അറിയുമോ, ഈ ബജാജ് ഡിസ്‌കവറാണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ ബൈക്ക്!
ലോകത്തിലെ ഏറ്റവും നീളം കൂടിയ ബൈക്കേതെന്ന് അറിയുമോ? ഹാര്‍ലിയോ, ഡ്യുക്കാട്ടിയോ ആയിരിക്കുമെന്ന് പറയാന്‍ വരട്ടെ. ബജാജ് ഡിസ്‌കവര്‍ 125 ആണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ ബൈക്ക്. ഗുജറാത്ത് സ്വദേശി ഭരത് സിംഗ് പര്‍മറാണ് ഡിസ്‌കവറിനെ 'വലിച്ചു നീട്ടി' ഗിന്നസ് ബുക്കില്‍ പേരുചേര്‍ത്തത്.

26.29 മീറ്റര്‍ നീളമുണ്ട് ഭരത് സിംഗിന്റെ ഡിസ്‌കവറിന്; അതായത് 86 അടിയും മൂന്നിഞ്ചും! നീളം കൂട്ടാന്‍ വേണ്ടി ടയര്‍ ഉള്‍പ്പെടെയുള്ള ബൈക്കിന്റെ പിന്‍ഭാഗം ഭരത് സിംഗ് കൃത്യതയോടെ വെട്ടിമാറ്റി. ശേഷം നീളവും ദൃഢതയുമുള്ള മെറ്റല്‍ ഫ്രെയിം ഘടന ഡിസ്‌കവറിന് പിന്നില്‍ ഇദ്ദേഹം ഘടിപ്പിച്ചു.

ത്രികോണാകൃതിയിലുള്ള മെറ്റല്‍ ഫ്രെയിമിന്റെ മറുതലയ്ക്കാണ് ബൈക്കിന്റെ പുതിയ പിന്‍ഭാഗം നിലകൊള്ളുന്നത്. പിന്‍ചക്രത്തിലേക്ക് എഞ്ചിന്‍ കരുത്തെത്താന്‍ വേണ്ടി ചെയിന്‍ നീളവും ഭരത് സിംഗ് കൂട്ടി.

ബൈക്കിന്റെ നീളം കൂട്ടിയതു കൊണ്ടുമാത്രം ഗിന്നസ് റെക്കോര്‍ഡ് ലഭിക്കില്ല; നീളം കൂട്ടിയ ബൈക്കുമായി നൂറു മിറ്റര്‍ ഓടിച്ചു കാണിക്കണം. ഈ അവസരത്തില്‍ പുറമെ നിന്നും യാതൊരു സഹായങ്ങളും ബൈക്കിന് ലഭിക്കരുതെന്നാണ് വ്യവസ്ഥ.

എന്നാല്‍ ലവലേശം പോലും പതറാതെ 86 അടി മൂന്നിഞ്ച് നീളമുള്ള ഡിസ്‌കവര്‍ 125 -നെ ഗിന്നസ് അധികൃതര്‍ക്ക് മുന്നില്‍ ഭരത് സിംഗ് ഓടിച്ചു കാണിച്ചു. കൃത്യമായി പറഞ്ഞാല്‍ 26,289 mm നീളമുണ്ട് ഭരത് സിംഗിന്റെ ബൈക്കിന്.

2,035 mm ആണ് യഥാര്‍ത്ഥ ബജാജ് ഡിസ്‌കര്‍ 125 -ന്റെ നീളം. എന്തായാലും ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ട് മാത്രമാണ് ഡിസ്‌കവറിനെ ഭരത് സിംഗ് വലിച്ചു നീട്ടിയത്. റോഡില്‍ ഈ ബൈക്ക് ഉപയോഗിക്കുന്നത് അനധികൃതമാണ്. മാത്രമല്ല പൊതുനിരത്തില്‍ ബൈക്കിന് പ്രായോഗികത തെല്ലുമില്ല.

ബുള്ളറ്റിനെ അനുകരിച്ച ഒരു 100 സിസി ബൈക്കിനെ കുറിച്ച് കേട്ടിട്ടുണ്ടോ? വമ്പന്മാരെ അനുകരിക്കാന്‍ ബുള്ളറ്റ് ശ്രമിക്കുമ്പോള്‍, ബുള്ളറ്റിനെ അനുകരിച്ച് ഒരു ഇത്തിരിക്കുഞ്ഞന്‍ ബൈക്ക്. മട്ടിലും ഭാവത്തിലും ബുള്ളറ്റിന്റെ അനുജനാണ് ഈ 'റോയല്‍ ഇന്ത്യന്'.

റോയല്‍ ഇന്ത്യന്റെ പരിണാമം ഏതു ബൈക്കില്‍ നിന്നാണെന്ന കാര്യം ചുരുളഴിയാത്ത രഹസ്യമായി തുടരുന്നു. ഇതു വെളിപ്പെടുത്താന്‍ ഭുബനേശ്വര്‍ ആസ്ഥാനമായ കസ്റ്റം സ്ഥാപനം റോയല്‍ ഉഡോയ്ക്ക് (Royal Udo) താത്പര്യമില്ല. എന്തായാലും ബൈക്കിന്റെ പാരമ്പര്യം നാമാവശേഷമാക്കിയിട്ടുണ്ട് ഇവര്‍.

റോയല്‍ ഇന്ത്യന്‍ എന്നു കുറിച്ച ഇന്ധനടാങ്കില്‍ തുടങ്ങും ബൈക്കിന്റെ വിശേഷങ്ങള്‍. റോയല്‍ എന്‍ഫീല്‍ഡിന്റെ അതേശൈലിയിലാണ് 'റോയല്‍ ഇന്ത്യന്‍' എന്ന എഴുത്ത്. യഥാര്‍ത്ഥ ബുള്ളറ്റിനെ അനുകരിക്കുന്ന റബ്ബര്‍ പ്രൊട്ടക്ടറുകളും ടാങ്കില്‍ കാണാം.

ബൈക്കിന്റെ സീറ്റിലും, ബാറ്ററി കവറിലും, ടൂള്‍ ബോക്‌സ് കവറിലും ബുള്ളറ്റിന്റെ തനിമ തെളിഞ്ഞു കിടപ്പുണ്ട്. ഒറ്റ നോട്ടത്തില്‍ ബുള്ളറ്റെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ റോയല്‍ ഇന്ത്യന് നിഷ്പ്രയാസം സാധിക്കുന്നു. പിറകിലാണ് ബൈക്കിന്റെ യഥാര്‍ത്ഥ ചാരുത.

ബുള്ളറ്റ് എന്ന എഴുത്ത് പിറകിലെ സീറ്റിലും ദൃശ്യമാണ്. സ്റ്റീല്‍ റിമ്മോട് കൂടിയ സ്‌പോക്ക് വീലും വട്ടത്തിലുള്ള ഹെഡ്‌ലാമ്പും, ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും കസ്റ്റം ബൈക്കിന്റെ പ്രത്യേകതകളില്‍ ഉള്‍പ്പെടും. ബുള്ളറ്റുടമകള്‍ പതിവായി തെരഞ്ഞെടുക്കുന്ന ആഫ്റ്റര്‍മാര്‍ക്കറ്റ് എക്‌സ്‌ഹോസ്റ്റാണ് റോയല്‍ ഇന്ത്യനും ഉപയോഗിച്ചിട്ടുള്ളത്.

ഇതൊക്കെയാണെങ്കിലും എഞ്ചിനിലേക്ക് കണ്ണെത്തുന്ന പക്ഷം കാഴ്ചക്കാരുടെ അമ്പരപ്പ് തെല്ലൊന്നടങ്ങും. പൂര്‍ണ കറുപ്പ് നിറത്തിലാണ് എഞ്ചിന്‍; ഒപ്പം കിക്ക് സ്റ്റാര്‍ട്ടും. ബുള്ളറ്റുകളുടെ ഘനഗാംഭീര്യത എന്തായാലും റോയല്‍ ഇന്ത്യനില്ല.

100 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കില്‍. എഴുപതിനായിരം രൂപയാണ് റോയല്‍ ഇന്ത്യന് റോയല്‍ ഉഡോ നിശ്ചയിച്ചിട്ടുള്ള വില. കരുത്തുത്പാദനം, വാറന്റി, വില്‍പനാനന്തര സേവനങ്ങള്‍ സംബന്ധിച്ച കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.


Click it and Unblock the Notifications








