നിര്‍ത്താന്‍ ബജാജിന് ഉദ്ദേശ്യമില്ല; ബുള്ളറ്റ് ഉടമസ്ഥരെ കൊട്ടി പുതിയ ഡോമിനാര്‍ പരസ്യം

Written By:

അടുത്തെങ്ങും നിര്‍ത്താന്‍ ബജാജിന് ഉദ്ദേശ്യമില്ല, പ്രതികരിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡിനും. ബുള്ളറ്റുകളെ ആനകളോട് ഉപമിച്ചാണ് ഡോമിനാര്‍ പരസ്യങ്ങളില്‍ മിക്കവയും. ഫ്‌ളാഗ്ഷിപ്പ് ഡോമിനാറിലേക്ക് ഉപഭോക്താക്കളുടെ ശ്രദ്ധ വിളിച്ചുവരുത്തണം.

നിര്‍ത്താന്‍ ബജാജിന് ഉദ്ദേശമില്ല; ബുള്ളറ്റ് ഉടമസ്ഥരെ കൊട്ടി പുതിയ ഡോമിനാര്‍ പരസ്യം

ബുള്ളറ്റും ബുള്ളറ്റ് ഉടമസ്ഥരെയും കൊച്ചാക്കിയാല്‍ ഡോമിനാറിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുമെന്ന് ആദ്യ പരസ്യം കൊണ്ടു തന്നെ ബജാജ് തിരിച്ചറിഞ്ഞു. പിന്നെ കണ്ടത് ഡോമിനാര്‍ പരസ്യങ്ങളുടെ ഒരു മെഗാപരമ്പര.

നിര്‍ത്താന്‍ ബജാജിന് ഉദ്ദേശമില്ല; ബുള്ളറ്റ് ഉടമസ്ഥരെ കൊട്ടി പുതിയ ഡോമിനാര്‍ പരസ്യം

ബ്രേക്ക് പോര, തണുപ്പത്ത് സ്റ്റാര്‍ട്ട് ആകില്ല, കയറ്റം കയറില്ല, ഹെഡ്‌ലൈറ്റിന് തെളിച്ചം കുറവ്; ബുള്ളറ്റിന്റെ പ്രശ്‌നങ്ങള്‍ എണ്ണിയെണ്ണി ബജാജ് പറഞ്ഞു. ഓരോ തവണയും ഓരോ പ്രശ്‌നങ്ങള്‍.

നിര്‍ത്താന്‍ ബജാജിന് ഉദ്ദേശമില്ല; ബുള്ളറ്റ് ഉടമസ്ഥരെ കൊട്ടി പുതിയ ഡോമിനാര്‍ പരസ്യം

ഇതിനു മാത്രം പ്രശ്‌നം ബുള്ളറ്റില്‍ ഉണ്ടോ? പരസ്യം കണ്ടു നിഷ്‌കളങ്കരായ ചിലര്‍ ചോദിച്ചു തുടങ്ങി. അവസാനം പുറത്തിറങ്ങിയ പരസ്യത്തില്‍ ആനയെ കൊണ്ടു ഡോമിനാറിനെ സല്യൂട്ടടിപ്പിച്ചതിനും നാം സാക്ഷ്യം വഹിച്ചു.

നിര്‍ത്താന്‍ ബജാജിന് ഉദ്ദേശമില്ല; ബുള്ളറ്റ് ഉടമസ്ഥരെ കൊട്ടി പുതിയ ഡോമിനാര്‍ പരസ്യം

എന്നാല്‍ ഇതുകൊണ്ടൊന്നും നിര്‍ത്താന്‍ ബജാജിന് പദ്ധതിയില്ല. ഒന്നിന് പിന്നെ ഒന്നായി അടുത്ത ഡോമിനാര്‍ പരസ്യവും ഇങ്ങെത്തി. ഇക്കുറി ബുള്ളറ്റ് ഉടമസ്ഥര്‍ക്കുമുണ്ട് പരസ്യത്തില്‍ കൊട്ട്.

നിര്‍ത്താന്‍ ബജാജിന് ഉദ്ദേശമില്ല; ബുള്ളറ്റ് ഉടമസ്ഥരെ കൊട്ടി പുതിയ ഡോമിനാര്‍ പരസ്യം

ആനപ്പുറത്തിരുന്ന് മടുത്ത പാപ്പാന് ആന തിരുമ്മി കൊടുക്കുന്നതാണ് രംഗം. ആനയും ആനപാപ്പാനും ആരെന്ന് പ്രത്യേകം പറയേണ്ടതില്ല. ദീര്‍ഘദൂരം ഓടിച്ചാലും ഡോമിനാറില്‍ ഉടമസ്ഥര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ലെന്നാണ് പരസ്യത്തിന്റെ സാരം.

ബുള്ളറ്റില്‍ ഉണ്ടാകുമെന്ന് പറയാതെ ബജാജ് പറഞ്ഞും വെയ്ക്കുന്നു. 350-500 സിസി ശ്രേണി ബൈക്കുകളുടെ ഡിമാന്‍ഡ് വര്‍ധിക്കുന്നത് മുന്നില്‍ കണ്ടാണ് ബജാജിന്റെ ഈ പടപ്പുറപ്പാട്.

നിര്‍ത്താന്‍ ബജാജിന് ഉദ്ദേശമില്ല; ബുള്ളറ്റ് ഉടമസ്ഥരെ കൊട്ടി പുതിയ ഡോമിനാര്‍ പരസ്യം

ഇക്കാലയളവില്‍ ശ്രേണിയില്‍ ഉണ്ടായിരുന്നത് റോയല്‍ എന്‍ഫീല്‍ഡ് മാത്രം. കാര്യമായ എതിരാളികള്‍ ഇല്ല. ഇതു കണ്ടാണ് ഡോമിനാറുമായി ബജാജ് വന്നത്. എല്ലാത്തരത്തിലും ബുള്ളറ്റിനെക്കാള്‍ അത്യാധുനികം.

നിര്‍ത്താന്‍ ബജാജിന് ഉദ്ദേശമില്ല; ബുള്ളറ്റ് ഉടമസ്ഥരെ കൊട്ടി പുതിയ ഡോമിനാര്‍ പരസ്യം

പക്ഷെ ബജാജിന്റെ സ്വപ്‌നങ്ങള്‍ പളുങ്ക് പാത്രം പോലെ വീണുടഞ്ഞു. ഡോമിനാറുകള്‍ക്ക് കാര്യമായ വില്‍പനയില്ല. ബുള്ളറ്റ് വില്‍പനയാണെങ്കില്‍ കുതിക്കുന്നു താനും!

നിര്‍ത്താന്‍ ബജാജിന് ഉദ്ദേശമില്ല; ബുള്ളറ്റ് ഉടമസ്ഥരെ കൊട്ടി പുതിയ ഡോമിനാര്‍ പരസ്യം

ഓരോ മാസവും പതിനായിരം ഡോമിനാറുകളുടെ വില്‍പന; ഫ്‌ളാഗ്ഷിപ്പ് മോട്ടോര്‍സൈക്കിള്‍ അവതരിച്ച കാലത്ത് ബജാജ് ഒത്തിരി ആഗ്രഹിച്ചു. എന്നാല്‍ നിലവില്‍ കഷ്ടിച്ച് 1,500 ഡോമിനാറുകളെയാണ് ഓരോ മാസവും കമ്പനി വില്‍ക്കുന്നത്.

നിര്‍ത്താന്‍ ബജാജിന് ഉദ്ദേശമില്ല; ബുള്ളറ്റ് ഉടമസ്ഥരെ കൊട്ടി പുതിയ ഡോമിനാര്‍ പരസ്യം

മറുഭാഗത്ത് റോയല്‍ എന്‍ഫീല്‍ഡ് സ്ഥിരതയാര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ടെന്നതും ബജാജിന്റെ ആശങ്കയാണ്. ജനുവരിയില്‍ മാത്രം മുപ്പത് ശതമാനം വളര്‍ച്ച റോയല്‍ എന്‍ഫീല്‍ഡ് കൈവരിച്ചു.

നിര്‍ത്താന്‍ ബജാജിന് ഉദ്ദേശമില്ല; ബുള്ളറ്റ് ഉടമസ്ഥരെ കൊട്ടി പുതിയ ഡോമിനാര്‍ പരസ്യം

ഒത്തിരി വിശേഷങ്ങളോടെയാണ് ബജാജ് ഡോമിനാര്‍ 400 വിപണിയില്‍ എത്തിയത്. എല്‍ഇഡി ഹെഡ്‌ലൈറ്റുകളോടെ ഇന്ത്യയില്‍ അണിനിരന്ന ആദ്യ ബൈക്കാണ് ഡോമിനാര്‍.

നിര്‍ത്താന്‍ ബജാജിന് ഉദ്ദേശമില്ല; ബുള്ളറ്റ് ഉടമസ്ഥരെ കൊട്ടി പുതിയ ഡോമിനാര്‍ പരസ്യം

പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, ഫ്യൂവല്‍ ടാങ്കിലുള്ള രണ്ടാം ഡിസ്‌പ്ലേ, മുന്‍ പിന്‍ ഡിസ്‌ക്‌ബ്രേക്ക്, ഓപ്ഷനല്‍ ഡ്യൂവല്‍ ചാനല്‍ എബിഎസ്, എംആര്‍എഫ് ട്യൂബ്‌ലെസ് ടയറുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍; ഡോമിനാറിലെ ഫീച്ചറുകള്‍ എണ്ണിയാല്‍ തീരില്ല.

നിര്‍ത്താന്‍ ബജാജിന് ഉദ്ദേശമില്ല; ബുള്ളറ്റ് ഉടമസ്ഥരെ കൊട്ടി പുതിയ ഡോമിനാര്‍ പരസ്യം

കെടിഎമ്മില്‍ നിന്നും കടമെടുത്തതാണ് ഡോമിനാറിലെ എഞ്ചിന്‍. 373 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിന് പരമാവധി 35 bhp കരുത്തും 35 Nm torque ഉം സൃഷ്ടിക്കാനാവും.

നിര്‍ത്താന്‍ ബജാജിന് ഉദ്ദേശമില്ല; ബുള്ളറ്റ് ഉടമസ്ഥരെ കൊട്ടി പുതിയ ഡോമിനാര്‍ പരസ്യം

മണിക്കൂറില്‍ 148 കിലോമീറ്ററാണ് ബൈക്കിന്റെ പരമാവധി വേഗത. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്ററില്‍ എത്താന്‍ ഡോമിനാറിന് 8.23 സെക്കന്‍ഡുകള്‍ മതി.

നിര്‍ത്താന്‍ ബജാജിന് ഉദ്ദേശ്യമില്ല; ബുള്ളറ്റ് ഉടമസ്ഥരെ കൊട്ടി പുതിയ ഡോമിനാര്‍ പരസ്യം

റോയൽ എൻഫീൽഡ് ബുള്ളറ്റുകളെ തെരഞ്ഞെടുക്കാനുള്ള കാരണങ്ങൾ കൂടി പരിശോധിക്കാം:

പ്രൗഢ-ഗാംഭീര്യത

പാരമ്പര്യത്തില്‍ ഊന്നിയ പ്രൗഢ-ഗാംഭീര്യതയാണ് റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളുടെ വ്യക്തി മുദ്ര. തുടക്ക കാലം മുതല്‍ക്കെ റോയല്‍ എന്‍ഫീല്‍ഡ് എങ്ങനെ കാണപ്പെട്ടുവോ, അത്തരത്തില്‍ തന്നെ തലമുറയെ മുന്നോട്ട് നയിക്കുകയാണ് കമ്പനി.

നിര്‍ത്താന്‍ ബജാജിന് ഉദ്ദേശ്യമില്ല; ബുള്ളറ്റ് ഉടമസ്ഥരെ കൊട്ടി പുതിയ ഡോമിനാര്‍ പരസ്യം

ബഹുമുഖപ്രതിഭ

സിറ്റി ബൈക്കായും, ഹൈവെ മോട്ടോര്‍സൈക്കിളായും റോയല്‍ എന്‍ഫീല്‍ഡിനെ ഉപയോഗിക്കാമെന്നതാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ മറ്റൊരു ആകര്‍ഷണം. അടുത്ത കാലത്തായി സിറ്റി റൈഡുകള്‍ക്ക് വേണ്ടി റോയല്‍ എന്‍ഫീല്‍ഡുകളെ തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. റോയല്‍ എന്‍ഫീല്‍ഡിന്റെ ലോ ടോര്‍ഖ് ശേഷിയാണ് സിറ്റി റൈഡുകള്‍ക്കായി തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണവും.

നിര്‍ത്താന്‍ ബജാജിന് ഉദ്ദേശ്യമില്ല; ബുള്ളറ്റ് ഉടമസ്ഥരെ കൊട്ടി പുതിയ ഡോമിനാര്‍ പരസ്യം

ഭേദപ്പെട്ട റൈഡിംഗ്

ഭേദപ്പെട്ട റൈഡിംഗാണ് റോയല്‍ എന്‍ഫീല്‍ഡുകളിലേക്ക് ശ്രദ്ധ തിരിക്കാനുള്ള മറ്റൊരു ഘടകം. മുന്‍കാലങ്ങളെ അപേക്ഷിച്ച് റോയല്‍ എന്‍ഫീല്‍ഡുകള്‍ക്ക് മെച്ചപ്പെട്ട ആധുനിക ടെക്നോളജി ലഭിച്ചതോടെ കൂടുതല്‍ മികവേറിയ റൈഡിംഗാണ് മോട്ടോര്‍സൈക്കിള്‍ കാഴ്ചവെക്കുന്നത്.

നിര്‍ത്താന്‍ ബജാജിന് ഉദ്ദേശ്യമില്ല; ബുള്ളറ്റ് ഉടമസ്ഥരെ കൊട്ടി പുതിയ ഡോമിനാര്‍ പരസ്യം

ഇലക്ട്രിക് സ്റ്റാര്‍ട്ട്, ഡിസ്‌ക് ബ്രേക്ക് എന്നിവയുടെ പശ്ചാത്തലത്തില്‍ ബുള്ളറ്റുകള്‍ കൂടുതല്‍ ജനകീയമായി.

നിര്‍ത്താന്‍ ബജാജിന് ഉദ്ദേശ്യമില്ല; ബുള്ളറ്റ് ഉടമസ്ഥരെ കൊട്ടി പുതിയ ഡോമിനാര്‍ പരസ്യം

വൈവിധ്യത

വൈവിധ്യമാര്‍ന്ന നിരയാണ് റോയല്‍ എന്‍ഫീല്‍ഡ് ഉപഭോക്താക്കള്‍ക്ക് മുന്നില്‍ കാഴ്ചവെക്കുന്നത്. പഴമയാണ് ആഗ്രഹിക്കുന്നതെങ്കില്‍ ബുള്ളറ്റുകളുണ്ട്, ഇനി ഒരല്‍പം പരിഷ്‌കാരിയാവണം എന്നുണ്ടെങ്കില്‍ ക്ലാസിക് മോട്ടോര്‍സൈക്കിളുകളുമുണ്ട്.

നിര്‍ത്താന്‍ ബജാജിന് ഉദ്ദേശ്യമില്ല; ബുള്ളറ്റ് ഉടമസ്ഥരെ കൊട്ടി പുതിയ ഡോമിനാര്‍ പരസ്യം

ഇനി ഹൈവേയില്‍ കുതിക്കാനാണ് നോട്ടമെങ്കില്‍ തണ്ടര്‍ബേര്‍ഡുമുണ്ട് നിരയില്‍. അഡ്വഞ്ചര്‍ പ്രേമികള്‍ക്കായി ബജറ്റ് വിലയില്‍ ഹിമാലയനെയും കഫെ റേസര്‍ പതിപ്പില്‍ കോണ്‍ടിനന്റല്‍ ജിടിയെയും റോയല്‍ എന്‍ഫീല്‍ഡ് ഉപഭോക്താക്കള്‍ക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍... #off beat
English summary
Bajaj Dominar Targets Royal Enfield Again; Releases New ‘Haathi Mat Paalo’ Ad. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark