ചരിത്രത്തിലാദ്യമായി ഒരു ട്രക്കിന്റെ മലക്കംമറിച്ചില്‍
ട്രക്കുകളുടെ ശേഷിയെക്കുറിച്ച് എന്തെങ്കിലും സന്ദേഹം അവശേഷിക്കുന്നുണ്ടെങ്കില്‍ അത് അശേഷം ഇല്ലാതാക്കാനുള്ള മരുന്നാണ് ഈ വീഡിയോ. മിഷിഗണ്‍ മഡ് ജാം പ്രോഗ്രാമില്‍ വെച്ച് കോറി റമ്മലാണ് ഈ അസാധ്യ പ്രകടനം നടത്തിയത്. മഡ് ട്രക്ക് ഉപയോഗിച്ച് പിന്നാക്കം മറിയുന്ന ആദ്യത്തെ ഡ്രൈവര്‍ എന്ന് റമ്മല്‍ അറിയപ്പെടും.
സാധാരണമായ ബൈക്കുകളും കാറുകളുമെല്ലാമാണ് ഇത്തരം മലക്കം മറിച്ചിലുകള്‍ക്കുപയോഗിക്കാറുള്ളത്.
വന്‍തോതില്‍ മോഡിഫൈ ചെയ്യപ്പെട്ട ഒരു ട്രക്കാണിത്. പിന്നാക്കം മറിച്ചിലിന് സഹായകമാകുന്ന ഘടകങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തിട്ടുണ്ടിതില്‍.
ആദ്യത്തെ ശ്രമത്തില്‍ തന്നെ റമ്മല്‍ പണി പറ്റിച്ചു. വീഡിയോ കാണുക.|
<center><iframe width="100%" height="450" src="//www.youtube.com/embed/GWz9mB61D6M" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications








