ഇപ്പോഴാണ് ശരിക്കും 'ആനവണ്ടിയായത്', അമ്മയെന്ന് കരുതി ആനവണ്ടിയുടെ പിന്നാലെ ഓടി കുട്ടിയാന

കാട്ടുവഴികളിലൂടെ പോകുമ്പോൾ പ്രത്യേകിച്ച് വയനാട് ഭാഗത്ത് കൂടി പോകുമ്പോൾ കാട്ടാനകളുടെ ശല്യം പതിവാണ്. അവർ നമ്മളെ ശല്യം ചെയ്യുകയാണ് എന്ന് പറയുന്നതിലും നമ്മൾ അവരുടെ ആവാസവ്യവസ്ഥയിലേക്ക് കടന്ന് ചെല്ലുന്നു എന്ന് പറയുന്നതാണ് ശരി. അതൊക്കെ വലിയ ഡിബേറ്റുകൾക്കുളള വിഷയമായത് കൊണ്ട് തന്നെ നമ്മൾ തൽക്കാലം അതിലേക്ക് തലയിടുന്നില്ല, നമ്മളുടെ വിഷയം എന്ന് പറയുന്നത് കേരളത്തിൻ്റെ ആനവണ്ടിയെ കുറിച്ചാണ്. വയനാട് വഴിയുള്ള യാത്രകളിൽ ആനകളെയും മറ്റ് മൃഗങ്ങളേയും കാണുന്നത് പതിവാണല്ലോ. ആനക്കൂട്ടങ്ങളും ചിലപ്പോൾ ഒറ്റയാനും കുട്ടിയാനകളും എല്ലാം പതിവ് കാഴ്ച്ചകളാണ്.

ആനക്കൂട്ടങ്ങളുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന യാത്രക്കാരുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട്, എന്നാൽ ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോ എന്താണെന്ന് വച്ചാൽ അമ്മയെ നഷ്ടപ്പെട്ട കുട്ടിയാന കെഎസ്ആർടിസി ബസ് തൻ്റെ അമ്മയാണെന്ന് കരുതി പിന്നാലെ ഓടിവരുകയാണ്. പ്രദേശവാസികളാണ് ആദ്യം വീഡിയോ എടുത്തത്. ആനക്കുട്ടി കെഎസ്ആർടിസിക്ക് പിന്നാലെ ഓടുന്ന വീഡിയോ പകർത്തിയത് യാത്രക്കാരിലൊരാണ്.

പ്രദേശവാസികൾ വനം വകുപ്പിനെ വിവരം അറിയിച്ചതോടെ ഉദ്യോഗസ്ഥർ വന്ന് ആനക്കുട്ടിയെ കൊണ്ടു പോകുകയും അതിൻ്റെ അമ്മയെ കണ്ടെത്തുകയും ചെയ്തു എന്നാണ് ലഭിക്കുന്ന വിവരങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഇത്തരത്തിൽ കൂട്ടം തെറ്റി പോകുന്ന മൃഗങ്ങളെ വനം വകുപ്പ് മൃഗങ്ങൾക്കായി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന സ്ഥലത്തേക്ക് കൊണ്ടു പോകുകയും ഏത് കൂട്ടത്തിൽ നിന്നാണ് അവർ വിട്ടു പോയതെന്ന് കണ്ടെത്തി അവിടെ എത്തിക്കുയും ചെയ്യും. കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ പ്രക്യേക കേന്ദ്രത്തിൽ തന്നെ പാർപ്പിക്കാനുളള സംവിധാനവും വനം വകുപ്പിനുണ്ട്.

വനമേഖലയിലൂടെ കടന്നുപോകുമ്പോൾ ഒരിക്കലും റോഡിൽ നിർത്തരുത്. വാഹനം നിർത്തിയാലും വാഹനത്തിൽ നിന്ന് ഇറങ്ങാനോ വന്യമൃഗങ്ങളുടെ അടുത്തേക്ക് പോകാനോ ശ്രമിക്കരുത്. അത്പോലെ തന്നെ രാത്രിയിൽ ഇത്തരം റോഡുകളിലൂടെ വാഹനമോടിക്കുന്നത് ഒഴിവാക്കുക, ഈ സമയത്ത് നിരവധി മൃഗങ്ങൾ പുറത്തിറങ്ങുന്ന സമയമാണ്. മൃഗങ്ങൾ നിങ്ങളുടെ അടുത്തേക്ക് നടക്കുന്നത് കണ്ടാൽ, കൂടുതൽ ശബ്ദമുണ്ടാക്കാതെ കാർ പതുക്കെ റിവേഴ്സ് ഓടിക്കുക.

കൂടാതെ, ശബ്ദമുണ്ടാക്കരുത്, കാരണം അത് അവരെ ശല്യപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ആക്രമിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യും. നിങ്ങളുടെ മുന്നിൽ നിൽക്കുന്നത് തികച്ചും വന്യമൃഗങ്ങളാണ് എന്നൊരു ചിന്ത നിങ്ങൾക്കുണ്ടാകണം. വീട്ടിൽ വളർത്തുന്നതോ മനുഷ്യരുമായി ഇണങ്ങിയവരോ അല്ല എന്ന് മനസിലാക്കുക. വാഹനത്തിൻ്റെ അടുത്ത് എത്തുകയോ വാഹനത്തെ അക്രമിക്കുകയോ ചെയ്താൽ എങ്ങനെയെങ്കിലും വാഹനമോടിച്ച് രക്ഷപ്പെടാം.

പക്ഷേ വാഹനത്തിൻ്റെ പുറത്ത് ആന വന്നാൽ രക്ഷപ്പെടാൻ വളരെ ബുദ്ധിമുട്ടാണ്. പ്രധാനമായും ആനയെ ഓടി തോൽപ്പിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. ആനയ്ക്ക് ഇത്രയും വലിപ്പമുണ്ട് എന്ന് വിചാരിച്ച് വേഗത ഇല്ല എന്ന് വിചാരിക്കരുത്. പ്രതീക്ഷിക്കുന്നതിന് അപ്പുറത്തെ വേഗതയിൽ ആന നിങ്ങളുടെ മുന്നിൽ എത്തിയേക്കാം. അത് കൊണ്ട് വനമേഖലയിലൂടെ കാറിലോ ബസിലോ യാത്ര ചെയ്യുമ്പോൾ വലിയ സാഹസത്തിന് മുതിരാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

കാട്ടാനയുടെ ചിത്രമെടുക്കാൻ ശ്രമിച്ച ആളുകൾ മൃഗത്തിൻ്റെ ചവിട്ടലിൽ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വീഡിയോ ഇൻ്റർനെറ്റിൽ വൈറലായിരുന്നു. വയനാടൻ ഗ്രാമം തങ്ങളുടെ ഇൻസ്റ്റാഗ്രാം ചാനലിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. ഹ്യുണ്ടായി ഐ20യുടെ തൊട്ടുമുന്നിലുണ്ടായിരുന്ന ഒരു കാർ യാത്രക്കാരനാണ് ഇത് റെക്കോർഡ് ചെയ്തത്. റോഡരികിൽ ഒരു കാട്ടാനയെ കണ്ടതോടെ അവർ ആവേശഭരിതരായി ആളുകൾ കാറിൽ നിന്ന് ഇറങ്ങി റോഡിൽ ആനയോടൊപ്പം സെൽഫിയെടുത്തതാണ് ആനയെ പ്രകോപിപ്പിച്ചത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, November 20, 2024, 20:42 [IST]
English summary
Baby elephant run after the ksrtc bus thinking it was his mother video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X