'ആനയെ പോറ്റുന്നത് നിര്‍ത്തൂ'; വീണ്ടും ബുള്ളറ്റിനെ ചൊറിഞ്ഞ് ബജാജ്, ഡോമിനാര്‍ പരസ്യം വൈറല്‍!

Written By:
Recommended Video - Watch Now!
India Car Stunts Caught On Camera

ബുള്ളറ്റിനെ ചൊറിഞ്ഞു വീണ്ടും ബജാജ്. റോയല്‍ എന്‍ഫീല്‍ഡിനെ കൊച്ചാക്കി കൊണ്ടുള്ള പുതിയ പരസ്യങ്ങളുമായി ബജാജ് രംഗത്ത്. ആനയെ പോറ്റുന്നത് നിര്‍ത്തൂ എന്ന കുപ്രസിദ്ധ ഡോമിനാര്‍ പരസ്യത്തിന്റെ പിന്തുടര്‍ച്ചയാണ് മൂന്ന് ഭാഗങ്ങളിലായുള്ള പുതിയ പരസ്യം.

'ആനയെ പോറ്റുന്നത് നിര്‍ത്തൂ'; ബുള്ളറ്റിനെ ചൊറിഞ്ഞ് ബജാജ് വീണ്ടും, ഡോമിനാര്‍ പരസ്യം വൈറല്‍!

റോയല്‍ എന്‍ഫീല്‍ഡിനെക്കാളും എന്തുകൊണ്ടും മികച്ചത് ഡോമിനാര്‍ 400 ആണെന്ന് പരോക്ഷമായി പരാമര്‍ശിച്ചാണ് ബജാജ് പരസ്യം. മുമ്പത്തെ പോലെ ഇത്തവണയും ആനയോടാണ് ബുള്ളറ്റുകളെ ബജാജ് ഉപമിച്ചിരിക്കുന്നത്.

'ആനയെ പോറ്റുന്നത് നിര്‍ത്തൂ'; ബുള്ളറ്റിനെ ചൊറിഞ്ഞ് ബജാജ് വീണ്ടും, ഡോമിനാര്‍ പരസ്യം വൈറല്‍!

ആനയെ പോറ്റുന്നത് നിര്‍ത്തൂ എന്ന ബജാജിന്റെ ആദ്യ പരസ്യം തന്നെ ബുള്ളറ്റ് പ്രേമികളെ ഒന്നടങ്കം ചൊടിപ്പിച്ചിരുന്നു. ബ്രേക്ക് പിടിച്ചാല്‍ ലഭിക്കില്ല, തണുപ്പത്ത് സ്റ്റാര്‍ട്ട് ആകില്ല, കയറ്റം കയറില്ല എന്നീ ആരോപണങ്ങളാണ് ആനയെ മുന്‍നിര്‍ത്തി ബുള്ളറ്റുകള്‍ക്ക് മേല്‍ ബജാജ് പരസ്യം ചാര്‍ത്തുന്നത്.

'ആനയെ പോറ്റുന്നത് നിര്‍ത്തൂ'; ബുള്ളറ്റിനെ ചൊറിഞ്ഞ് ബജാജ് വീണ്ടും, ഡോമിനാര്‍ പരസ്യം വൈറല്‍!

ബുള്ളറ്റുകളുടെ തനത് ധക്ക്-ധക്ക് എഞ്ചിന്‍ ശബ്ദവും പരസ്യത്തില്‍ പശ്ചാത്തല സംഗീതമായി ബജാജ് ഒരുക്കിയിട്ടുണ്ട്. ചരല്‍ നിറഞ്ഞ ഇറക്കത്തില്‍ ബുദ്ധിമുട്ടില്ലാതെ ബ്രേക്ക് പിടിച്ചു നില്‍ക്കുന്ന ഡോമിനാറാണ് ആദ്യ ഭാഗത്തെ താരം.

'ആനയെ പോറ്റുന്നത് നിര്‍ത്തൂ'; ബുള്ളറ്റിനെ ചൊറിഞ്ഞ് ബജാജ് വീണ്ടും, ഡോമിനാര്‍ പരസ്യം വൈറല്‍!

മോട്ടോര്‍സൈക്കിളിന്റെ ഡ്യൂവല്‍ ചാനല്‍ എബിഎസിനെ കുറിച്ചാണ് ആദ്യ ഭാഗം നല്‍കുന്ന സന്ദേശവും. പരസ്യത്തിന്റെ രണ്ടാം ഭാഗത്തിലാണ് തണുപ്പ് കാലത്ത് എഞ്ചിന്‍ സ്റ്റാര്‍ട്ട് ആകാത്ത ബുള്ളറ്റുകളെ ബജാജ് ചിത്രീകരിച്ചത്.

'ആനയെ പോറ്റുന്നത് നിര്‍ത്തൂ'; ബുള്ളറ്റിനെ ചൊറിഞ്ഞ് ബജാജ് വീണ്ടും, ഡോമിനാര്‍ പരസ്യം വൈറല്‍!

കിണഞ്ഞു ശ്രമിച്ചിട്ടും ഒന്നനങ്ങുക കൂടി ചെയ്യാത്ത ആനകള്‍ക്ക് മുമ്പില്‍ ഞൊടിയിടയില്‍ ഡോമിനാറുകള്‍ സ്റ്റാര്‍ട്ടാകുന്നതാണ് പരസ്യം. ചുരം കയറാന്‍ കഷ്ടപ്പെടുന്ന ആനകളെ കൂസാതെ കുതിക്കുന്ന ഡോമിനാറുകളെയാണ് മൂന്നാം പരസ്യഭാഗം ചിത്രീകരിക്കുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളുടെ ലോ-എന്‍ഡ് ടോര്‍ഖ് ശേഷിയെ പരിഹസിക്കുന്നതാണ് മൂന്നാം പരസ്യഭാഗം. ബുള്ളറ്റിനൊപ്പം ബുള്ളറ്റ് റൈഡര്‍മാരെയും അടച്ചാക്ഷേപിച്ചാണ് പുതിയ പരസ്യം ഒരുക്കിയിരിക്കുന്നത്.

കടലാസിലെ പുലി ഡോമിനാര്‍ 400 തന്നെയാണെന്നതില്‍ ആര്‍ക്കും വലിയ തര്‍ക്കമുണ്ടാകില്ല. എന്നാല്‍ വില്‍പനയില്‍ എത്തുമ്പോള്‍ ബുള്ളറ്റുകള്‍ ഡോമിനാറിലും ബഹുദൂരം മുന്നിലാണ്.

പോയ വര്‍ഷം തുടക്കത്തിലാണ് ബുള്ളറ്റുകള്‍ക്ക് എതിരെ സ്‌പോര്‍ട്‌സ് ക്രൂയിസര്‍ ടാഗില്‍ ഡോമിനാറുകളെ ബജാജ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. റെഡ്, ബ്ലൂ, മാറ്റ് ബ്ലാക് എന്നീ മൂന്ന് നിറഭേദങ്ങളില്‍ പുത്തന്‍ ഡോമിനാറുകള്‍ പിറവിയെടുത്ത പശ്ചാത്തലത്തില്‍ വീണ്ടും ശ്രദ്ധാകേന്ദ്രമാകാനുള്ള ബജാജിന്റെ നീക്കമാണ് പുതിയ പരസ്യം.

കൂടുതല്‍... #off beat
English summary
Bajaj Dominar New Ads Released. Read in Malayalam.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark