ഏത് റാപ്പറാണെങ്കിലും നിയമം തെറ്റിച്ചാൽ പിഴ ഉറപ്പ്, റോങ്ങ് സൈഡിലൂടെ കയറിയ ബാദ്ഷയ്ക്ക് 15500 ൻ്റെ പിഴ
ഏതൊരു വ്യക്തിയും പാലിക്കേണ്ട കാര്യമാണ് ട്രാഫിക് നിയമങ്ങൾ. അത് സെലിബ്രിറ്റി ആയാലും സാധാരണക്കാരനായാലും ഒരു പക്ഷഭേദവും പാടില്ല. ട്രാഫിക് നിയമം തെറ്റിക്കുന്നത് ഏതൊരു വ്യക്തിയാണെങ്കിലും പൊലീസിന് പിഴ ചുമത്താനുള്ള ധൈര്യം ഉണ്ടായിരിക്കണം. സെലിബ്രിറ്റിയെന്നോ രാഷ്ട്രിയക്കാരനോ എന്ന് വേർതിരിവ് ഉണ്ടാകാൻ പാടില്ല. അത്തരത്തിലൊരു സംഭവം ഗുരുഗ്രാമിൽ ഉണ്ടായിരിക്കുകയാണ്. ബോളിവുഡ് റാപ്പ് ആർട്ടിസ്റ്റും സംഗീത സംവിധായകനുമാ ബാദ്ഷയ്ക്ക് ഗുരുഗ്രാം ട്രാഫിക് പോലീസ് 15500 രൂപ പിഴ ചുമത്തിയതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. സെക്ടർ 68 ലെ ഐരിയ മാളിലേക്ക് പോകുന്നതിന് വേണ്ടി ഗതാഗത നിയമങ്ങൾ ലംഘിച്ച് മൂന്ന് കാറുകൾ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിലുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.
ബാദ്ഷയുടെ യാത്ര ഒരു കറുത്ത മഹീന്ദ്ര ഥാറിലായിരുന്നു. എന്നാൽ ഥാർ അദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലുളളതല്ല എന്നും മറ്റൊരു യുവാവിൻ്റേതാണെന്നുമാണ് അന്വേഷണത്തിൽ വ്യക്തമായത്. പിഴ അടച്ചോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ബാദ്ഷാ എന്തുകൊണ്ടാണ് മറ്റൊരുളുടെ വാഹനത്തിൽ വന്നതെന്ന് അറിവായിട്ടില്ല. ചിലപ്പോൾ തിരക്ക് ഒഴിവാക്കാനായിരിക്കും, പക്ഷേ ട്രാഫിക് നിയമലംഘനം നടത്തുന്നത് ശരിയല്ല. കാർ കളക്ഷനിൽ മുൻപന്തിയിൽ നിൽക്കുന്ന ആളാണ് ബാദ്ഷാ എന്ന ആദിത്യ പ്രതീക് സിംഗ്.

ബാദ്ഷായുടെ കാർ കളക്ഷനിലെ ഏറ്റവും വലിയ കൊമ്പനാണ് ലംബോർഗിനി ഉറൂസ്. ഇറ്റാലിയന്‍ ബ്രാന്‍ഡ് 2018-ലാണ് തങ്ങളുടെ ആദ്യത്തെ സൂപ്പര്‍ എസ്‌യുവിയായ ഉറൂസ് വിപണിയില്‍ എത്തിച്ചത്. ലോഞ്ചിന് പിന്നാലെ ഉറൂസ് അതിവേഗം ജനപ്രീതിയാര്‍ജ്ജിച്ചു. പ്രത്യേകിച്ച് സെലിബ്രിറ്റികള്‍ക്കിടയില്‍. പിന്നാലെ ലംബോര്‍ഗിനി ഈ മോഡല്‍ ഇന്ത്യയിലും കൊണ്ടുവന്നു. വന്‍വിലയൊന്നും അല്‍പ്പം പോലും ഏശാതെ ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വിറ്റഴിയുന്ന ലംബോര്‍ഗിനിയായി ഉറൂസ് തല്‍ക്ഷണം കൊണ്ട് മാറി.
4 ഡോര്‍ ലക്ഷ്വറി എസ്‌യുവിക്ക് 4.0 ലിറ്റര്‍ V8, ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഇത് 650 bhp പവറും 850 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. എഞ്ചിന്‍ 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഒന്നിലധികം ഡ്രൈവിംഗ് മോഡുകള്‍ ഉറൂസ് അവതരിപ്പിക്കുന്നുണ്ട്. ഉറൂസിന് 0-100 കി.മീ/മണിക്കൂര്‍ വേഗത വെറും 3.6 സെക്കന്‍ഡില്‍ പിന്നിടാന്‍ കഴിയുമെന്നാണ് ലംബോര്‍ഗിനി അവകാശപ്പെടുന്നത്.
ബാദ്ഷായുടെ കാർ ശേഖരത്തിൽ എറ്റവും വിലകൂടിയ വാഹനമാണ് റോൾസ്-റോയ്‌സ് വ്രെയ്ത്ത്. കൂപ്പെ ശൈലിയുള്ള വ്രെയ്ത്തിനെ റോൾസ് റോയ്‌സ് 2013 ജനീവ മോട്ടോർ ഷോയിലാണ് ആദ്യമായി പരിചയപ്പെടുത്തുന്നത്. തുടർന്ന് ആ വർഷം അവസാനം മോഡൽ വിൽപ്പനയ്‌ക്കുമെത്തി. ഫാന്റം കൂപ്പെയ്ക്ക് ശേഷം ഇത് കമ്പനിയുടെ രണ്ടാമത്തെ ടു-ഡോർ മോഡലായി മാറിയെങ്കിലും അവസാന തലമുറ ഗോസ്റ്റ് സെഡാനുമായി അതിന്റെ അടിത്തറ പങ്കിട്ടു.
911 കാരേരയെപ്പോലെ വലിയ പെർഫോമൻസ് കൂടുതൽ അല്ലെങ്കിലും, ഡിസൈൻ കൊണ്ട് മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടൂ-ഡോർ കൂപ്പെ ആണിത്. ചണ്ഡീഗഡിലെ വീട്ടിലെ ബാദ്ഷായുടെ ഗാരേജിൽ പാർക്ക് ചെയ്തിരിക്കുന്ന പോർഷെ കേമാൻ 718 -ൻ്റെ നിറം എന്ന് പറയുന്നത് ചാരനിറമാണ്. 718 കേയ്മാൻ അടിസ്ഥാനപരമായി മിഡ് എഞ്ചിൻ ടു സീറ്റർ ഫാസ്റ്റ്ബാക്ക് കൂപ്പാണ്, 718 ബോക്‌സ്‌റ്റർ അതിന്റെ റോഡ്സ്റ്റർ പതിപ്പാണ്.

ഇരു കാറുകളും 2.0 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ പങ്കിടുന്നു, ഇത് 300 bhp കരുത്തും 380 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ്, ഓപ്ഷണൽ ഏഴ് സ്പീഡ് പോർഷ ഡോപ്പെൽകുപ്ലംഗ് (PDK) ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവ ഉൾപ്പെടുന്നു. 85.95 ലക്ഷം രൂപ മുതൽ 89.95 ലക്ഷം രൂപ വലെരയാണ് ഇവയുടെ എക്സ്-ഷോറൂം വില.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications








