കാറോടിക്കുന്നത് ഇങ്ങനെയാണോ? ഈ ശീലങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ 'പണി' കിട്ടും

ഒരു ഫോര്‍വീലര്‍ ഉടമയാകുകയെന്നത് ചില്ലറ കാര്യമല്ല. കാര്‍ വാങ്ങിയാല്‍ മാത്രം പോര അതിനെ നന്നായി പരിപാലിക്കുകയും ചെയ്യണം. അല്ലെങ്കില്‍ അത് വണ്ടിക്കും ഒപ്പം നമ്മുടെ പോക്കറ്റിനും ഏറെ ദോഷകരമാണ്. കാര്‍ ഓടിക്കാന്‍ പഠിക്കുമ്പോള്‍ നമ്മള്‍ ഒപ്പം കൂട്ടുന്ന ചില ശീലങ്ങളുണ്ട്. എന്നാല്‍ പലര്‍ക്കും അത് തന്റെ വാഹനത്തിന്റെ ആരോഗ്യത്തിനും പോക്കറ്റിനും കേടാണെന്ന കാര്യം പോലും അറയില്ല.

അത്തരത്തില്‍ കാര്‍ ഓടിക്കുന്നവര്‍ ഉടന്‍ ഉപേക്ഷിക്കേണ്ട ചില തെറ്റായ ശീലങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം. ആനയെ വാങ്ങിയാലും തോട്ടിവാങ്ങാന്‍ പണമില്ലെന്ന് ഒരു ചൊല്ലുണ്ട്. ചില ആളുകളുടെ കാര്യത്തില്‍ അത് സത്യമാണ്. കാര്‍ വാങ്ങിയാലും അതില്‍ ഇന്ധനം നിറക്കാന്‍ ക്യാഷ് ഇല്ലാത്തവരെ കാണാം. നമ്മുടെ ഓട്ടത്തിന് ആവശ്യമുള്ള ഇന്ധനം മാത്രം നിറച്ചാകും സഞ്ചാരം.

low fuel

എന്നാല്‍ ഈ ശീലം അത്ര നല്ലതല്ലെന്ന് ആദ്യം തന്നെ പറയട്ടെ. കുറഞ്ഞ ഇന്ധനത്തില്‍ വണ്ടിയോടിക്കുന്നത് ഫ്യുവല്‍ പമ്പ് തകരാറിലാക്കും. ടാങ്കിലെ ഇന്ധനം ഫ്യുവല്‍ പമ്പിനുള്ള ഒരു ലൂബ്രിക്കന്റായി പ്രവര്‍ത്തിക്കുന്നു. ആവശ്യത്തിന് ഇന്ധനം ഇല്ലെങ്കില്‍ പമ്പിന് എയര്‍ വലിച്ചെടുക്കാനും കഴിയും. ഇത് എഞ്ചിന് വളരെ ദോഷകരമാണ്. കാലക്രമേണ ടാങ്കിന്റെ അടിയില്‍ ഇന്ധനത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ അടിഞ്ഞുകൂടുകയും ചെയ്യുന്നു.

കുറഞ്ഞ ഇന്ധനം മാത്രമുള്ളപ്പോള്‍ ഈ മാലിന്യം എഞ്ചിനിലേക്ക് പമ്പ് ചെയ്യപ്പെടും. ഇത് ഫ്യുവല്‍ ഫില്‍ട്ടറും ഇന്‍ജക്ടറും അടയാന്‍ ഇടയാക്കും. അത് നന്നാക്കാനും മറ്റും നിങ്ങള്‍ പണം മുടക്കേണ്ടതായി വരും. ഇനി പറയാന്‍ പോകുന്നത് പലരും ചെയ്യുന്ന കാര്യമായിരിക്കും. ബൈക്കായാലും കാറായാലും ഇറക്കത്തില്‍ ന്യൂട്രലിലില്‍ ഇടുന്ന ശീലം പലര്‍ക്കുമുണ്ടാകും. എന്നാല്‍ കയറ്റം ഇറങ്ങുമ്പോള്‍ ന്യൂട്രല്‍ ഉപയോഗിക്കുന്നത് ഒരിക്കലും നല്ല ശീലമല്ല.

neutral

ന്യൂട്രലില്‍ കയറ്റം ഇറക്കുമ്പോള്‍ നിരന്തരം ബ്രേക്ക് അപ്ലൈ ചെയ്യേണ്ടതായി വരും. അത് ബ്രേക്ക് ഡിസ്‌കുകളുടെയും ബ്രേക്ക് പാഡുകളുടെയും വേഗത്തിലുള്ള തേയ്മാനത്തിന് കാരണമാകും. ഇതും നിങ്ങളുടെ കീശക്ക് പണിയാണ്. അതുപോലെ തന്നെ ക്ലച്ച് ഫൂട്‌റെസ്റ്റായി ഉപയോഗിക്കുന്ന ആളുകളെ കാണാം. ഗിയര്‍ മാറ്റുമ്പോഴോ ബ്രേക്ക് ചെയ്യുമ്പോഴോ മാത്രമേ വാഹനത്തിന്റെ ക്ലച്ച് ഉപയോഗിക്കാവൂ. ഡ്രൈവ് ചെയ്യുമ്പോള്‍ കാലുകള്‍ ക്ലച്ചില്‍ വെച്ചാല്‍ അത് അധിക ഫ്രിക്ഷന് കാരണമാകും.

കൂടാതെ ക്ലച്ച് വേഗം തേഞ്ഞ് തീരുകയും ചെയ്യും. ക്ലച്ചുമായി ബന്ധപ്പെട്ട മറ്റൊരു തെറ്റായ ശീലമാണ് അടുത്തത്. ഗിയര്‍ മാറ്റുമ്പോള്‍ ക്ലച്ച് അമര്‍ത്താന്‍ മടി കാണിക്കുന്ന ചിലരെങ്കിലും ഉണ്ട്. ഗിയര്‍ മാറ്റുമ്പോള്‍ ക്ലച്ച് ഉപയോഗിക്കാത്തത് എഞ്ചിനും ട്രാന്‍സ്മിഷനും ഗുരുതരമായ കേടുപാടുകള്‍ വരുത്തും. ട്രാന്‍സ്മിഷനും എഞ്ചിനും തമ്മിലുള്ള കോണ്ടാക്ട് നിയന്ത്രിക്കുക എന്നതാണ് ക്ലച്ചിന്റെ ധര്‍മ്മം. ക്ലച്ച് ഫൂട്‌റെസ്റ്റായി ഉപയോഗിക്കുന്നത് പോലെ ഗിയര്‍ ഹാന്‍ഡ്‌റെസ്റ്റായി ഉപയോഗിക്കുന്നവരും ഉണ്ട്.

ഇൗ ശീലവും അത്ര നല്ലതല്ല. വാഹനമോടിക്കുമ്പോള്‍ കൈ ഗിയര്‍ ലിവറില്‍ വെക്കുന്നത് ഗിയര്‍ ഷിഫ്റ്റര്‍ റെയിലില്‍ അനാവശ്യ സമ്മര്‍ദം ചെലുത്തും. ഇത് സിന്‍ക്രൊണൈസറുകളില്‍ സമ്മര്‍ദം ചെലുത്തുകയും ഘര്‍ഷണം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് ട്രാന്‍സ്മിഷന്‍ ടീത്തുകള്‍ കേടുവരുത്തും. പല ആളുകളും ചെയ്യുന്ന കാര്യമാണ് അടുത്തതായി പറയാന്‍ പോകുന്നത്.

വാഹനം നിര്‍ത്തി പുറത്ത് പോകുമ്പോള്‍ ഗിയറിലിടുന്ന ശീലം ചിലര്‍ക്കുണ്ട്. എന്നാല്‍ അത് ക്ലച്ച് വേഗം തേഞ്ഞ് തീരാന്‍ ഇടയാക്കും. കാര്‍ ഗിയറിലിട്ട് പാര്‍ക്ക് ചെയ്യുന്നതിന് പകരം ന്യൂട്രലിട്ട് ഹാന്‍ഡ് ബ്രേക്ക് അപ്ലൈ ചെയ്യാം. ചിലര്‍ വാഹനം ചുമ്മാ ഓടിക്കുന്നതല്ലാതെ ടയര്‍ പ്രഷര്‍ ശ്രദ്ധിക്കാറുണ്ടാകില്ല. സ്ഥിരമായി പെട്രോള്‍ പമ്പ് സന്ദര്‍ശിക്കാറുണ്ടെങ്കിലും പലരും ടയര്‍ പ്രഷര്‍ ചെക്ക് ചെയ്യാറില്ല.

tyre pressure

ഇത് വലിയ ചെലവുള്ള കാര്യമല്ലെങ്കിലും ആരും ഗൗരവത്തിലെടുക്കുന്നില്ല. എയര്‍ കുറവോ കൂടുതലോ അളവില്‍ വാഹനമോടിക്കുന്നത് ടയര്‍ വളരെ വേഗം തേയുന്നതിന് കാരണമാകുന്നു. അതിനാല്‍ കാറിന്റെ ശുപാര്‍ശ ചെയ്യുന്ന ടയര്‍ പ്രഷര്‍ എത്രയാണെന്ന് മനസ്സിലാക്കുക. ശരിയായ ടയര്‍ പ്രഷര്‍ ഇന്ധനം ലാഭിക്കാനും പോക്കറ്റ് കീറാതിരിക്കാനും സഹായിക്കും.

സ്പീഡ് ബമ്പുകളിലും ഹമ്പുകളിലും വാഹനം വേഗതയില്‍ ഓടിച്ച് 'ചാടിക്കുന്ന' ശീലം ചിലര്‍ക്കുണ്ട്. അത് കാറിനെ ദോഷകരമായി ബാധിക്കും. ഇത്തരത്തിലുള്ള ഡ്രൈവിംഗ് കാറിന്റെ സസ്‌പെന്‍ഷന്‍ കേടാക്കുന്നു. ഫ്രീ സര്‍വീസ് കഴിഞ്ഞാല്‍ പിന്നെ വണ്ടിയുടെ സര്‍വീസ് കൃത്യമായി ചെയ്യാത്ത ചില ഉടമകളെ കാണാം. നിങ്ങളുടെ കാറിന്റെ സര്‍വീസ് ഇന്റര്‍വെല്‍ നഷ്ടപ്പെടുത്തുന്നത് വണ്ടിയുടെ ആയുസിനെ ബാധിക്കും. അതുകൊണ്ട് വാഹന നിര്‍മാതാക്കളുടെ നിര്‍ദേശം അനുസരിച്ച് കൃത്യമായ ഇടവേളകളില്‍ വാഹനം സര്‍വീസ് ചെയ്യുക.

engine revving

നിങ്ങള്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തയുടനെ കാറിന്റെ റെവ് ചെയ്യുന്നതും ഒരു തെറ്റായ ശീലമാണ്. ഇത് കാറിന്റെ എഞ്ചിന് ഗുരുതരമായ കേടുപാടുകള്‍ വരുത്തും. എഞ്ചിന്‍ ചൂടാകാന്‍ അനുവദിക്കുകയും എഞ്ചിന്‍ ഓയില്‍ അതിന്റെ ഓപറേറ്റിംഗ് ടെമ്പറേച്ചറില്‍ എത്തുന്നതുവരെ കാത്തിരിക്കനുള്ള ക്ഷമ നമുക്ക് വേണം. ഇല്ലെങ്കില്‍ ലഭിക്കുക 'എഞ്ചിന്‍ പണി' ആണെന്ന ഓര്‍മയുണ്ടായിരിക്കുന്നത് നല്ലതാണ്. മുകളില്‍ പറഞ്ഞ ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ അവ എത്രയും വേഗം ഉപേക്ഷിക്കുക. നിങ്ങളുടെ വാഹനത്തിന്റെയും പോക്കറ്റിന്റെയും ആരോഗ്യത്തിന് നല്ലത് അതാണ്.

More from DriveSpark

Article Published On: Friday, April 28, 2023, 11:48 [IST]
English summary
Bad driving habits leads to car damage driving with low fuel to missing service intervels
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X