ഈ ഥാർ തല കുത്തി നിന്നാലും അത്ഭുതപ്പെടാനില്ല! കാരണം ഇതോടിക്കുന്ന ആൾ ചില്ലറക്കാരനല്ല

മഹീന്ദ്രയുടെ ഓഫ്റോഡറിൽ പേരുകേട്ട മുതൽ ആരാണെന്ന് ചോദിച്ചാൽ അതിന് ഒറ്റ ഉത്തരമേയുളളു. ഓഫ്റോഡിങ്ങിലെ മെയ്‌വഴക്കവും ഏത് പ്രതിസന്ധികളും കീഴടക്കാനുളള ധൈര്യവും ഉണ്ട് ഥാറിന്. അത് പോലെ തന്നെ മെയ്‌വഴക്കത്തിൽ പേരുകേട്ട പ്രശസ്തനാണ് രാമകൃഷ്ണ യാദവ് എന്ന വ്യക്തി. അങ്ങനെ പറഞ്ഞാൽ ചിലപ്പോൾ നിങ്ങൾക്ക് ആർക്കും മനസിലാവാൻ വഴിയില്ല. കാരണം അദ്ദേഹത്തിൻ്റെ ശരിയായ പേരിൽ അദ്ദേഹത്തെ അധികമാർക്കും അറിയില്ല എന്നതാണ് സത്യം. വളരെ പ്രസിദ്ധനായ യോഗ ഗുരുവാണ് അദ്ദേഹം എന്ന് പറയുമ്പോൾ ചിലർക്കെങ്കിലും മനസിലായി കാണും. കൂടുതൽ തളളി മറിക്കാതെയും വെറിപ്പിക്കാതെയും അദ്ദേഹത്തിൻ്റെ പേര് പറഞ്ഞേക്കാം.

ബാബ രാംദേവ് എന്ന പേര് കേൾക്കുമ്പോൾ തന്നെ മനസിലേക്ക് വരുന്നത് പതഞ്ജലി ആയിരിക്കും. ഇന്ത്യയിൽ മാത്രമല്ല ലോക പ്രസിദ്ധനായ യോഗാചാര്യനും അത് പോലെ ബിസിനസുകാരനുമാണ്. പതഞ്ജലിയുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് അദ്ദേഹം. ബിജെപിയോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന അദ്ദേഹം എപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും അദ്ദേഹം വൈറലായിരിക്കുകയാണ്.

baba ramdev drives thar roxx

ബാബ രാംദേവ് പുതിയ ഥാർ റോക്‌സ് ഡ്രൈവ് ചെയ്യുന്ന വീഡിയോ Auto.waar ആണ് അവരുടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. ഈ എസ്‌യുവിയുടെ ഡ്രൈവർ സീറ്റിൽ ബാബ രാംദേവ് ഇരുന്ന് ഇൻ്റീരിയർ പരിശോധിക്കുന്നിടത്ത് നിന്നാണ് വീഡിയോയുടെ ആരംഭം. തൻ്റെ ആശ്രമത്തിൻ്റെ ഉളളിലൂടെയാണ് അദ്ദേഹം വലിയ ആവേശത്തോടെ ഓടിക്കുന്നത് കാണുന്നത്. ഇതിന് ശേഷം വാഹനം നിർത്തി പുറത്തിറങ്ങുകയും തൻ്റെ അനുഗ്രഹത്തിനായി കാത്ത് നിൽക്കുന്നവരുമായി സംസാരിക്കുന്നതും കാണാം.

ഇദ്ദേഹം ഥാർ റോക്സ് വാങ്ങിയിട്ടില്ല, പകരം തൻ്റെ കൂട്ടാളികളിൽ ഒരാൾ വാങ്ങിയത് ബാബയെ കാണിക്കാനായി കൊണ്ടുവന്നതാണ്. ഥാർ റോക്സിൻ്റെ വിൽപന ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. MX1, MX3, AX3L, MX5, AX5L, AX7L എന്നിങ്ങനെ 6 വേരിയൻ്റുകളിൽ വരുന്ന മഹീന്ദ്രയുടെ പുത്തൻ മോഡലിന് ഇന്ത്യൻ വിപണിയിൽ 12.99 ലക്ഷം രൂപ മുതൽ 22.49 ലക്ഷം രൂപ വരയൊണ് എക്സ്ഷോറൂം വില വില വരുന്നത്. നിലവിൽ ഗംഭീര വരവേൽപ്പാണ് വാഹനത്തിന് ലഭിച്ചിരിക്കുന്നത്.

baba ramdev drives thar roxx

ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് 1 മണിക്കൂറിനുള്ളിൽ എസ്‌യുവി വാരിയത് 1.76 ലക്ഷത്തിലധികം ബുക്കിംഗുകളായിരുന്നു. അതായത് ഓരോ സെക്കൻഡിലും മഹീന്ദ്ര ഥാർ റോക്‌സിന്റെ 49 യൂണിറ്റുകളാണ് വിറ്റുപോവുന്നതെന്ന് ചുരുക്കം. 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ-പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് എസ്‌യുവിക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്.

ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റുകളാണ് മഹീന്ദ്ര വാഗ്‌ദാനം ചെയ്യുന്നത്. ഇനി പെർഫോമൻസ് കണക്കുകൾ നോക്കിയാലും എല്ലാത്തരത്തിലുള്ള ആളുകളേയും കൈയിലെടുക്കാൻ ആശാനാവും. മാനുവൽ ഗിയർബോക്‌സിനൊപ്പം പെട്രോൾ എഞ്ചിന് 162 bhp കരുത്തിൽ 330 Nm torque വരെ വികസിപ്പിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്.

baba ramdev drives thar roxx

അതേസമയം പെട്രോൾ ഓട്ടോമാറ്റിക്കിൽ പെർഫോമൻസ് 177 bhp, 380 Nm torque എന്നിങ്ങനെയുമായി മാറുന്നു. ഡീസൽ 4x4 മാനുവൽ വേരിയൻ്റുകളിൽ എഞ്ചിന് 150 bhp കരുത്തിൽ 330 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം 4X4 ഓട്ടോമാറ്റിക് വേരിയൻ്റുകൾ 172 bhp പവറിൽ പരമാവധി 370 Nm torque വരെ ഉത്പാദിപ്പിക്കാനായാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. മൈലേജ് കണക്കുകൾ പ്രകാരം എസ്‌യുവിയുടെ പെട്രോൾ മോഡലുകൾ ലിറ്ററിന് 12.40 കിലോമീറ്റർ ഇന്ധനക്ഷമത നൽകും.

മഹീന്ദ്ര ഥാർ റോക്‌സിന്റെ ഡീസൽ എഞ്ചിൻ ലിറ്ററിന് 15.20 കിലോമീറ്റർ മൈലേജ് നൽകുമെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര അവകാശപ്പെടുന്നുണ്ട്. ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് 6 എയർബാഗുകളും അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകളുള്ള ലെവൽ 2 ADAS സംവിധാനവും ലഭിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, November 29, 2024, 17:26 [IST]
English summary
Baba ramdev was seen behind the driving seat of a mahindra thar roxx video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X