Just In
- 1 hr ago
ബ്രിട്ടന്റെ ഫിലിപ്പ് രാജകുമാരന്റെ അന്ത്യയാത്ര അദ്ദേഹത്തിന്റെ വ്യക്തി മുദ്ര പതിഞ്ഞ പ്രത്യേക ലാൻഡ് റോവറിൽ
- 13 hrs ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില്‍ പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 13 hrs ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 14 hrs ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
Don't Miss
- Movies
ഫിറോസിന് വിനയായത് ഈ വിവേകമില്ലായ്മ ആണ്; ദമ്പതിമാര്‍ പുറത്ത് പോവാനുള്ള കാരണം, പുലിക്കുട്ടി കിടിലം ഫിറോസ് തന്നെ
- News
സിഎഎ നിയമം നടപ്പാക്കും; ചട്ടക്കൂട് തയ്യാറാക്കും, തിരഞ്ഞെടുപ്പ് നീട്ടാന്‍ കഴിയില്ലെന്ന് അമിത് ഷാ
- Lifestyle
മലയാള പുതുവര്‍ഷം; വിഷു ചരിത്രമറിയാം
- Sports
IPL 2021: 'നിരാശാജനകം, ആരാധകരോട് മാപ്പ്'- കെകെആറിന്റെ പ്രകടനത്തെ വിമര്‍ശിച്ച് ഷാരൂഖ് ഖാന്
- Finance
പച്ചക്കറി വില കത്തിക്കയറിയോ... ഇല്ല! ഈ വിഷുവിന് വിലക്കയറ്റമില്ലാത്ത പച്ചക്കറി വിപണി, കീശയ്ക്ക് ആശ്വാസം
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതിയ സ്വിഫ്റ്റിനെ പിടിക്കാന്‍ ശ്രമിച്ച് ബലെനോ — വീഡിയോ
മാരുതി നിരയില്‍ പുതുതലമുറ സ്വിഫ്റ്റ് അണിനിരന്നതോടെ പുതിയ ഉപഭോക്താക്കള്‍ ആകെ ആശയക്കുഴപ്പത്തിലാണ്. പ്രീമിയം ഹാച്ച്ബാക്ക് ബലെനോ വാങ്ങണമോ അതോ മൂന്നാം തലമുറ സ്വിഫ്റ്റ് വാങ്ങണമോ?

ഫീച്ചറുകളുടെ കാര്യത്തില്‍ ബലെനോയും സ്വിഫ്റ്റും തമ്മില്‍ ഇഞ്ചോടിഞ്ചാണ് നില്പ്. ഇതിന് പുറമെ ഇരു കാറുകളിലും ഒരേ എഞ്ചിനാണ് ഇടംപിടിക്കുന്നതും. അപ്പോള്‍ പിന്നെ ആശയക്കുഴപ്പം തോന്നിയതില്‍ അത്ഭുതമില്ല.

എന്നാല്‍ ബലെനോയും പുതിയ സ്വിഫ്റ്റും തമ്മില്‍ മാറ്റുരച്ചാലോ? അടുത്തിടെ എക്സ്പ്രസ്വേയില് വെച്ച് സ്വിഫ്റ്റിനെ പിടിക്കാന്‍ ശ്രമിക്കുന്ന ബലെനോയുടെ വീഡിയോ കാര്‍പ്രേമികളുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

സംഭവം വേഗമത്സരമല്ല, നീണ്ടുനിവര്‍ന്ന എക്സ്പ്രസ്വേയില് ബഹുദൂരം മുന്നെ കുതിക്കുന്ന സ്വിഫ്റ്റിനെ കീഴടക്കാനുള്ള ബലെനോയുടെ ശ്രമമാണ് വീഡിയോയില്‍.

ഇരു കാറുകളും അനായാസം 140-150 കിലോമീറ്റര്‍ വേഗത കുറിക്കുന്നുണ്ടെന്നതാണ് വീഡിയോ നല്കുന്ന സന്ദേശവും. ബലെനോയിലും സ്വിഫ്റ്റിലും ഒരേ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളാണ് ഒരുങ്ങുന്നത്.


ഇന്ധനക്ഷമതയുടെയും മികവിന്റെയും കാര്യത്തില്‍ 1.2 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എഞ്ചിന് പ്രശംസ നേടിക്കഴിഞ്ഞു. 81 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് ബലെനോ സ്വിഫ്റ്റ് ഹാച്ച്ബാക്കുകളിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്.

1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനാകട്ടെ 74 bhp കരുത്തും 190 Nm torque ഉം പരമാവധി സൃഷ്ടിക്കും. ഇരു കാറുകളിലും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണുള്ളത്.

പുതിയ സ്വിഫ്റ്റിന്റെ പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ എഎംടി ഓപ്ഷന് ഒരുങ്ങുമ്പോള്‍, ബലെനോയുടെ പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് സിവിടി ഓപ്ഷന് ലഭ്യമാകുന്നത്.
എന്തായാലും പ്രകടനത്തിന്റെ കാര്യത്തില്‍ ബലെനോയും സ്വിഫ്റ്റും തമ്മില്‍ വലിയ വ്യത്യാസമില്ലെന്ന് വീഡിയോ പറഞ്ഞു വെയ്ക്കുകയാണ്. ഭാരം കുറഞ്ഞ HEARTECT അടിത്തറയിലാണ് പുതിയ സ്വിഫ്റ്റിന്റെയും ബലെനോയുടെയും ഒരുക്കം.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയോടെയുള്ള ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍ എന്നിങ്ങനെ നീളുന്നതാണ് ഇരു കാറുകളുടെയും ഫീച്ചറുകള്‍.

സ്വിഫ്റ്റും ബലെനോയും തമ്മിലുള്ള വ്യത്യാസം
പ്രധാനമായും ഡിസൈനിലാണ് ഇരു കാറുകളും വേറിട്ടു നില്‍ക്കുന്നത്. സ്പോര്‍ടി ലുക്കാണ് സ്വിഫ്റ്റിനെങ്കില്, പ്രീമിയം ടാഗാണ് ബലെനോയ്ക്ക്. സ്പോര്‍ടി ഡ്രൈവിംഗിന് പുതിയ സ്വിഫ്റ്റ് അനുയോജ്യമാണ്.

അതേസമയം മികവേറിയ ഡ്രൈവിംഗ് കാഴ്ചവെക്കാന്‍ ബലെനോയ്ക്ക് സാധിക്കും. വിശാലമായ അകത്തളമാണ് ബലെനോയുടെ പ്രധാന സവിശേഷത. 4.99 ലക്ഷം രൂപ മുതല്‍ 8.29 ലക്ഷം രൂപ വരെയാണ് പുതിയ സ്വിഫ്റ്റിന്റെ എക്സ്ഷോറൂം വില.

5.26 ലക്ഷം രൂപ മുതല്‍ 8.43 ലക്ഷം രൂപ വരെയാണ് ബലെനോയുടെ പ്രൈസ്ടാഗ്.
Disclaimer: പൊതുനിരത്തിൽ വെച്ചുള്ള ഇത്തരം വേഗമത്സരങ്ങൾ അനധികൃതമാണ്. വാഹനങ്ങൾ തമ്മിലുള്ള മത്സരയോട്ടങ്ങൾ വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തും.
Source: Denz World