Bajaj ക്വാട്ടർ ലിറ്റർ ശ്രേണിയിൽ കേമൻ ആര്? Pulsar 250 vs Dominar 250
പൾസർ ശ്രേണി 20 വർഷങ്ങൾക്ക് മുമ്പാണ് ബജാജ് ഇന്ത്യയിൽ അവതരിപ്പിച്ചത്. മോട്ടോർസൈക്കിൾ വിപണിയിൽ ബ്രാൻഡിനെ ഒരു പുതിയ സ്ഥിതിയിൽ എത്തിച്ച മോഡലാണിത്. കാലങ്ങൾ കടന്നു പോയതോടെ പൾസർ ശ്രേണിയിൽ നിരവധി മോഡലുകളും ഡിസൈൻ ശൈലികളും നിർമ്മാതാക്കൾ ചേർത്തിട്ടുണ്ട്.

മോട്ടോർസൈക്കിളിൽ ബ്രാൻഡ് വരുത്തിയ മാറ്റങ്ങൾ വിപ്ലവകരമല്ലെങ്കിലും പരിണാമപരമായിരുന്നു. ഇതിന് പിന്നാലെയാണ് അടുത്തിടെ ബ്രാൻഡ് പുതിയ പൾസർ 250 ശ്രേണി ഇന്ത്യയിൽ അവതരിപ്പിച്ചത്.

പൾസർ 250, ബജാജ് പൾസറിന്റെ ചരിത്രത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണ്. പുത്തൻ ട്യൂബുലാർ സ്റ്റീൽ ഫ്രെയിമിനെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ബൈക്കുകൾ, കൂടാതെ ഈ പൂർണ്ണമായും പുതിയ ഡിസൈൻ ശൈലി ഉൾക്കൊള്ളുന്നു.

പുതുക്കിയ 250 സിസി എൻജിനാണ് പുതിയ പൾസർ ശ്രേണിയിലുള്ളത്. ഇതിനകം തന്നെ ഡൊമിനാർ 250 മോഡലുകളുള്ള ബജാജിന്റെ പോർട്ട്‌ഫോളിയോയിലെ രണ്ടാമത്തെ 250 ശ്രേണിയാണ് പൾസർ 250 (അതിൽ F250, N250 എന്നിവ ഉൾപ്പെടുന്നു). പുതിയ പൾസർ 250 ബൈക്കുകൾ ഡൊമിനാർ 250 -ൽ നിന്ന് എത്ര വ്യത്യസ്തമാണ് എന്ന് നമുക്ക് കണ്ടെത്താം.
ബജാജ് പൾസർ 250 vs ബജാജ് ഡൊമിനാർ 250: ഡിസൈനും ഭാരവും
പുത്തൻ ബജാജ് പൾസർ 250 സീരീസിൽ F250 ഒരു സെമി-ഫെയർഡ് മോട്ടോർസൈക്കിളായിരിക്കുമ്പോൾ, N250 ഒരു നേക്കഡ് സ്ട്രീറ്റ് ഫൈറ്ററാണ്. മറുവശത്ത്, ഡൊമിനാർ 250 കാഴ്ചയിൽ വലിയ ഡൊമിനാർ സമാനമായി കാണപ്പെടുന്ന ഒരു ടൂറിങ്-ഓറിയന്റഡ് ബൈക്കുമാണ്.

പൾസർ 250 ബൈക്കുകൾ, മുമ്പ് സൂചിപ്പിച്ചതുപോലെ, ഒരു പുതിയ ട്യൂബുലാർ സ്റ്റീൽ ഫ്രെയിമിനെ അടിസ്ഥാനമാക്കിയുള്ളതാണ്, കൂടാതെ ഇവയിൽ N250 -ക്ക് 162 കിലോഗ്രാം ഭാരവും F250 -ക്ക് 164 കിലോഗ്രാം ഭാരവുമാണുള്ളത്. എന്നാൽ, 'ബേബി ഡൊമിനാർ' ഒരു ബീം പെരിമീറ്റർ ഫ്രെയിമിനെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇതിന് 180 കിലോഗ്രാം ഭാരമുണ്ട്.

ബജാജ് പൾസർ 250 vs ബജാജ് ഡൊമിനാർ 250: ഫീച്ചറുകൾ
പുതിയ പൾസർ 250 ബൈക്കുകൾക്ക് എൽഇഡി ഡിആർഎല്ലുകളുള്ള ബൈ-ഫംഗ്ഷണൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ ലഭിക്കുന്നു, അതേസമയം ഡൊമിനാർ 250 -ക്ക് എൽഇഡി പൈലറ്റ് ലാമ്പുകളോട് കൂടിയ പൂർണ്ണ എൽഇഡി ഹെഡ്‌ലാമ്പാണ് ലഭിക്കുന്നത്. ഇരുട്ടിൽ രണ്ട് ബൈക്കുകളും മതിയായ പ്രകാശം നൽകാൻ പര്യാപ്തമാണെന്നാണ് ഇതിനർത്ഥം.

ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം, പുതിയ പൾസർ F250, N250 എന്നിവയ്ക്ക് ഒരു സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുണ്ട്, അതിൽ വേഗത, ട്രിപ്പ് മീറ്റർ, ഇന്ധനക്ഷമത, സർവീസ് റിമൈൻഡർ, ഗിയർ-പൊസിഷൻ ഇൻഡിക്കേറ്റർ, ഡിസ്റ്റൻസ് ടു എംപ്റ്റി, ക്ലോക്ക് എന്നിവയുൾപ്പെടെ മറ്റ് റീഡൗട്ടുകൾക്കായി ഒരു LCD യൂണിറ്റും അനലോഗ് ടാക്കോമീറ്ററും ഉൾപ്പെടുന്നു.

ബജാജ് ഡൊമിനാർ 250 -ക്ക് എല്ലാ അവശ്യ റീഡൗട്ടുകൾക്കുമായി ഒരു LCD ക്ലസ്റ്റർ ലഭിക്കുന്നു. രണ്ട് ബൈക്കുകൾക്കും ബ്ലൂടൂത്ത് കണക്റ്റിവിറ്റി നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നില്ല.

ബജാജ് പൾസർ 250 vs ബജാജ് ഡൊമിനാർ 250: എഞ്ചിൻ സവിശേഷതകൾ
പുതിയ ബജാജ് പൾസർ F250, N250 ബൈക്കുകൾ 24 bhp കരുത്തും 21.5 Nm torque ഉം ഉത്പാദിപ്പിക്കുന്ന പുതിയ 250 സിസി ഓയിൽ കൂൾഡ് എഞ്ചിനുമായാണ് വരുന്നത്. സ്ലിപ്പർ ക്ലച്ച് ഉള്ള അഞ്ച് സ്പീഡ് ഗിയർബോക്സുമായി ഈ പവർപ്ലാന്റ് ഇണചേർന്നിരിക്കുന്നു.

എന്നാൽ ബജാജ് ഡൊമിനാർ 250, 248.77 സിസി ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിൻ ഉപയോഗിക്കുന്നു, അത് 26.6 bhp കരുത്തും, 23.5 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. ആറ് സ്പീഡ് ഗിയർബോക്‌സുമായിട്ടാണ് മോട്ടോർസൈക്കിൾ ബജാജ് വാഗ്ദാനം ചെയ്യുന്നത്.

പൾസർ 250 -യുടെ പവർപ്ലാന്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഡൊമിനാർ മികച്ചതും (ലിക്വിഡ്-കൂൾഡ്) കൂടുതൽ കരുത്തുറ്റതുമായ എഞ്ചിനാണ് ഉപയോഗിക്കുന്നത്. കൂടാതെ, മുൻനിര പൾസർ സീരീസുമായി താരതമ്യപ്പെടുത്തുമ്പോൾ ആറ് സ്പീഡ് ഗിയർബോക്‌സ് ഡൊമിനാർ 250 -യെ കൂടുതൽ പരിഷ്‌ക്കരിച്ച ബൈക്കാക്കി മാറ്റുന്നു.

ബജാജ് പൾസർ 250 vs ബജാജ് ഡൊമിനാർ 250: സസ്പെൻഷനും ബ്രേക്കിംഗും
ബജാജ് പൾസർ F250, N250 ബൈക്കുകൾ 37 mm ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കും നൈട്രോക്‌സ് റിയർ മോണോ ഷോക്കും ഉപയോഗിക്കുമ്പോൾ ബ്രേക്കിംഗ് ചുമതലകൾ 300 mm ഫ്രണ്ട്, 230 mm റിയർ ഡിസ്‌ക് ബ്രേക്കുകൾ, സിംഗിൾ ചാനൽ ABS എന്നിവ സ്റ്റാൻഡേർഡായി നൽകുന്നു.

ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ, മോണോ-ഷോക്കോടുകൂടിയ 37 mm ഇൻവെർട്ടഡ് ഫോർക്കുകളാണ് ഡൊമിനാർ 250 ഉപയോഗിക്കുന്നത്. ബ്രേക്കിംഗ് ഹാർഡ്‌വെയറിനെ സംബന്ധിച്ചിടത്തോളം, ഡ്യുവൽ-ചാനൽ ABS ഉള്ള 300 mm ഫ്രണ്ട്, 230 mm റിയർ ഡിസ്‌ക് ബ്രേക്കുകൾ ഉപയോഗിക്കുന്നു.

പുതിയ പൾസർ 250 ശ്രേണിയെ അപേക്ഷിച്ച് ബജാജ് ഡൊമിനാർ 250 മികച്ച സസ്പെൻഷൻ സജ്ജീകരണമാണ് ഉപയോഗിക്കുന്നതെന്ന് ഇത് നമ്മോട് പറയുന്നു. ഡ്യുവൽ-ചാനൽ ABS അക്കൗണ്ടിൽ 'ബേബി ഡൊമിനാർ' കൂടുതൽ ഉറപ്പുള്ള ബ്രേക്കിംഗ് വാഗ്ദാനം ചെയ്യുന്നു.

ബജാജ് പൾസർ 250 vs ബജാജ് ഡൊമിനാർ 250: വില
ബജാജ് പൾസർ N250 -ക്ക് 1.38 ലക്ഷം രൂപയും F250 -ക്ക് 1.4 ലക്ഷം രൂപയും എക്സ്-ഷോറൂം വില ലഭിക്കുമ്പോൾ ബജാജ് ഡൊമിനറിന് 1.59 ലക്ഷം രൂപയോളമാണ് വില.


Click it and Unblock the Notifications








