Bajaj Pulsar P150 Vs Bajaj Pulsar N160; ഇരുമോഡലുകളും തമ്മിലുള്ള താരതമ്യം ഇതാ

150 സിസി മുതല്‍ 160 സിസി വരെയുള്ള മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റ് ഇരുചക്രവാഹന നിര്‍മാതാക്കള്‍ക്ക് എല്ലായ്‌പ്പോഴും ആകര്‍ഷകമായ വിഭാഗമാണ്. അതിലുപരിയായി, ഇരുചക്രവാഹന നിര്‍മാതാക്കള്‍ക്ക് അവരുടെ അടുത്ത എതിരാളികളേക്കാള്‍ പ്രകടന മികവ് പ്രകടിപ്പിക്കാനുള്ള അവസരവും ഈ സെഗ്മെന്റ് നല്‍കുന്നു.

ബജാജ് ഇപ്പോള്‍ ഇന്ത്യയില്‍ 150 സിസി മുതല്‍ 160 സിസി സെഗ്മെന്റില്‍ പള്‍സര്‍ മോട്ടോര്‍സൈക്കിളിന്റെ ഒന്നിലധികം ആവര്‍ത്തനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു, പള്‍സര്‍ മോട്ടോര്‍സൈക്കിളുകളുടെ രണ്ട് ആവര്‍ത്തനങ്ങളായ പള്‍സര്‍ P150, പള്‍സര്‍ N160 എന്നിവ തമ്മിലുള്ള താരതമ്യം ഇതാ.

Bajaj Pulsar P150 Vs Bajaj Pulsar N160; ഇരുമോഡലുകളും തമ്മിലുള്ള താരതമ്യം ഇതാ

ഡിസൈന്‍

ഡിസൈനില്‍ നിന്ന് ആരംഭിച്ചാല്‍ ഇരുമോഡലുകളും മികച്ചതെന്ന് വേണം പറയാന്‍. എന്നിരുന്നാലും, ബജാജ് പള്‍സര്‍ P150, പള്‍സര്‍ N160 എന്നിവ നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ആധുനിക മെഷീനുകളാണ്. ഏറ്റവും പുതിയ മോട്ടോര്‍സൈക്കിളില്‍ തുടങ്ങിയാല്‍, പള്‍സര്‍ P150 അതിന്റെ ഷാര്‍പ്പായിട്ടുള്ള സ്‌റ്റൈലിംഗ്, അണ്ടര്‍-ബെല്ലി എക്സ്ഹോസ്റ്റ്, മോണോ-ഷോക്ക് റിയര്‍ സസ്പെന്‍ഷന്‍ എന്നിവയാല്‍ വളരെ സ്പോര്‍ട്ടിയുമാണ്. മറുവശത്ത്, ബജാജ് പള്‍സര്‍ N160 സമാനമായി കാണപ്പെടുന്നു, മൊത്തത്തിലുള്ള രൂപകല്‍പ്പനയും പള്‍സര്‍ P150 മോട്ടോര്‍സൈക്കിളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അല്‍പ്പം സ്പോര്‍ട്ടിയാണ്.

സവിശേഷതകള്‍

മുകളില്‍ സൂചിപ്പിച്ചതുപോലെ, വ്യത്യസ്ത മുന്‍ഗണനകളുള്ള ഉപഭോക്താക്കള്‍ 150 സിസി മുതല്‍ 160 സിസി വരെയുള്ള സെഗ്മെന്റിനെ സമീപിക്കുന്നു, മോട്ടോര്‍സൈക്കിളിന്റെ വിലയും അതിന്റെ വിജയത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നതിനാല്‍ ഇത് നിര്‍മാതാവിന് വളരെ ബുദ്ധിമുട്ടാണ്. ബജാജ് പള്‍സര്‍ N160, ഈ വിഭാഗത്തില്‍ ഡ്യുവല്‍-ചാനല്‍ എബിഎസ് വാഗ്ദാനം ചെയ്യുന്നതിലൂടെ ഈ വിഭാഗത്തെ തുടച്ചുനീക്കുന്നു, ഇത് ഒരു ഓപ്ഷണല്‍ ആണെങ്കിലും.

അണ്ടര്‍ബെല്ലി എക്സ്ഹോസ്റ്റ്, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, സ്പ്ലിറ്റ് സീറ്റുകള്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, ക്ലോക്ക്, ഫ്യുവല്‍ ഇക്കോണമി മീറ്റര്‍, ഡിസ്റ്റന്‍സ്-ടു-എംപ്റ്റി റീഡ്-ഔട്ട് എന്നിവ ബജാജ് പള്‍സര്‍ N160-ലെ മറ്റ് ശ്രദ്ധേയമായ സവിശേഷതകളാണ്. പുതിയ മോട്ടോര്‍സൈക്കിള്‍ ആണെങ്കിലും, ഇരട്ട-ചാനല്‍ എബിഎസ് ഒഴികെയുള്ള പള്‍സര്‍ N160 വാഗ്ദാനം ചെയ്യുന്ന മറ്റെല്ലാം ബജാജ് പള്‍സര്‍ P150 നല്‍കുന്നു. എന്നിരുന്നാലും, മോട്ടോര്‍സൈക്കിള്‍ സ്റ്റാന്‍ഡേര്‍ഡായി സിംഗിള്‍-ചാനല്‍ എബിഎസ് നല്‍കുന്നു.

ബ്രേക്കുകള്‍

ബജാജ് N160 ന് ഡ്യുവല്‍-ചാനല്‍ എബിഎസ് വേരിയന്റില്‍ 300 mm ഫ്രണ്ട് ഡിസ്‌ക് ഉണ്ട്, അതേസമയം സിംഗിള്‍-ചാനല്‍ എബിഎസ് വേരിയന്റിന് ചെറിയ 280 mm ഫ്രണ്ട് ഡിസ്‌ക് ബ്രേക്കാണ് നല്‍കിയിരിക്കുന്നത്. രണ്ട് വേരിയന്റുകളിലെയും പിന്‍ ഡിസ്‌ക് ബ്രേക്കുകള്‍ ഒരേ 230 mm ആണ്. താരതമ്യപ്പെടുത്തുമ്പോള്‍, പുതുതായി പുറത്തിറക്കിയ ബജാജ് പള്‍സര്‍ P150-ന് മുന്നില്‍ ചെറിയ 260 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 230 mm ഡിസ്‌ക് ബ്രേക്കുമുണ്ട്.

എഞ്ചിൻ

ബജാജ് പള്‍സര്‍ N160-ലേക്ക് വന്നാല്‍ 164.82 സിസി, സിംഗിള്‍-സിലിണ്ടര്‍, SOHC എഞ്ചിന്‍ 8,750 rpm-ല്‍ 15.7 bhp പവറും 6,750 rpm-ല്‍ 14.6 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതിനാല്‍ സ്‌പോര്‍ട്ടിയര്‍ മോട്ടോര്‍സൈക്കിളാണ്. കൂടാതെ, ഈ എഞ്ചിന്‍ 5-സ്പീഡ് ഗിയര്‍ബോക്സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. ബജാജ് പള്‍സര്‍ P150-ല്‍ 5-സ്പീഡ് ഗിയര്‍ബോക്സും ലഭിക്കുന്നുണ്ടെങ്കിലും, മോട്ടോര്‍സൈക്കിളിലെ 149.68 സിസി, സിംഗിള്‍-സിലിണ്ടര്‍ എഞ്ചിന്‍ 8,500 rpm-ല്‍ 14.3 bhp പീക്ക് പവറും 6,000 rpm-ല്‍ 13.5 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

വില

വിലയുടെ കാര്യത്തില്‍, പുതിയ ബജാജ് പള്‍സര്‍ P150-.യ്ക്ക് 1.17 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) പ്രാരംഭ വിലയുള്ള ലോട്ടിലെ കൂടുതല്‍ താങ്ങാനാവുന്ന മോട്ടോര്‍സൈക്കിളാണ്. മറുവശത്ത്, ബജാജ് പള്‍സര്‍ N160 മോട്ടോര്‍സൈക്കിളിന്റെ വില 1.23 ലക്ഷം രൂപ മുതലാണ് (എക്‌സ്‌ഷോറൂം) ആരംഭിക്കുന്നത്. ബജാജ് പള്‍സര്‍ P150, N160 എന്നിവയും ആകര്‍ഷകമായ മോട്ടോര്‍സൈക്കിളുകളാണ്. അതേസമയം പുതുതായി പുറത്തിറക്കിയ പള്‍സര്‍ P150 കൂടുതല്‍ പക്വതയുള്ള പ്രേക്ഷകരെ ലക്ഷ്യം വച്ചുള്ളതാണ്. കൂടാതെ, പുതിയ ബജാജ് പള്‍സര്‍ P150 ഭാവിയില്‍ പഴയ പള്‍സര്‍ 150 ശ്രേണിയെ പൂര്‍ണ്ണമായും മാറ്റിസ്ഥാപിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj pulsar p150 vs bajaj pulsar n160 engine features price comparison
Story first published: Wednesday, November 23, 2022, 20:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X