മലബാറിന്റെ അ‌ഭിമാനസ്തംഭത്തിന്റെ നായകൻ! ബേബി മെമ്മോറിയൽ CEO യുടെ കറക്കം ഒന്നരക്കോടിയുടെ ഡിഫൻഡറിൽ

തലക്കെട്ടിൽ പറഞ്ഞിരിക്കുന്നത് പോലെ മലബാറിൻ്റെ അഭിമാനവും അത് പോലെ തന്നെ രോഗികളുടെ വിശ്വസ്ത ആശുപത്രിയുമാണ് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ. രോഗികളെ പിഴിഞ്ഞ് കാശുണ്ടാക്കുന്ന മറ്റ് ആശുപത്രികളെ പോലെ അല്ല ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ. അവിടെ എത്തുന്ന രോഗികൾക്ക് എല്ലാ വിധ മികച്ച ചികിത്സ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുകയും, നിരാലംബരായവർക്ക് എന്നും താങ്ങും തലണുമാവാനാണ് ഹോസ്പിറ്റിൽ ശ്രമിച്ചിട്ടുളളു. അതിന് അഭിനന്ദിക്കേണ്ടത് ഹോസ്പിറ്റിലിൻ്റെ തലപ്പത്ത് ഇരിക്കുന്ന വ്യക്തികളെയാണ്. സേവനം കച്ചവടമാക്കുന്ന ഇന്നത്തെ കാലത്ത് നല്ല കാര്യങ്ങൾക്ക് മാനേജ്മെൻ്റ് മുൻഗണന കൊടുക്കുന്നത് കണ്ടില്ലെന്ന് വയ്ക്കാൻ സാധിക്കുന്ന ഒന്നല്ല.

ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൻ്റെ ഇപ്പോഴത്തെ സിഇഒ ആണ് ഹരിഷ് മണിയൻ. അദ്ദേഹം ചുമതലയേറ്റതിന് ശേഷം ആശുപത്രിയുടെ പ്രവർത്തനങ്ങളിൽ ഒരുപാട് മുന്നേറ്റങ്ങൾ നടത്താൻ സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ജീവിതത്തിലേക്കും ഗാരേജിലേക്കും ഒറു പുതിയ അതിഥിയെ അദ്ദേഹം എത്തിച്ചിരിക്കുകയാണ്. അത് മറ്റാരുമല്ല സെലിബ്രിറ്റികളുടേയും വ്യവസായ പ്രമുഖൻമാരുടേയും പ്രിയ വാഹനമായി ലാൻഡ് റോവർ ഡിഫൻഡറാണ്. ഡിഫൻഡറിൻ്റെ ഡീസൽ പതിപ്പിൻ്റെ സൻ്റോറിനി ബ്ലാക്ക് നിറമാണ് അദ്ദേഹം തെരഞ്ഞെടുത്തിരിക്കുന്നത്.

വാഹന പ്രേമികള്‍ക്ക് ഒരു ആമുഖം ആവശ്യമില്ലാത്ത ഒരു എസ്‌യുവിയാണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍. ഈ ഭൂഗോളത്തില്‍ ഇന്നുവരെ പുറത്തിറങ്ങിയ ഏറ്റവും മികച്ച ഓഫ്‌റോഡര്‍ എസ്‌യുവികളുടെ പട്ടികയെടുത്താല്‍ തീര്‍ച്ചയായും അതില്‍ ഡിഫെന്‍ഡര്‍ ഉണ്ടാകും. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും പ്രശസ്തരായ സെലിബ്രിറ്റികളുടെയും അതിസമ്പന്നരുടെയും ഗരാജിലെ സ്ഥിരം സാന്നിധ്യമാണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡലുകളില്‍ ഒന്ന് കൂടിയാണ് ഇത്.

സെലിബ്രിറ്റികള്‍ക്കും പണക്കാര്‍ക്കും സന്തോഷം നല്‍കിക്കൊണ്ട് ലാന്‍ഡ് റോവര്‍ അടുത്തിടെയാണ് 2025 ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ വിപണിയില്‍ എത്തിച്ചത്. പഴയ ടര്‍ബോര്‍ഡ് പെട്രോള്‍, ഡീസല്‍ യൂണിറ്റുകള്‍ കൂടാതെ പുതിയ V8 എഞ്ചിന്‍ നല്‍കുന്ന 2025 ഡിഫെന്‍ഡര്‍ 1.39 കോടി രൂപ എക്സ്-ഷോറൂം വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഡിഫെന്‍ഡര്‍ 90, ഡിഫെന്‍ഡര്‍ 110, ഡിഫെന്‍ഡര്‍ 130 എന്നിങ്ങനെ മൂന്ന് വേരിയന്റുകളുമായാണ് പുതിയ എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്നത്.

ഡിഫെന്‍ഡറിന്റെ MY25 അപ്‌ഡേറ്റിന്റെ ഹൈലൈറ്റ് പുതിയ V8 എഞ്ചിന്‍ കൂട്ടിച്ചേര്‍ത്തതാണ്. പുതിയതും കൂടുതല്‍ ശക്തവുമായ V8 P425 5.0-ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 425 bhp പവറും 610 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ളതാണ്. ഡിഫെന്‍ഡര്‍ നിരയില്‍ 2.0 ലിറ്റര്‍, 3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഡിഫെന്‍ഡര്‍ നിരയിലെ ഏറ്റവും ശക്തമായ 4.4 ലിറ്റര്‍ V8 പെട്രോള്‍ എഞ്ചിനാണ് ടോപ് സ്പെക് ഒക്ട വേവരിയന്റില്‍ വരുന്നത്.

ഡിആര്‍എല്ലുകളോട് കൂടിയ മാട്രിക്സ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ബ്ലാക്ക് കോണ്‍ട്രാസ്റ്റ് റൂഫ്, 20 ഇഞ്ച് ഓള്‍-ടെറൈന്‍ സാറ്റിന്‍ ഡാര്‍ക്ക് ഗ്രേ അലോയ് വീലുകള്‍ എന്നിവ ഉപയോഗിച്ച് എസ്‌യുവിയുടെ എക്സ്റ്റീരിയര്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. വിന്‍ഡ്‌സര്‍ ലെതര്‍ സീറ്റുകള്‍, മെമ്മറി ഫംഗ്ഷനും വിംഗ്ഡ് ഹെഡ്‌റെസ്റ്റുകളുമുള്ള 14-വേ ഹീറ്റഡ് ആന്‍ഡ് കൂള്‍ഡ് ഫ്രണ്ട് സീറ്റുകള്‍, വിംഗ്ഡ് ഹെഡ്‌റെസ്റ്റുകളുള്ള രണ്ടാം നിരയിലെ ക്ലൈമറ്റ് കണ്‍ട്രോള്‍ഡ് സീറ്റുകള്‍, നുബക്ക് എഡ്ജ്ഡ് കാര്‍പെറ്റ് മാറ്റുകള്‍ എന്നിവ ചേർത്ത് ക്യാബിന്‍ പരിഷ്‌കരിച്ചു.

11.4 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 3D സറൗണ്ട് ക്യാമറ, സ്ലൈഡിംഗ് പനോരമിക് സണ്‍റൂഫ്, മെറിഡിയന്‍ സൗണ്ട് സിസ്റ്റം, ഫ്രണ്ട് സെന്റര്‍ കണ്‍സോളില്‍ റഫ്രിജറേറ്റര്‍ കമ്പാര്‍ട്ട്‌മെന്റ് എന്നിവയും കാറില്‍ ലഭിക്കുന്നു. പുതിയ ഡിഫന്‍ഡര്‍ ഇപ്പോള്‍ ടെറൈന്‍ റെസ്‌പോണ്‍സ്, കോണ്‍ഫിഗര്‍ ചെയ്യാവുന്ന ടെറൈന്‍ റെസ്‌പോണ്‍സ് ഫീച്ചറുകളോടെയാണ് വരുന്നത്. മെച്ചപ്പെട്ട റൈഡ് നിലവാരത്തിനായി ഇലക്ട്രോണിക് എയര്‍ സസ്പെന്‍ഷനും അഡാപ്റ്റീവ് ഡൈനാമിക്സും ഇത് വാഗ്ദാനം ചെയ്യുന്നു.

ലാന്‍ഡ് റോവര്‍ നിലവില്‍ 7 റേഞ്ച് റോവര്‍ മോഡലുകള്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്നുണ്ട്. തെരഞ്ഞെടുത്ത മോഡലുകളുടെ പ്രാദേശിക ഉല്‍പ്പാദനം കൂടി ആരംഭിച്ചതിനാല്‍ മികച്ച വില്‍പ്പനയാണ് റേഞ്ച് റോവറിന് ലഭിക്കുന്നത്. നിരവധി സെലിബ്രിറ്റികള്‍ പുതിയ റേഞ്ച് റോവര്‍ കാറുകള്‍ വാങ്ങിയിട്ടുണ്ട്. സെലിബ്രിറ്റികളുടെയും പണക്കാരുടെയും ഇഷ്ടപ്പെട്ട റേഞ്ച് റോവര്‍ മോഡലാണ് റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി (Range Rover Autobiography). ഈ ആഡംബര എസ്‌യുവി കാര്‍ നിലവില്‍ 2.60 കോടി രൂപ എക്സ്ഷോറൂം വിലയിലാണ് വില്‍ക്കുന്നത്. ഇത് നിരത്തിലെത്തിക്കാന്‍ ഏകദേശം 3 കോടി രൂപ പൊടിക്കണം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, February 25, 2025, 12:43 [IST]
English summary
Baby memorial hospital ceo brings home new land rover defender delivery video
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X