അമേരിക്കന്‍ കമ്പനിക്ക് കോടികള്‍ക്ക് ഓഹരി വിറ്റു, ലക്ഷങ്ങള്‍ മുടക്കി കാര്‍ വാങ്ങി ബേബി ഹോസ്പിറ്റല്‍ മുതലാളി!

ഇന്ത്യക്കാര്‍ക്കിടയില്‍ ഏറെ ജനപ്രിയമായ ഒരു വിദേശ കാര്‍ ബ്രാന്‍ഡാണ് മിനി. ജര്‍മന്‍ വാഹന ഭീമന്‍മാരായ ബിഎംഡബ്ല്യുവിന്റെ ഉടമസ്ഥതയിലാണ് ഈ ബ്രിട്ടീഷ് ബ്രാന്‍ഡ് ഇപ്പോള്‍ ഉള്ളത്. മിനിയുടെ കാറുകള്‍ സെലിബ്രിറ്റികള്‍ക്കിടയില്‍ പ്രത്യേകിച്ച് നടിമാര്‍ക്കിടയില്‍ വളരെ പ്രശസ്തമാണ്. ഒതുക്കമുള്ള ഡിസൈനില്‍ പെര്‍ഫോമന്‍സും ആഡംബരവും സംയോജിപ്പിച്ച് എത്തുന്ന മിനി കാറുകള്‍ സമ്പന്നര്‍ക്കിടയിലും ജനപ്രിയമാണ്. മിനിയുടെ പ്രശസ്തമായ മോഡലുകളില്‍ ഒന്നാണ് കണ്‍ട്രിമാന്‍. 2024 ജൂലൈയില്‍ ഈ കാറിന്റെ ഇലക്ട്രിക് പതിപ്പ് കമ്പനി ഇന്ത്യയില്‍ എത്തിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അഭിനേത്രയും ആങ്കറും യൂട്യൂബറുമെല്ലാമായ പേളി മാണി പുത്തന്‍ മിനി ഇലക്ട്രിക് കണ്‍ട്രിമാന്‍ വാങ്ങിയിരുന്നു.

54.90 ലക്ഷം രൂപയാണ് 2024 മിനി കണ്‍ട്രിമാന്‍ ഇലക്ട്രിക്കിന്റെ എക്സ്ഷോറൂം വില. ബ്രിട്ടീഷ് റെയ്‌സിംഗ് ഗ്രീന്‍, സ്‌മോക്കി ഗ്രീന്‍, സ്ലേറ്റ് ബ്ലൂ, ചില്ലി റെഡ് II, ബ്ലേസിംഗ് ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് മിനി ഇലക്ട്രിക് കണ്‍ട്രിമാന്‍ വാഗ്ദാനം ചെയ്യുന്നത്. 2024 മിനി കണ്‍ട്രിമാന്‍ ഇലക്ട്രിക് അതിന്റെ പരമ്പരാഗത അഞ്ച് ഡോര്‍ സിലൗറ്റ് നിലനിര്‍ത്തുന്നു.

dr alexander kg all electric mini countryman

ക്രോം എലമെന്റ് ആക്‌സന്റുകളോട് കൂടിയ ഒരു പുനര്‍രൂപകല്‍പ്പന ചെയ്ത ഒക്ടഗണല്‍ ഫ്രണ്ട് ഗ്രില്ലും കസ്റ്റമൈസ് ചെയ്യാവുന്ന ലൈറ്റ് പാറ്റേണുകളുള്ള പുതിയ ഒക്ടഗണല്‍ എല്‍ഇഡി ഹെഡ്‌ലൈറ്റുകളുമാണ് ഫ്രണ്ട് ഫാസിയയിലെ പ്രധാന ഹൈലൈറ്റുകള്‍. 20 ഇഞ്ച് വരെ വലുപ്പത്തില്‍ ലഭ്യമായ പുതിയ അലോയ് വീല്‍ ഡിസൈനും ഇതിന് ലഭിക്കുന്നു. റിയര്‍ എന്‍ഡില്‍ മോഡേണ്‍ പിക്സലേറ്റഡ് രൂപത്തിലുള്ള റെക്ടാംഗുലാര്‍ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ ലഭിക്കുന്നു.

പുതിയ കൂപ്പര്‍ എസിന് സമാനമായ ഒരു മിനിമലിസ്റ്റ് ലുക്കാണ് ഇന്റീരിയറില്‍ പിന്തുടര്‍ന്നിരിക്കുന്നത്. സമാനമായ 9.4 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഡാഷ്‌ബോര്‍ഡില്‍ ആധിപത്യം പുലര്‍ത്തുന്നു. പുതിയ ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലിന് പിന്നില്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ കാണാനാകില്ല. സെന്‍ട്രല്‍ കണ്‍സോളില്‍ ബാന്‍ഡ് ടോഗിള്‍ സ്വിച്ചുകള്‍ ഉപയോഗിച്ച് പ്രധാന ഫംഗ്ഷനുകള്‍ ലളിതമാക്കിയിരിക്കുന്നു.

dr alexander kg all electric mini countryman

HVAC ഉള്‍പ്പെടെയുള്ള മിക്ക വാഹന ക്രമീകരണങ്ങളും ടച്ച്സ്‌ക്രീനിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്. സെമി ഓട്ടോണമസ് ഡ്രൈവിംഗ് ഉള്‍പ്പെടെ, ലെവല്‍ 2 ADAS വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ മിനിയാണ് കണ്‍ട്രിമാന്‍. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജര്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍.

മിനി കണ്‍ട്രിമാന്‍ ഇലക്ട്രിക്കിലെ 66.45 kWh ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ 462 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഫ്രണ്ട് ആക്സിലില്‍ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോര്‍ 204 PS പവറും 250 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. പെര്‍ഫോമന്‍സ് നോക്കിയാല്‍ ഇത് വെറും 8.6 സെക്കന്‍ഡില്‍ 0-100 kmph വേഗത കൈവരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

dr alexander kg all electric mini countryman

ഇത്രയും സവിശേഷതകള്‍ നിറഞ്ഞ കാര്‍ ഏതായാലും രാജ്യത്തെ പ്രശസ്തരായ വ്യക്തികളെ ആകര്‍ഷിക്കുമെന്ന് ഉറപ്പാണെല്ലോ. ഇപ്പോള്‍ സംസ്ഥാനത്തെ അറിയപ്പെടുന്ന ഡോക്ടറും ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ ചെയര്‍മാനും എംഡിയുമായ ഡോ. കെജി അലക്‌സാണ്ടര്‍ പുതിയ മിനി കണ്‍ട്രിമാന്‍ ഇലക്ട്രിക് സ്വന്തമാക്കിയിരിക്കുകയാണ്. ബ്ലേസിംഗ് ബ്ലൂ നിറത്തിലുള്ള കാറാണ് അദ്ദേഹം തെരഞ്ഞെടുത്തിരിക്കുന്നത്. ഡോക്ടറുടെ വസതിയില്‍ എത്തിയാണ് മിനി ഡീലര്‍ കാര്‍ ഡെലിവറി ചെയ്തത്.

1987-ലാണ് ഡോ. അലക്‌സാണ്ടര്‍ 55 കിടക്കകളുമായി കോഴിക്കോട്ട് ബേബി മെമ്മോറിയല്‍ ആശുപത്രി ആരംഭിച്ചത്. ഇഷ്ടപ്പെട്ട ഡോക്ടര്‍ തൊഴിലിനൊപ്പം ആശുപത്രി നടത്തിപ്പുമായി ഇരട്ട റോളില്‍ തിളങ്ങുകയാണ് അദ്ദേഹം. 1,000 രോഗികളെ ഒരേസമയം കിടത്തി ചികിത്സിക്കാന്‍ ശേഷിയുള്ള പ്രമുഖ മള്‍ട്ടി-സ്പെഷ്യാലിറ്റി ആശുപത്രി ശൃംഖലകളില്‍ ഒന്നാണ് ബിഎംഎച്ച്. നിലവില്‍ കോഴിക്കോടും കണ്ണൂരും ഹോസ്പിറ്റലുകളുള്ള ബേബിക്ക് കീഴില്‍ 300 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 3000-ത്തിലധികം ജീവനക്കാരുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബി.എം.എച്ച് 120 കോടി രൂപയുടെ വരുമാനവും 80 കോടി രൂപയുടെ ലാഭവും നേടിയിരുന്നു. അടുത്തിടെ അന്താരാഷ്ട്ര നിക്ഷേപക കമ്പനിയായ കെകെആര്‍ ബിഎംഎച്ചിന്റെ നിയന്ത്രണ ഓഹരികള്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇടപാടിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ബിഎംഎച്ചിന്റെ 70 ശതമാനം ഓഹരികള്‍ 2500 കോടി രൂപയ്ക്കാണ് കെകെആര്‍ വാങ്ങിയതെന്നാണ് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.

More from DriveSpark

Article Published On: Wednesday, November 13, 2024, 12:37 [IST]
English summary
Baby memorial hospital md dr kg alexander buys new all electric mini countryman
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X