കടലാസില്‍ പുലി ബജാജ് ഡോമിനാർ, പക്ഷെ കുഞ്ഞന്‍ ബിഎംഡബ്ല്യു ബൈക്കുമായി മത്സരിച്ചപ്പോള്‍ — വീഡിയോ

By Dijo Jackson

ബജാജിന്റെ ഫ്‌ളാഗ്ഷിപ്പ് ബൈക്കാണ് ഡോമിനാര്‍ 400. സ്‌റ്റൈലും കരുത്തും ഒരുപോലെ സമന്വയിക്കുന്നു ഡോമിനാറില്‍. ഇക്കാര്യത്തില്‍ എതിരഭിപ്രായമുണ്ടാകില്ല. എന്നാല്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനെക്കാള്‍ എന്തുകൊണ്ടും കേമന്‍ ഡോമിനാറാണെന്നു ബജാജ് തുടക്കത്തിലെ പ്രഖ്യാപിച്ചു. ഇതോടെ ഡോമിനാറാണോ, ബുള്ളറ്റാണോ മികച്ചതെന്ന തര്‍ക്കത്തിന് ബജാജിന്റെ അവകാശവാദം തിരികൊളുത്തി.

കടലാസില്‍ പുലി ഡോമിനാർ, പക്ഷെ കുഞ്ഞന്‍ ബിഎംഡബ്ല്യു ബൈക്കുമായി മത്സരിച്ചപ്പോള്‍

എന്നാല്‍ ഇവര്‍ക്കിടയിലേക്കു മൂന്നമതൊരാളുടെ പേരു കൂടി വലിച്ചിഴയ്ക്കപ്പെടുകയാണ് ഇപ്പോൾ; ബിഎംഡബ്ല്യു G310 R. ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ ഏറ്റവും കുഞ്ഞന്‍ വിലകുറഞ്ഞ ബൈക്ക്. ജൂലായ് 18 -ന് മോഡല്‍ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തും.

കടലാസില്‍ പുലി ഡോമിനാർ, പക്ഷെ കുഞ്ഞന്‍ ബിഎംഡബ്ല്യു ബൈക്കുമായി മത്സരിച്ചപ്പോള്‍

ടിവിഎസുമായുള്ള പങ്കാളിത്തത്തിലാണ് ഇന്ത്യന്‍ നിര്‍മ്മിത G310 R ബൈക്കുകള്‍ വിപണിയില്‍ അവതരിക്കുക. ടിവിഎസിന്റെ ഫ്‌ളാഗ്ഷിപ്പ് അപാച്ചെ RR310 -ലും ബിഎംഡബ്ല്യു G310 R -ലും തുടിക്കുന്നത് ഒരേ 313 സിസി എഞ്ചിന്‍.

കടലാസില്‍ പുലി ഡോമിനാർ, പക്ഷെ കുഞ്ഞന്‍ ബിഎംഡബ്ല്യു ബൈക്കുമായി മത്സരിച്ചപ്പോള്‍

രാജ്യാന്തര വിപണികളില്‍ ഇന്ത്യന്‍ നിര്‍മ്മിത ബിഎംഡബ്ല്യു G310R, G310 GS മോഡലുകള്‍ വില്‍പനയ്‌ക്കെത്തുന്നുണ്ട്. ഇന്ത്യയില്‍ വരാന്‍ പോകുന്ന ബിഎംഡബ്ല്യു G310 R ഉം ബജാജ് ഡോമിനാര്‍ 400 ഉം തമ്മിലുള്ള വേഗമത്സരം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധകൈയ്യടക്കുകയാണ്.

കടലാസില്‍ പുലി ഡോമിനാർ, പക്ഷെ കുഞ്ഞന്‍ ബിഎംഡബ്ല്യു ബൈക്കുമായി മത്സരിച്ചപ്പോള്‍

രണ്ടും ഇന്ത്യന്‍ നിര്‍മ്മിത ബൈക്കുകള്‍. കടലാസില്‍ ബജാജ് ഡോമിനാറാണ് കുഞ്ഞന്‍ ബിഎംഡബ്ല്യുവിനെക്കാളും കേമന്‍. ഡോമിനാറിലുള്ള 373 സിസി ഒറ്റ സിലിണ്ടറിലുള്ള എഞ്ചിന് 35 bhp കരുത്തും (8,000 rpm) 35 Nm torque ഉം (6,500 rpm) പരമാവധി സൃഷ്ടിക്കാന്‍ കഴിവുണ്ട്.

കടലാസില്‍ പുലി ഡോമിനാർ, പക്ഷെ കുഞ്ഞന്‍ ബിഎംഡബ്ല്യു ബൈക്കുമായി മത്സരിച്ചപ്പോള്‍

ഭാരം 182 കിലോ. മണിക്കൂറില്‍ 148 കിലോമീറ്റര്‍ വേഗത്തില്‍ ബജാജിന്റെ ഫ്‌ളാഗ്ഷിപ്പ് മോഡല്‍ കുതിക്കും. ബിഎംഡബ്ല്യു G310 R -ന്റെ കാര്യമെടുത്താല്‍ ഒരുക്കം 313 സിസി ഒറ്റ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനില്‍.

കടലാസില്‍ പുലി ഡോമിനാർ, പക്ഷെ കുഞ്ഞന്‍ ബിഎംഡബ്ല്യു ബൈക്കുമായി മത്സരിച്ചപ്പോള്‍

9,500 rpm -ല്‍ 34 bhp കരുത്തും 7,500 rpm -ല്‍ 28 Nm torque ഉം ബൈക്കിന് പരമാവധി ലഭിക്കും. ഭാരത്തില്‍ G310 R -നാണ് മേല്‍ക്കൈ. ബൈക്ക് രേഖപ്പെടുത്തുന്നത് 158.5 കിലോ ഭാരം. പരമാവധി വേഗം മണിക്കൂറില്‍ 145 കിലോമീറ്ററും. കൂടുതല്‍ കരുത്തും ടോര്‍ഖും ബജാജ് ഡോമിനാറിനാണെന്നു ഇവിടെ വ്യക്തം.

കടലാസില്‍ പുലി ഡോമിനാർ, പക്ഷെ കുഞ്ഞന്‍ ബിഎംഡബ്ല്യു ബൈക്കുമായി മത്സരിച്ചപ്പോള്‍

ഡോമിനാര്‍ ആധിപത്യം പുലര്‍ത്തുമെന്ന പ്രതീക്ഷയിലാണ് മത്സരം തുടങ്ങിയതും. എന്നാല്‍ ആദ്യനിമിഷങ്ങളില്‍ തന്നെ പ്രതീക്ഷകള്‍ തകിടം മറിഞ്ഞു. ഞൊടിയിടയില്‍ ഡോമിനാറിന് മുന്നില്‍ ഇരമ്പിപ്പോകുന്ന ബിഎംഡബ്ല്യു ബൈക്കിനെയാണ് വീഡിയോ വെളിപ്പെടുത്തുന്നത്.

കടലാസില്‍ പുലി ഡോമിനാർ, പക്ഷെ കുഞ്ഞന്‍ ബിഎംഡബ്ല്യു ബൈക്കുമായി മത്സരിച്ചപ്പോള്‍

മത്സരത്തിന്റെ ഒരുഘട്ടത്തില്‍ പോലും G310 R -ന് അരികിലെത്താന്‍ ഡോമിനാറിന് കഴിഞ്ഞില്ല. മത്സരത്തിന്റെ രണ്ടാം റൗണ്ടിലും അത്ഭുതങ്ങള്‍ നടന്നില്ല. ഡോമിനാറിനെ കാഴ്ച്ചക്കാരനാക്കി ബിഎംഡബ്ല്യുവിന്റെ കുഞ്ഞന്‍ ബൈക്ക് കുതിച്ചു.

കടലാസില്‍ പുലി ഡോമിനാർ, പക്ഷെ കുഞ്ഞന്‍ ബിഎംഡബ്ല്യു ബൈക്കുമായി മത്സരിച്ചപ്പോള്‍

മത്സരം അവസാനിക്കുമ്പോള്‍ ബിഎംഡബ്ല്യുവിന് ബഹുദൂരം പിന്നാലായിരുന്നു ഡോമിനാര്‍ 400. മികവുറ്റ ആക്‌സിലറേഷന്‍ ബിഎംഡബ്ല്യു G310 R -നെ ഇവിടെ തുണച്ചു. മാത്രമല്ല കരുത്തും ഭാരവും തമ്മിലുള്ള അനുപാതത്തില്‍ ബിഎംഡബ്ല്യു G310 R -നാണ് ബജാജ് ഡോമിനാറിനെക്കാള്‍ മുന്‍തൂക്കം.

കടലാസില്‍ പുലി ഡോമിനാർ, പക്ഷെ കുഞ്ഞന്‍ ബിഎംഡബ്ല്യു ബൈക്കുമായി മത്സരിച്ചപ്പോള്‍

വിപണിയില്‍ ഒന്നരലക്ഷം രൂപ വിലയിലാണ് ബജാജ് ഡോമിനാര്‍ അണിനിരക്കുന്നത്. വരാന്‍ പോകുന്ന ബിഎംഡബ്ല്യു G310 R, G310 GS മോഡലുകള്‍ക്ക് മൂന്നു മുതല്‍ മൂന്നര ലക്ഷം വരെ വില പ്രതീക്ഷിക്കാം. ഇന്ത്യയില്‍ കെടിഎം 390 ഡ്യൂക്കിനോടാണ് ബിഎംഡബ്ല്യു G310 R നേരിട്ടു മത്സരിക്കുക.

കടലാസില്‍ പുലി ഡോമിനാർ, പക്ഷെ കുഞ്ഞന്‍ ബിഎംഡബ്ല്യു ബൈക്കുമായി മത്സരിച്ചപ്പോള്‍

ഇന്ത്യയിൽ ജൂണ്‍ എട്ടു മുതല്‍ പുതിയ G310 ബൈക്കുകളുടെ പ്രീ-ബുക്കിംഗ് ബിഎംഡബ്ല്യു ഔദ്യോഗികമായി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലര്‍ഷിപ്പുകളില്‍ നിന്നും പുതിയ മോഡലുകളെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം.

കടലാസില്‍ പുലി ഡോമിനാർ, പക്ഷെ കുഞ്ഞന്‍ ബിഎംഡബ്ല്യു ബൈക്കുമായി മത്സരിച്ചപ്പോള്‍

ബുക്കിംഗ് തുക അമ്പതിനായിരം രൂപ. മുംബൈ, അഹമ്മദാബാദ്, പൂനെ, ദില്ലി, കൊച്ചി, ചെന്നൈ, ബെംഗളൂരു നഗരങ്ങളില്‍ ബിഎംഡബ്ല്യു മോട്ടോറാഡിന് സാന്നിധ്യമുണ്ട്. മോഡലുകളുടെ വില കമ്പനി പ്രഖ്യാപിച്ചിട്ടില്ല.

Disclaimer: പൊതുനിരത്തിൽ വെച്ചുള്ള ഇത്തരം വേഗമത്സരങ്ങൾ അനധികൃതമാണ്. വാഹനങ്ങൾ തമ്മിലുള്ള മത്സരയോട്ടങ്ങൾ വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തും.

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Bajaj Dominar 400 Loses To BMW G310R In A Drag Race. Read in Malayalam.
Story first published: Wednesday, June 27, 2018, 12:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X