വീണ്ടും റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ഷമ പരീക്ഷിച്ച് ബജാജ്; കളിയാക്കാന്‍ പുതിയ വിഷയം കിട്ടി!

By Dijo Jackson

റോയല്‍ എന്‍ഫീല്‍ഡിനെ കൊച്ചാക്കി കൊണ്ടുള്ള ബജാജിന്റെ പരസ്യം കഴിഞ്ഞ വര്‍ഷമാണ് വിപണിയില്‍ സജീവമായത്. ബുള്ളറ്റുകളെയും, ബുള്ളറ്റ് റൈഡര്‍മാരെയും പരിഹസിച്ചുള്ള പരസ്യങ്ങളിലൂടെ ഡോമിനാറിലേക്ക് ശ്രദ്ധയാകര്‍ഷിക്കാന്‍ ബജാജിന് കഴിഞ്ഞു.

വീണ്ടും റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ഷമ പരീക്ഷിച്ച് ബജാജ്; കളിയാക്കാന്‍ പുതിയ വിഷയം കിട്ടി!

'ആനയെ പോറ്റുന്നത് നിര്‍ത്തു' എന്ന ബജാജ് പരസ്യങ്ങള്‍ ഡോമിനാറിന് കുപ്രസിദ്ധി നല്‍കിയില്ലേ എന്ന ചോദ്യവും പ്രസക്തമാണ്. എന്തായാലും അടച്ചാക്ഷേപിച്ചുള്ള പരസ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ റോയല്‍ എന്‍ഫീല്‍ഡ് ഇതുവരെയും തയ്യാറായിട്ടില്ല.

വീണ്ടും റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ഷമ പരീക്ഷിച്ച് ബജാജ്; കളിയാക്കാന്‍ പുതിയ വിഷയം കിട്ടി!

ഇതേ കാരണം കൊണ്ടാകാം റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ഷമയെ പരീക്ഷിച്ചു കൊണ്ടു കൂടുതല്‍ കൂടുതല്‍ ഡോമിനാര്‍ പരസ്യങ്ങള്‍ പുറത്ത് വരുന്നത്. അടുത്തിടെ ബജാജ് അവതരിപ്പിച്ച ഡോമിനാര്‍ പരസ്യങ്ങളുടെ നാലാം തുടര്‍ച്ചയും രംഗത്തെത്തി.

വീണ്ടും റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ഷമ പരീക്ഷിച്ച് ബജാജ്; കളിയാക്കാന്‍ പുതിയ വിഷയം കിട്ടി!

ആദ്യ പരസ്യം റോയല്‍ എന്‍ഫീല്‍ഡിനെ ബ്രേക്കിംഗിനെ കുറ്റപ്പെടുത്തിയെങ്കില്‍ രണ്ടാം പരസ്യം ബുള്ളറ്റിന്റെ സ്റ്റാര്‍ട്ടിംഗ് ട്രബിളിനെ കുറിച്ചായിരുന്നു. ഇതൊന്നും പോരാഞ്ഞിട്ടുള്ള മൂന്നാം പരസ്യത്തില്‍ കയറ്റം കയറാന്‍ കിതയ്ക്കുന്ന ആനകളെയാണ് റോയല്‍ എന്‍ഫീല്‍ഡുമായി കമ്പനി ഉപമിച്ചത്.

വീണ്ടും റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ഷമ പരീക്ഷിച്ച് ബജാജ്; കളിയാക്കാന്‍ പുതിയ വിഷയം കിട്ടി!

ഇതിന്റെ തുടര്‍ച്ചയായുള്ള നാലാം പരസ്യത്തില്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകളെയാണ് ബുള്ളറ്റില്‍ കളിയാക്കാനുള്ള വിഷയമായി ബജാജ് തെരഞ്ഞെടുത്തത്.

Recommended Video

2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
വീണ്ടും റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ഷമ പരീക്ഷിച്ച് ബജാജ്; കളിയാക്കാന്‍ പുതിയ വിഷയം കിട്ടി!

ബുള്ളറ്റുകളെക്കാള്‍ പതിന്മടങ്ങ് ഭേദമാണ് ഡോമിനാറിലുള്ള കരുത്തന്‍ എല്‍ഇഡി ഹൈഡ്‌ലൈറ്റുകളെന്ന് ബജാജ് പരസ്യം പറയാതെ പറഞ്ഞു വെയ്ക്കുന്നു.

ഇരുട്ടത്ത് ആനയുടെ പുറത്ത് ടോര്‍ച്ചടിച്ച് നില്‍ക്കുന്ന (ബുള്ളറ്റ്) റൈഡര്‍മാരെയാണ് പരസ്യം ചിത്രീകരിക്കുന്നത്. ആനയെ പോറ്റുന്നത് നിര്‍ത്തു എന്ന ബജാജ് പരസ്യങ്ങള്‍ തുടക്കം മുതല്‍ക്കെ ബുള്ളറ്റ് പ്രേമികളെ ചൊടിപ്പിച്ചിട്ടുണ്ട്.

വീണ്ടും റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ഷമ പരീക്ഷിച്ച് ബജാജ്; കളിയാക്കാന്‍ പുതിയ വിഷയം കിട്ടി!

ബുള്ളറ്റുകളുടെ തനത് ധക്ക്-ധക്ക് ശബ്ദത്തെയും പരിഹസിച്ചാണ് ഡോമിനാര്‍ പരസ്യങ്ങളില്‍ മിക്കവയും. കടലാസിലെ പുലി ഡോമിനാര്‍ 400 തന്നെയാണെന്നതില്‍ ആര്‍ക്കും വലിയ തര്‍ക്കമുണ്ടാകില്ല.

വീണ്ടും റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ഷമ പരീക്ഷിച്ച് ബജാജ്; കളിയാക്കാന്‍ പുതിയ വിഷയം കിട്ടി!

എന്നാല്‍ വില്‍പനയില്‍ എത്തുമ്പോള്‍ ഡോമിനാറിലും ബഹുദൂരം മുന്നിലാണ് ബുള്ളറ്റുകള്‍. പ്രതിമാസം പതിനായിരം ഡോമിനാറുകളുടെ വില്‍പന ശരാശരിയാണ് ബജാജ് തുടക്കത്തില്‍ ലക്ഷ്യം വെച്ചിരുന്നതെങ്കിലും നിലവില്‍ രണ്ടായിരം യൂണിറ്റുകള്‍ക്ക് താഴെ മാത്രമാണ് ഡോമിനാറുകളുടെ പ്രതിമാസ വില്‍പന.

വീണ്ടും റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ഷമ പരീക്ഷിച്ച് ബജാജ്; കളിയാക്കാന്‍ പുതിയ വിഷയം കിട്ടി!

സ്‌പോര്‍ട്‌സ് ക്രൂയിസറായാണ് ഡോമിനാറിനെ ബജാജ് വിപണിയില്‍ അണിനിരത്തുന്നത്. 35 bhp കരുത്തും 35 Nm torque ഉം ഏകുന്ന 373 സിസി നാലു സ്‌ട്രോക്ക് എഞ്ചിനിലാണ് ഡോമിനാറിന്റെ ഒരുക്കം.

വീണ്ടും റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ഷമ പരീക്ഷിച്ച് ബജാജ്; കളിയാക്കാന്‍ പുതിയ വിഷയം കിട്ടി!

പോയ വര്‍ഷം തുടക്കത്തിലാണ് ബുള്ളറ്റുകള്‍ക്ക് എതിരെ ഡോമിനാറിനെ ബജാജ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. റെഡ്, ബ്ലൂ, മാറ്റ് ബ്ലാക് എന്നീ മൂന്ന് നിറഭേദങ്ങളില്‍ പുത്തന്‍ ഡോമിനാറുകള്‍ പിറവിയെടുത്ത പശ്ചാത്തലത്തില്‍ വീണ്ടും ശ്രദ്ധാകേന്ദ്രമാകാനുള്ള ബജാജിന്റെ നീക്കമാണ് പുതിയ പരസ്യം.

കാര്‍ വിപണി എക്കാലത്തുമായി കണ്ട പരസ്യ പോരിന്റെ ചില ദൃശ്യങ്ങള്‍ —

വീണ്ടും റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ഷമ പരീക്ഷിച്ച് ബജാജ്; കളിയാക്കാന്‍ പുതിയ വിഷയം കിട്ടി!

തുടക്കം ഔഡിയില്‍ നിന്നും

പുത്തന്‍ ഔഡി A4 ന്റെ അവതരണത്തില്‍ ബിഎംഡബ്ല്യുവിനെ വെല്ലുവിളിച്ചാണ് കമ്പനി തുടങ്ങിയത്. അടുത്ത നീക്കം ബിഎംഡബ്ല്യുവിന്റേത് എന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു ഔഡിയുടെ ബില്‍ബോര്‍ഡ്.

വീണ്ടും റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ഷമ പരീക്ഷിച്ച് ബജാജ്; കളിയാക്കാന്‍ പുതിയ വിഷയം കിട്ടി!

'ചെക്ക്‌മേറ്റു' വിളിച്ച് ബിഎംഡബ്ല്യു

ഔഡിക്ക് മറുപടിയുമായി ബിഎംഡബ്ല്യു എത്തി. ഇത്തവണ ഇടതും വലതും നീങ്ങാന്‍ അവസരം നല്‍കില്ലെന്ന സൂചന ഉയര്‍ത്തി ബിഎംഡബ്ല്യു കാഴ്ചവെച്ചത് 3 സീരീസിനെയായിരുന്നു. ബിഎംഡബ്ല്യുവിന്റെ ചെക്ക്‌മേറ്റ്!

വീണ്ടും റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ഷമ പരീക്ഷിച്ച് ബജാജ്; കളിയാക്കാന്‍ പുതിയ വിഷയം കിട്ടി!

ഇവിടം കൊണ്ടും തീര്‍ന്നില്ല

ഔഡിയ്ക്ക് ശേഷം ബിഎംഡബ്ല്യു കടന്നുപിടിച്ചത് മെര്‍സിഡീസിനെയായിരുന്നു. ഡ്രൈവിംഗ് അനുഭൂതിയേകാന്‍ മെര്‍സിഡീസിനും സാധിക്കുമെന്ന് ബിഎംഡബ്ല്യു തുറന്നു പരിഹസിച്ചു. ബിഎംഡബ്ല്യു കാറുകളെ കയറ്റി കൊണ്ടുപോകുന്ന മെര്‍സിഡീസിനെ ആധാരമാക്കിയായിരുന്നു ബിഎംഡബ്ല്യുവിന്റെ പരസ്യം.

വീണ്ടും റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ഷമ പരീക്ഷിച്ച് ബജാജ്; കളിയാക്കാന്‍ പുതിയ വിഷയം കിട്ടി!

അടുത്ത ഇര ജാഗ്വാര്‍

ബിഎംഡബ്ല്യുവിന് ഇത് എന്ത് പറ്റി? ജാഗ്വാറിനെ കടന്നാക്രമിച്ചതിന് ശേഷമാണ് ഈ ചോദ്യം ഏവരും ചോദിച്ച് തുടങ്ങി. മുഖാമുഖം നില്‍ക്കുന്ന ജാഗ്വാര്‍ കാറിനെയാണ് ബിഎംഡബ്ല്യു ഇത്തവണ തെരഞ്ഞെടുത്തത്. കാഴ്ചയില്‍ ബിഎംഡബ്ല്യുവിന് മുന്നില്‍ പിന്തിരിഞ്ഞോടുന്ന ജാഗ്വാര്‍ ലോഗോ ഏറെ ശ്രദ്ധിക്കപ്പെട്ടു.

വീണ്ടും റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ഷമ പരീക്ഷിച്ച് ബജാജ്; കളിയാക്കാന്‍ പുതിയ വിഷയം കിട്ടി!

വീണ്ടും ഔഡി

ഒരിടവേളയ്ക്ക് ശേഷം ബിഎംഡബ്ല്യു വീണ്ടും ഔഡിയിലേക്ക് തിരിഞ്ഞു. 2006 ല്‍ സൗത്ത് ആഫ്രിക്കന്‍ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയ ഔഡിയെ പരിഹസിച്ച് കൊണ്ട് ബിഎംഡബ്ല്യു എത്തി. 2006 ലെ വേള്‍ഡ് കാര്‍ ഓഫ് ദി ഇയര്‍ നേടിയ ബിഎംഡബ്ല്യുവില്‍ നിന്നുമുള്ള അഭിനന്ദനമാണ് ഔഡിയെ തേടിയെത്തിയത്.

വീണ്ടും റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ഷമ പരീക്ഷിച്ച് ബജാജ്; കളിയാക്കാന്‍ പുതിയ വിഷയം കിട്ടി!

തിരിച്ചടിച്ച് ഔഡി

ബിഎംഡബ്ല്യുവിന് ഉശിരന്‍ മറുപടിയുമായി ഔഡി വന്നെത്തി. 2006 ലെ വേള്‍ഡ് കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയ ബിഎംഡബ്ല്യുവിന് അഭിനന്ദനമറിയിച്ചത്, ആറ് തവണ തുടര്‍ച്ചയായി ലെ മാന്‍സ് 24 അവര്‍സ് കിരീടം നേടിയ ഔഡിയായിരുന്നു.

വീണ്ടും റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ഷമ പരീക്ഷിച്ച് ബജാജ്; കളിയാക്കാന്‍ പുതിയ വിഷയം കിട്ടി!

കലക്കവെള്ളത്തില്‍ മീന്‍പിടിച്ച സുബാരു

സുബാരുവിന്റെ രംഗപ്രവേശം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. സൗന്ദര്യ മത്സരത്തില്‍ വിജയം കൈവരിച്ച ഔഡിക്കും ബിഎംഡബ്ല്യുവിനും സുബാരുവിന്റെ വക അഭിനന്ദനം! 2006 ഇന്റര്‍നാഷണല്‍ എഞ്ചിന്‍ ഓഫ് ദി ഇയര്‍ കിരീടം നേടിയ സുബാരുവിന്റെ പ്രതികരണത്തില്‍ വിപണി അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നു.

വീണ്ടും റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ഷമ പരീക്ഷിച്ച് ബജാജ്; കളിയാക്കാന്‍ പുതിയ വിഷയം കിട്ടി!

ബെന്റ്‌ലിയുടെ നടുവിരൽ നമസ്കാരം

അടുത്ത നീക്കം ആരുടേതെന്ന ആകാംഷ നിലനില്‍ക്കെയാണ് പരസ്യവുമായി ബെന്റ്‌ലി വന്നത്. ബെന്റ്‌ലിയുടെ പരസ്യത്തിന് ശേഷം മറ്റൊരു നീക്കം വിപണി കണ്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Bajaj Dominar Is Back With Haathi Mat Palo Ad. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X