സൂക്ഷിച്ചില്ലേൽ ഇതുപോലെ ഉച്ചിയിലടിക്കും! CNG പമ്പ് ജീവനക്കാരൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്; പിഴവ് പറ്റിയത് ആർക്ക്

ഈ വർഷം ജൂലൈയിൽ ബജാജ് ഓട്ടോ ലോകത്തിലെ ആദ്യ CNG മോട്ടോർസൈക്കിൾ അവതരിപ്പിച്ചത് ലോകമെമ്പാടും വളരെ ആകാംഷയോടെയാണ് നോക്കിക്കണ്ടത്. ഒരു വശത്തു നിന്ന് വലിയ പ്രോത്സാഹനവും പ്രശംസയും എല്ലാം മോട്ടോർസൈക്കിളിനു ലഭിച്ചപ്പോൾ മറുപുറത്ത് നിന്ന് വിമർശനങ്ങൾക്കും കുറവൊന്നും ഉണ്ടായിരുന്നില്ല. CNG ടാങ്ക് മോട്ടോർസൈക്കിളിൽ ഘടിപ്പിക്കുന്നതിൻ്റെ സുരക്ഷയെക്കുറിച്ച് ഒട്ടനവധി ചോദ്യങ്ങളും ഉയർന്നിരുന്നു. എന്നാൽ അടുത്തിടെ, ഈ ആശങ്കകൾ വീണ്ടും വർധിപ്പിച്ചുകൊണ്ട്, ഒരു CNG ഫില്ലിംഗ് സ്റ്റേഷനിൽ പുതിയ ബജാജ് ഫ്രീഡം 125 ഗ്യാസ് ഫിൻ ചെയ്തപ്പോൾ ഉണ്ടായ ഒരു സംഭവം ഓൺലൈനിൽ വൈറലായിരിക്കുകയാണ്.

ബജാജ് ഫ്രീഡം 125 -ൽ ഗ്യാസ് നിറയ്ക്കുന്നതിനിടെ CNG ഫ്യുവൽ സ്‌റ്റേഷൻ ജീവനക്കാരന് പരിക്കേറ്റതായി കാണിക്കുന്ന വീഡിയോയാണ് യൂട്യൂബിൽ പ്രചരിക്കുന്നത്. ഈ ചെറു വീഡിയോയിൽ, ഒരു CNG പമ്പിൽ നിന്നുള്ള CCTV ദൃശ്യങ്ങളാണ് കാണിക്കുന്നത്.

ബജാജ് ഫ്രീഡം ബൈക്കുമായി അതിൻ്റെ പമ്പിലേക്ക് എത്തുന്നത് നമുക്ക് കാണാം, അവിടെ ഒരു ജീവനക്കാരൻ ബൈക്കിന് അടുത്തേക്ക് CNG ഫില്ലിംഗ് നോസിലും കൊണ്ടുവരുന്നത് കാണാം. ബൈക്കിൻ്റെ CNG ഫില്ലിംഗ് പോയിൻ്റിൽ നോസൽ ഘടിപ്പിക്കാൻ ശ്രമിക്കുന്നതും ഇതിൽ വ്യക്തമാണ്.

എന്നിരുന്നാലും, അബദ്ധത്തിൽ, ലിഡ് ആദ്യം അടയ്ക്കുന്നുണ്ട്. എന്നാൽ അതിനുശേഷം, ജീവനക്കാരൻ ഒരിക്കൽ കൂടി ലിഡ് തുറന്ന് സിഎൻജി നോസലിൽ അകത്തേക്ക് ഫിറ്റ് ചെയ്യുന്നു. ഇതിനെത്തുടർന്ന്, അയാൾ ഒരു ബട്ടൺ അമർത്താൻ CNG പമ്പിന്റെ അടുക്കലേക്ക് പോകുന്നത് കാണാം. ഈ സമയത്ത്, നോസിലിൻ്റെ തൊട്ടടുത്ത് നിന്നിരുന്ന ബൈക്കിൻ്റെ ഉടമസ്ഥൻ അവിടുന്നു മാറി വലതുവശത്തേക്ക് പോകുന്നതും വീഡിയോയിൽ വ്യക്തമാണ്.

സ്വിച്ചിട്ടതിന് തൊട്ടുപിന്നാലെ, ജീവനക്കാരൻ വീണ്ടും ബൈക്കിന് മുന്നിലേക്ക് വരുന്നു, എന്നാൽ ഏതാനും നിമിഷങ്ങൾക്കുള്ളിൽ, ബൈക്കിൻ്റെ CNG ഫില്ലിംഗ് ഹോളിൽ നിന്ന് നോസൽ വളരെ അക്രമാസക്തമായി തിരിച്ചടിക്കുകയും ജീവനക്കാരൻ്റെ തലയിൽ വന്ന് ഇടിക്കുകയും ചെയ്യുന്നു. നോസിൽ വന്നിടിച്ചതിന് തൊട്ടുപിന്നാലെ ജീവനക്കാരൻ ബോധരഹിതനായി തറയിൽ കിടക്കുന്നതും നമുക്ക് നന്നായി കാണാം.

അതേസമയം തന്നെ CNG പൈപ്പ് യാതൊരു നിയന്ത്രണവുമില്ലാതെ എയറിൽ ചുറ്റിയടിക്കുന്നതും കാണാം. മറ്റ് ജീവനക്കാരും ബൈക്ക് ഉടമയും അവിടെ എത്തിയ ഓട്ടോ ഡ്രൈവർമാരും ഉൾപ്പെടെ എല്ലാവരും ജീവനിൽ ഭയന്ന് CNG പമ്പിൽ നിന്ന് ഓടി അകന്നിരുന്നു. എന്നിരുന്നാലും, അല്പസമയത്തിനുള്ളിൽ അവരെല്ലാം തിരികെ വന്ന് തറയിലെ വീണുകിടന്ന ജീവനക്കാരനെ പരിശോധിക്കുന്നു. ആളപായം ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.

എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്? നിലവിൽ, ഈ സംഭവത്തെക്കുറിച്ചുള്ള കൃത്യമായ റിപ്പോർട്ടുകൾ ഒന്നും എങ്ങും ലഭ്യമായിട്ടില്ല. എന്നാൽ ഈ സംഭവത്തിന് പിന്നിലെ പ്രധാന തെറ്റ് ജീവനക്കാരന്റേതാണ് എന്ന് പലരും അഭിപ്രായപ്പെടുന്നു. ബൈക്കിന്റെ ഫില്ലിംഗ് ടാങ്കിൽ നോസൽ കൃത്യമായി ഘടിപ്പിക്കാത്തതാണ് ഈ അപകടം ക്ഷണിച്ചു വരുത്തിയത് എന്ന് പലരും അഭിപ്രായപ്പെടുന്നു.

മറുപുറവും ആളുകൾ പറയുന്നുണ്ട്, ഫ്രീഡം 125 -ൻ്റെ ഫില്ലിംഗ് പോയിൻ്റിലും പ്രശ്‌നമുണ്ടായേക്കാം എന്നും ചിലർ അഭിപ്രായപ്പെട്ടു. CNG പമ്പിലെ ജീവനക്കാരുടെ പരിചയക്കുറവും പലരും ചൂണ്ടിക്കാട്ടി നിലവിൽ സാധാരണ ബൈക്കുകളിൽ ഫ്യുവൽ നിറയ്ക്കുന്നതു പോലെ അല്ല CNG നിറയ്ക്കുന്നത്, അത് ചെയ്ത് പതിവില്ലാത്തവർക്ക് അബദ്ധം പറ്റാം.

അതേസമയം, ഇവിടെ സംഭവിച്ച അപകടത്തെക്കുറിച്ച് ബജാജ് ഓട്ടോ ലിമിറ്റഡ് വ്യക്തമായ ഔദ്യോഗിക പ്രസ്താവനകൾ ഒന്നും പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും, മിക്കവാറും, CNG പമ്പിലെ ജീവനക്കാരന് നേരെ CNG പൈപ്പിന്റെ നോസിൽ അക്രമാസക്തമായി തിരിച്ചടിക്കാനും അപകടം ഉണ്ടാക്കാനും കാരണമായത് എന്താണെന്ന് കണ്ടെത്താൻ ഈ കേസ് കമ്പനി അന്വേഷിക്കും.

More from DriveSpark

Article Published On: Saturday, November 16, 2024, 8:30 [IST]
English summary
Bajaj freedom 125 cng bike accident in fuel station video
കൂടുതല്‍... #bajaj auto #bajaj cng bike #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X