Bajaj Platina മുതല്‍ TVS Raider വരെ; 80,000 രൂപയ്ക്ക് സ്വന്തമാക്കാവുന്ന മികച്ച കമ്മ്യൂട്ടര്‍ ബൈക്കുകള്‍ ഇതൊക്ക
കമ്മ്യൂട്ടര്‍, സ്പോര്‍ട്സ് കമ്മ്യൂട്ടര്‍ ബൈക്കുകള്‍ക്ക് ഇന്ന് ഇന്ത്യയില്‍ വലിയ ഡിമാന്‍ഡാണ്. ഹീറോ, ടിവിഎസ്, ബജാജ് തുടങ്ങിയ ഒഇഎമ്മുകള്‍ കമ്മ്യൂട്ടര്‍ ബൈക്കുകള്‍ നിര്‍മ്മിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നു.

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിലേക്ക് ആളുകള്‍ മാറി ചിന്തിക്കാന്‍ തുടങ്ങിയെങ്കിലും ഈ വിഭാഗത്തിലെ മോഡലുകള്‍ക്ക് ഇന്ന് ആവശ്യക്കാര്‍ ഏറെയാണ്. പ്രതിമാസ വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാല്‍ എല്ലാ ബ്രാന്‍ഡുകള്‍ക്കും മികച്ച വില്‍പ്പന സമ്മാനിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് കമ്മ്യൂട്ടര്‍, സ്പോര്‍ട്സ് കമ്മ്യൂട്ടര്‍ ബൈക്കുകളാണ്.

കമ്മ്യൂട്ടര്‍, സ്പോര്‍ട്സ് കമ്മ്യൂട്ടര്‍ ബൈക്കുകളുടെ മറ്റൊരു പ്രത്യേകത ഈ ഇരുചക്രവാഹനങ്ങളില്‍ ഭൂരിഭാഗവും 80,000 രൂപയില്‍ താഴെയാണ് വിലയുള്ളതെന്ന് വേണം പറയാന്‍. ഈ വില പരിധിക്ക് കീഴില്‍ വാങ്ങാന്‍ കഴിയുന്ന ചില മികച്ച കമ്മ്യൂട്ടര്‍ ബൈക്കുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ്
ടിവിഎസ് മോട്ടോര്‍ കമ്പനി അവതരിപ്പിച്ചതിന് ശേഷം രാജ്യത്ത് 3 ദശലക്ഷത്തിലധികം സ്റ്റാര്‍ സിറ്റി പ്ലസ് ബൈക്കുകള്‍ വിറ്റുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മികച്ച ഇന്ധനക്ഷമതയും മികച്ച നിലവാരത്തിലുള്ള ബില്‍റ്റ്സും കൊണ്ട് എതിരാളി ബൈക്കുകളെ മറികടക്കുമെന്ന് ബൈക്ക് വാഗ്ദാനം ചെയ്യുന്നു.

7,350 rpm-ല്‍ 6.03 bhp കരുത്തും 4,500 rpm-ല്‍ 8.7 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 125 സിസി സിംഗിള്‍ സിലിണ്ടറാണ് ഇതിന് ലഭിക്കുന്നത്. 4-സ്പീഡ് കോണ്‍സ്റ്റന്റ് മെഷ് ട്രാന്‍സ്മിഷനുമായാണ് എഞ്ചിന്‍ വരുന്നത്. ഇതിന്റെ വില 70,205 (എക്‌സ്‌ഷോറൂം) മുതലാണ്, ഇത് തന്നെയാണ് മോട്ടോര്‍സൈക്കിളിനെ താങ്ങാനാവുന്ന ഓപ്ഷനാക്കി മാറ്റുന്നതും.

പോയ വര്‍ഷം കമ്പനി മോട്ടോര്‍സൈക്കിളിന് നവീകരണം നല്‍കിയിരുന്നു. നവീകരിച്ചെത്തുന്ന ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസിന് ഒരു യുഎസ്ബി ചാര്‍ജര്‍, എല്‍ഇഡി ഹെഡ്‌ലാമ്പും കമ്പനി വാഗ്ദാനം ചെയ്യുന്നു. മുന്‍വശത്ത് പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്‍വശത്ത് ഇരട്ട സ്പ്രിംഗ് ഷോക്ക് അബ്സോര്‍ബറുകളും ഉള്‍പ്പെടുന്നതാണ് ബൈക്കിന്റെ സസ്‌പെന്‍ഷന്‍ സിസ്റ്റം.

ബജാജ് പ്ലാറ്റിന 110 ES ഡിസ്‌ക്
ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മറ്റൊരു മോഡലാണ് ബജാജ് പ്ലാറ്റിന. ഈ മോട്ടോര്‍സൈക്കിളിന്റെ വില 68,384 (എക്‌സ്‌ഷോറൂം, ഡല്‍ഹി). അവസാന അപ്ഡേറ്റിനൊപ്പം, കമ്പനി ഇതിന് ഒരു പുതിയ കളര്‍ ഓപ്ഷനുകളും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും നല്‍കിയിരുന്നു.

63,846 രൂപ എക്‌സ്‌ഷോറൂം വിലയുള്ള ഡ്രം വേരിയന്റിലും ഇത് ലഭ്യമാണ്. 115.45 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എഞ്ചിനാണ് ഈ മോഡലിന് കരുത്ത് നല്‍കുന്നത്.

ഈ യൂണിറ്റ് 7,000 rpm-ല്‍ 8.4 bhp കരുത്തും 5,000 rpm-ല്‍ 9.81 Nm torque ഉം സൃഷ്ടിക്കും. ഇതിന്റെ മുന്‍വശത്ത് 130 mm ഡ്രമ്മും പിന്നില്‍ 110 mm ഡ്രമ്മും ബജാജ് ഉപയോഗിക്കുന്നു. മുന്‍വശത്ത് 240 mm റോട്ടറും പിന്നില്‍ 110 mm ഡ്രമ്മും ഡിസ്‌ക് വേരിയന്റിലും ഈ മോഡല്‍ ലഭ്യമാകും.

ഹോണ്ട SP 125
SP 125 അതിന്റെ സെഗ്മെന്റില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നാണ്. അതിന്റെ വിശ്വാസ്യതയ്ക്കും നല്ല നിലവാരമുള്ള നിര്‍മ്മാണത്തിനും മോട്ടോര്‍സൈക്കിള്‍ അതിന്റെ സെഗ്മെന്റില്‍ മികച്ചതാക്കുന്നു.

7,500 rpm-ല്‍ 8 bhp കരുത്തും 6,000 rpm-ല്‍ 10.9 Nm torque ഉം നല്‍കുന്ന 123.94 സിസി എഞ്ചിനാണ് ഇതിന് ലഭിക്കുന്നത്. 5-സ്പീഡ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുമായാണ് എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നത്. 80,000 രൂപ കടക്കുന്നുണ്ടെങ്കിലും അതിന് 80,587 ആണ് എക്‌സ്‌ഷോറൂം വില.

സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നതിനായി മുന്‍വശത്ത് സ്റ്റാന്‍ഡേര്‍ഡ് ടെലിസ്‌കോപ്പിക്ക് ഫോര്‍ക്കുകളും പിന്‍വശത്ത് ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറുകളുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. സ്‌ട്രൈക്കിംഗ് ഗ്രീന്‍, ഇംപീരിയല്‍ റെഡ് മെറ്റാലിക്, പേള്‍ സൈറന്‍ ബ്ലൂ, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക് എന്നീ കളര്‍ ഓപ്ഷനുകളിലാണ് മോട്ടോര്‍സൈക്കിള്‍ ലഭ്യമാകുന്നത്.

ടിവിഎസ് റൈഡര്‍ 125
കമ്പനി 2021-ല്‍ ഇന്ത്യന്‍ വിപണിയില്‍ പുതിയ റൈഡര്‍ അവതരിപ്പിച്ചു. ഈ വിഭാഗത്തിലേക്കുള്ള ഒരു തിരിച്ചുവരവാണ് കമ്പനി ഇതിലൂടെ പ്രതീക്ഷിക്കുന്നതും. എതിരാളികളെക്കാള്‍ വ്യത്യസ്തമായ ലുക്കും ഡിസൈനുമായിട്ടാണ് മോഡല്‍ എത്തുന്നതെന്ന് വേണം പറയാന്‍.

ഈ ബൈക്ക് പൂര്‍ണ്ണമായി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, റൈഡിംഗ് മോഡുകള്‍ എന്നിവയുമായി വരുന്നതിനാല്‍ ഈ ശ്രേണിയിലെ ഏറ്റവും ഫീച്ചര്‍ പായ്ക്ക് ചെയ്ത ഉല്‍പ്പന്നങ്ങളില്‍ ഒന്നാണ് ഇത്. നിലവില്‍ ഇതിന്റെ വില 77,500 (എക്‌സ്‌ഷോറൂം) മുതലാണ്.

7,500 rpm-ല്‍ 11.2 bhp കരുത്തും 6,000 rpm-ല്‍ 11.2 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന 124.8 സിസി, സിംഗിള്‍ സിലിണ്ടര്‍, ത്രീ വാല്‍വ് എഞ്ചിനാണ് ടിവിഎസ് റൈഡറിന് കരുത്തേകുന്നത്. ഈ യൂണിറ്റ് 5 സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്.

ഹീറോ സ്പ്ലെന്‍ഡര്‍ iSmart
ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇരുചക്രവാഹനമാണ് സ്പ്ലെന്‍ഡര്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, സെന്‍സര്‍ അധിഷ്ഠിത ഫ്യുവല്‍ ഇഞ്ചക്ഷന്‍, i3S സാങ്കേതികവിദ്യ, ഡ്യുവല്‍-ടോണ്‍ നിറങ്ങള്‍, അപ്ഡേറ്റ് ചെയ്ത ഡയമണ്ട് ഫ്രെയിം എന്നിങ്ങനെ നിരവധി പുതിയ അപ്ഡേറ്റുകള്‍ സ്വീകരിക്കാന്‍ ഇതിന് കഴിഞ്ഞു.

ഇതിന്റെ നിലവിലെ വില, അതിന്റെ എതിരാളികള്‍ക്കൊപ്പം 70,390 രൂപ (എക്‌സ്‌ഷോറൂം) ആണ്. 110 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ എഞ്ചിനാണ് ഹീറോ സ്‌പ്ലെന്‍ഡര്‍ iSmart -ന് കരുത്തേകുന്നത്.

4 സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന്‍ 9.1 bhp കരുത്തും 9.89 Nm torque ഉം ഉത്പാദിപ്പിക്കുന്നു. മികച്ച സ്ഥിരത വാഗ്ദാനം ചെയ്യുന്നതിനായി പുതിയ ഡയമണ്ട് ഫ്രെയിമിലാണ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിച്ചിരിക്കുന്നത്. സസ്പെന്‍ഷനായി മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ അഞ്ച് ഘട്ടമായി ക്രമീകരിക്കാവുന്ന ഇരട്ട ഹൈഡ്രോളിക് ഷോക്ക് അബ്‌സോര്‍ബറുകളുമാണ് വാഗ്ദാനം ചെയ്യുന്നത്.


Click it and Unblock the Notifications








