്വാമിജി! പഞ്ചായത്ത് റോഡിൽ ബെൻസ് ഇരുന്നൂറേൽ പറപ്പിച്ച് സച്ചിദാനന്ദ് ബാബാ
ഇന്ത്യൻ റോഡുകളിൽ വാഹനമോടിക്കുമ്പോൾ അപകട സാധ്യത പൊതുവേ കൂടുതലാണ്, അതിനൊപ്പം മറ്റെല്ലാവർക്കും കൂടുതൽ അപകടകരമാക്കുന്ന വിധത്തിൽ ഡ്രൈവ് ചെയ്യുന്ന ചിലരുമുണ്ട്. ഇത്തരത്തിൽ മറ്റുള്ളവർക്കു ഭീഷണിയായി 244 കിലോമീറ്റർ വേഗതയിൽ രണ്ട് കോടി രൂപ വിലമതിക്കുന്ന മെർസിഡീസ് ബെൻസ് S -ക്ലാസ് ഓടിക്കുന്ന ഒരു ബാബയുടെ വീഡിയോ ഓൺലൈനിൽ കാണാൻ ഇടയായി. വീഡിയോയി ഈ ബാബ താൻ ഓടിക്കുന്ന സെഡാനെ മണിക്കൂറിൽ 260 കിലോമീറ്റർ വേഗതയിൽ എത്തിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നത് പോലും നമുക്ക് കേൾക്കാം. ആളൊരു സ്പീഡ് കിംഗാണ് എന്ന് തെളിയിക്കാനാവും ഇത്.
ഇതിലും നമ്മെ ഞെട്ടിപ്പിക്കുന്ന കാര്യം, ഒരു എക്പ്രസ് വേയിലേ, ഹൈവേയിലോ അല്ലാതെ ഒരു സാധാരണ ഒറ്റവരിപ്പാതയിലൂടെ ഇയാൾ ഈ വേഗതയിൽ വണ്ടിയോടിച്ചത് എന്നതാണ്. ഒറ്റവരി പാതയിലൂടെയുള്ള മൈക്കിൾ ഷൂമാക്കർ ബാബയുടെ ഈ വീഡിയോ ഇൻസ്റ്റാഗ്രാമിലാണ് ഷെയർ ചെയ്തിരിക്കുന്നത്. ഈ ചെറിയ ക്ലിപ്പിൽ, ശ്രീ പരഹംസ സ്വാമി ശ്രീ സച്ചിദാനന്ദ് ജി മഹാരാജ് എന്ന ബാബ വളരെ ഉയർന്ന വേഗതയിൽ ഒരു മെർസിഡീസ് ബെൻസ് S-ക്ലാസ് ഓടിക്കുന്നത് നമുക്ക് വ്യക്തമായി കാണാം.
ക്യാമറാമാൻ സ്പീഡോമീറ്ററിലേക്ക് സൂം ഇൻ ചെയ്യാൻ ശ്രമിക്കുമ്പോൾ, വാഹനത്തിന്റെ വേഗത മണിക്കൂറിൽ 220 കിലോമീറ്റർ ആയിരുന്നു എന്നും, അത് ക്രമേണ ഉയരുന്നതും നമുക്ക് കാണാം. അല്പ സമയത്തിനുള്ളിൽ തന്നെ മണിക്കൂറിൽ 244 കിലോമീറ്റർ വേഗത ഈ മെർസിഡീസ് ബെൻസ് S-ക്ലാസ് കൈവരിക്കുന്നതും കാണാം.
തുടക്കത്തിൽ തന്നെ അദ്ദേഹത്തിൻ്റെ കൈകൾ സ്റ്റിയറിംഗിൽ പോലും ശരിയായി പിടിച്ചിരുന്നില്ല. വാഹനത്തിന്റെ സ്പീഡ് 235 കിലോമീറ്ററിന് മുകളിൽ എത്തിയപ്പോഴാണ് രണ്ട് കൈകളും കൃത്യമായി സ്റ്റിയറിംഗിൽ വെച്ചത് എന്നും കാണാം. കാറിൽ ഇരിക്കുന്ന മറ്റു യാത്രക്കാരിൽ ചിലർ ഭയന്നു നിലവിളിക്കുന്നതു പോലും കേൾക്കാം.

ബാബ തൻ്റെ മുൻകാല റെക്കോർഡ് മറികടന്നതായി കാറിലെ യാത്രക്കാരിൽ ഒരാൾ വീഡിയോയിൽ പറയുന്നു. ഇത്തരത്തിൽ പ്രോത്സാഹിപ്പിക്കുന്നവർ എവിടേയും ഒരു സ്ഥിര സാനിധ്യമാണ്. അതേ തുടർന്ന് വാഹനത്തിലുള്ളവർ ബാബയോട് കാറിൻ്റെ സ്പീഡോമീറ്ററിലെ പരമാവധി വേഗതയെക്കുറിച്ച് ചോദിക്കുന്നു. മീറ്ററിലെ ടോപ്പ് സ്പീഡ് എന്നത് മണിക്കൂറിൽ 260 കിലോമീറ്ററാണെന്നും അദ്ദേഹം പറയുന്നു.
മുകളിൽ സൂചിപ്പിച്ചതു പോലെ, ഈ ക്ലിപ്പിലെ ഏറ്റവും ഞെട്ടിക്കുന്ന ഭാഗം, ഈ ബാബ വെറും ഒറ്റവരി പാതയിൽ 244 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിച്ചതാണ്. എതിർ ദിശയിൽ നിന്ന് ടൺ കണക്കിന് കാറുകളും മറ്റും വരുന്നതായി നമുക്ക് ഈ വീഡിയോയിൽ ശ്രദ്ധിച്ചാൽ കാണാം. ഭാഗ്യവശാൽ, ഇതിൽ വലിയ അപകടം ഒന്നും ഉണ്ടാവാതെ ഒഴിവായി.
എന്നിരുന്നാലും, ഈ ബാബ ഇനിയും ഈ വേഗതയിൽ കാർ ഓടിച്ചിരുന്നു എങ്കിൽ, അത് വളരെ ഗുരുതരമായ ഒരു അപകടത്തിൽ കലാശിക്കുമായിരുന്നു. ഈ സന്ദർഭത്തിൽ, സച്ചിദാനന്ദ ബാബ ഓടിച്ചിരുന്ന കാർ മെർസിഡീസ് -ബെൻസ് S-ക്ലാസ് ആയിരുന്നു, ഇതിൽ അദ്ദേഹത്തിന് ടൺ കണക്കിന് സേഫ്റ്റി ഫീച്ചറുകൾ ലഭ്യമാണ്, അതിനാൽ അദ്ദേഹത്തിനും തൻ്റെ കൂടെയുള്ള യാത്രക്കാർക്കും ഏത് അപകടത്തെയും വലിയ പ്രയാസമില്ലാതെ അതിജീവിക്കാനുള്ള അവസരം ലഭിക്കുമായിരുന്നു.
എന്നാൽ, ഇത്രയും പരിരക്ഷയും സേഫ്റ്റിയും ഇല്ലാത്ത കാറുകൾ ഓടിക്കുന്ന റോഡിലുള്ള മറ്റ് ആളുകൾക്ക്, ഈ വേഗതയിൽ ഒരു അപകടത്തെ അതിജീവിക്കാനുള്ള ചാൻസുകൾ വളരെ കുറവാണ് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അമിതവേഗത്തിൽ എത്തുന്ന ഈ സെഡാൻ്റെ ആഘാതത്തിൽ മറ്റു വാഹനങ്ങളിലുള്ള പലരും മരിക്കാൻ വരെ സാധ്യതയുണ്ട്.
ഈ വീഡിയോ പൊലീസിന്റെയോ മറ്റ് അധികാരികളുടേയോ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് നിലവിൽ വിവരങ്ങളൊന്നും ലഭ്യമല്ല. എന്നിരുന്നാലും, മിക്കവാറും, വീഡിയോ വൈറലായാൽ, പൊതുനിരത്തുകളിൽ വളരെ അശ്രദ്ധമായി വാഹനമോടിച്ചതിനും റോഡിലെ മറ്റ് ആളുകളുടെ ജീവന് ഭീഷണി ഉയർത്തിയതിനും ബാബയെ കസ്റ്റഡിയിൽ എടുക്കാം. കേളരത്തിലാണേൽ ലൈസൻസിന്റെ കാര്യത്തിൽ ഒരു തീരുമാനമായേനെ.
Source: Laxmanbabalaxman/Insta


Click it and Unblock the Notifications








