Bajaj Avenger മുതൽ Komaki Ranger വരെ; 2 ലക്ഷം രൂപയില്‍ താഴെ ലഭ്യമായ മികച്ച ക്രൂയിസര്‍ മോട്ടോര്‍സൈക്കിളുകള്‍

പലപ്പോഴും ലോംഗ് റൈഡുകള്‍ പോകുമ്പോള്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് റിലാക്‌സ് ചെയ്ത് സുഖപ്രദമായി യാത്ര ചെയ്യാനാണ്. റിലാക്‌സിംഗ് റൈഡിംഗ് പൊസിഷനുള്ളതും സുഖപ്രദമായ ദീര്‍ഘദൂര സവാരിക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതുമായ മോട്ടോര്‍സൈക്കിളുകള്‍ക്കായി തിരയുന്ന ആളുകള്‍ക്ക് അവര്‍ക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് ക്രൂയിസറുകള്‍.

ക്രൂയിസര്‍ മോട്ടോര്‍സൈക്കിളുകള്‍ അവയുടെ സുഖപ്രദമായ യാത്രയ്ക്കും സ്‌റ്റൈലിഷ് രൂപത്തിനും ജനപ്രിയമാണെന്ന് വേണം പറയാന്‍. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രൂയിസര്‍ സെഗ്മെന്റില്‍ കുറച്ച് മോട്ടോര്‍സൈക്കിളുകള്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്, അവ വിലയേറിയതായിരുന്നു, എന്നാല്‍ ഇപ്പോള്‍ കുറഞ്ഞ വിലയില്‍ തെരഞ്ഞെടുക്കാന്‍ ധാരാളം ഓപ്ഷനുകള്‍ ഉണ്ട്. ഇന്ത്യയില്‍ ക്രൂയിസറുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നതിനാല്‍, 2 ലക്ഷം രൂപയില്‍ താഴെ ലഭ്യമായ ചില ക്രൂയിസറുകള്‍ ചുവടെ ലിസ്റ്റുചെയ്തിരിക്കുന്നത്. അവ ഏതൊക്കെയെന്ന് നോക്കാം.

Bajaj Avenger മുതൽ Komaki Ranger വരെ; 2 ലക്ഷം രൂപയില്‍ താഴെ ലഭ്യമായ മികച്ച ക്രൂയിസര്‍ മോട്ടോര്‍സൈക്കിളുകള്‍

ബജാജ് അവഞ്ചര്‍ 160 സ്ട്രീറ്റ്- 1.12 ലക്ഷം രൂപ (എക്‌സ്‌ഷോറൂം)

ബജാജിന്റെ ഏറ്റവും ചെറിയ വിലയില്‍ ലഭ്യമായ ക്രൂയിസറാണ് അവഞ്ചര്‍ 160 സ്ട്രീറ്റ്. ഇതിന് റിലാക്‌സിംഗ് റൈഡിംഗ് പൊസിഷന്‍ ഉള്ളതിനാല്‍ റൈഡര്‍ വിശ്രമിക്കുന്നതും നേരായതുമായ ഒരു റൈഡിംഗ് പൊസിഷനാണ് ലഭിക്കുന്നത്. ഈ റെട്രോ-പ്രചോദിത മോട്ടോര്‍സൈക്കിളിന്റെ ചില പ്രധാന സവിശേഷതകള്‍ നീളമുള്ള വീല്‍ബേസും ഫോര്‍വേഡ് മൗണ്ടഡ് ഫുട്പെഗ് പൊസിഷനുമാണ്.

14 bhp കരുത്തും 13.7 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 160 സിസി എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. മുന്‍വശത്ത് 17 ഇഞ്ച് അലോയ് വീലും പിന്നില്‍ 15 ഇഞ്ച് ചെറിയ വീലുമാണ് ക്രൂയിസറിന് നല്‍കിയിരിക്കുന്നത്. ഇത് രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. അവഞ്ചര്‍ 160 സ്ട്രീറ്റിന് 1.12 ലക്ഷം രൂപയാണ് എക്സ്‌ഷോറൂം വിലയായി നല്‍കേണ്ടത്. എല്‍ഇഡി ഡേ ടൈം ലാമ്പുകള്‍, താഴ്ന്ന സീറ്റ്, സൂപ്പര്‍ വൈഡ് റിയര്‍ ടയര്‍, റോഡ്സ്റ്റര്‍ പോലുള്ള ഹെഡ്‌ലാമ്പ്, സ്പോര്‍ട്ടി എക്സ്ഹോസ്റ്റ് തുടങ്ങിയവ ബൈക്കിന്റെ സവിശേഷതകളാണെന്ന് വേണം പറയാന്‍.

ബജാജ് അവഞ്ചര്‍ ക്രൂയിസ് 220 - 1.38 ലക്ഷം രൂപ (എക്‌സ്‌ഷോറൂം)

അവഞ്ചര്‍ ക്രൂയിസ് 220 സ്ട്രീറ്റ് 160 യുടെ വലിയ പതിപ്പാണ്, അതിനാല്‍ വലിയ എഞ്ചിനും സ്‌റ്റൈലിംഗും മാറ്റങ്ങളോടെയാണ് അവഞ്ചര്‍ ക്രൂസ് 220 വരുന്നത്. ഇതിന് ചുറ്റും ധാരാളം ക്രോം ലഭിക്കുന്നു കൂടാതെ ഹെഡ്‌ലാമ്പിന് മുകളില്‍ ഒരു വലിയ വിന്‍ഡ്സ്‌ക്രീനും ഉണ്ട്. 220 സിസി, സിംഗിള്‍ സിലിണ്ടര്‍, ഓയില്‍-കൂള്‍ഡ് എഞ്ചിനാണ് കരുത്ത് നല്‍കുന്നത്.

ഈ യൂണിറ്റ് 18.7 bhp കരുത്തും 17.5 Nm പീക്ക് ടോര്‍ക്കുമാണ് സൃഷ്ടിക്കുന്നത്. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനവും പുതിയ പതിപ്പിന്റെ പ്രത്യേകതയാണ്. മൂണ്‍ വൈറ്റ്, ആബര്‍ണ്‍ ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ബൈക്ക് വിപണിയില്‍ എത്തുന്നത്. അവഞ്ചര്‍ ക്രൂയിസ് 220-ന്റെ വില 1.38 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350- 1.69 ലക്ഷം രൂപ (എക്‌സ്‌ഷോറൂം)

പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 നിലവില്‍ കമ്പനിയുടെ ഏറ്റവും താങ്ങാനാവുന്ന ഓഫറും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ്. റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350-ന് കരുത്തേകുന്നത് 349 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ & ഓയില്‍ കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്റ്റഡ് എഞ്ചിനാണ്.

ഈ മോട്ടോര്‍ 20.2 bhp കരുത്തും 27 Nm torque ഉം ഉത്പാദിപ്പിക്കുന്നു. എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. ഹണ്ടര്‍ 350-യുടെ പ്രാരംഭ വില 1.50 ലക്ഷം രൂപയാണ് (എക്‌സ്‌ഷോറൂം). റെട്രോ, മെട്രോ, മെട്രോ റെബല്‍ എന്നീ മൂന്നു വേരിയന്റുകളിലാവും ഹണ്ടര്‍ 350 റോഡ്സ്റ്റര്‍ വില്‍പ്പനയ്‌ക്കെത്തുക. ടോപ്പ് വേരിയന്റിന് 1.68 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്.

യെസ്ഡി റോഡ്സ്റ്റര്‍ - 2 ലക്ഷം രൂപ (എക്‌സ്‌ഷോറൂം)

പട്ടികയിലെ ഏറ്റവും ചെലവേറിയ ക്രൂയിസിംഗ് മോട്ടോര്‍സൈക്കിളാണ് യെസ്ഡിയുടെ റോഡ്‌സ്റ്റാര്‍. യെസ്ഡി റോഡ്സ്റ്ററിന് 2 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്. 334 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്റ്റഡ് DOHC എഞ്ചിനിലാണ് ഇത് വരുന്നത്. യെസ്ഡി റോഡ്സ്റ്റര്‍ 7,300 rpm-ല്‍ 28 bhp കരുത്തും 6,500 rpm-ല്‍ 29 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കുന്നു.

കൂടാതെ രണ്ട് ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകള്‍ സജ്ജീകരിച്ചിരിക്കുന്നു കൂടാതെ ഡ്യുവല്‍-ചാനല്‍ എബിഎസും മോട്ടോര്‍സൈക്കിളിന് ലഭിക്കുന്നു. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് മൂന്ന് മോഡലുകളുമായി ഐതിഹാസിക ബ്രാന്‍ഡ് രാജ്യത്ത് വീണ്ടും തിരിച്ചെത്തുന്നത്. ഇതില്‍ ബ്രാന്‍ഡിന്റെ എന്‍ട്രി ലെവല്‍ മോഡലാണ് റോഡ്‌സ്റ്റാര്‍. ഈ മോട്ടോര്‍സൈക്കിളില്‍ ഒരു റെട്രോ ടച്ച് നല്‍കി കൂടുതല്‍ ആധുനിക വല്‍ക്കരിച്ചാണ് കമ്പനി വീണ്ടും വിപണിയില്‍ എത്തിച്ചിരിക്കുന്നതെന്ന് വേണം പറയാന്‍.

കോമാക്കി റേഞ്ചര്‍ - 1.74 ലക്ഷം രൂപ (എക്‌സ്‌ഷോറൂം)

ഒരു ഇലക്ട്രിക് ക്രൂയിസര്‍ തിരയുന്ന ആളുകള്‍ക്ക്, തിരഞ്ഞെടുക്കാനുള്ള ഏറ്റവും നല്ല ഓപ്ഷനാണ് കോമാകിയുടെ റേഞ്ചര്‍ ആണ്. 4kWh ബാറ്ററി പാക്കും 5.3 bhp കരുത്തും ഉത്പാദിപ്പിക്കാന്‍ പര്യാപ്തമായ ഒരു ഇലക്ട്രിക് മോട്ടോറും ആണ് കോമാകി റേഞ്ചറിന് കരുത്തേകുന്നത്. ഏകദേശം 1.74 ലക്ഷം എക്‌സ്‌ഷോറൂം വിലയ്ക്കാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഓരോ ചാര്‍ജിനും 180-200 കിലോമീറ്റര്‍ റേഞ്ച് അവകാശപ്പെടുന്ന ഇതിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഉണ്ട്. ശരിയായ പരമ്പരാഗത ക്രൂയിസര്‍ ലുക്ക് നല്‍കുന്നതിന് ബ്രാന്‍ഡ് ഒരു വ്യാജ എക്സ്ഹോസ്റ്റ് പൈപ്പ് ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. സുഖപ്രദമായ യാത്രയ്ക്ക് ഇത് ജനപ്രിയമാണ്, മാത്രമല്ല ഇത് പലപ്പോഴും വിനോദയാത്രയ്ക്കോ ദീര്‍ഘദൂര ടൂറിങ്ങിനോ ഉപയോഗിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു.

More from DriveSpark

Article Published On: Tuesday, January 3, 2023, 10:46 [IST]
English summary
Bajaj avenger to komaki ranger top cruiser motorcycles available under rs 2 lakh in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X