പഴയ വാഹനങ്ങള്‍ക്ക് ദില്ലിയില്‍ പൂര്‍ണ്ണ വിലക്ക്, കാരണമിതാണ്

അടുത്തിടെ വന്ന കണക്കുകള്‍ പ്രകാരം ലോകത്തില്‍ അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടുതലുള്ള നഗരങ്ങളിലൊന്നാണ് നമ്മുടെ രാജ്യതലസ്ഥാനമായ ദില്ലി. ഇതുകാരണമാണ് ദില്ലി മേഖലയില്‍ പത്ത് വര്‍ഷം പഴക്കം ചെന്ന ഡീസല്‍ വാഹനങ്ങള്‍ക്കും പതിനഞ്ച് വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും സുപ്രീം കോടതി വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ ഈ നിരോധനത്തെ കുറിച്ച് വലിയൊരു ശതമാനം ആളുകള്‍ക്കും ഇപ്പോഴും വ്യക്തമായ ധാരണയില്ലെന്നതാണ് സത്യം. നിരവധി പേരാണ് ഇത് സംബന്ധിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കാനായി ദില്ലി പോലീസിനെ ബന്ധപ്പെടുന്നത്. ഒടുവില്‍ ഈ നിരോധനം എന്താണെന്ന് കൂടുതല്‍ വ്യക്തമാക്കിക്കൊണ്ട് ദില്ലി പോലീസ് പുറത്ത് വിട്ട വീഡിയോയാണ് താഴെ നല്‍കിയിരിക്കുന്നത്.

പഴയ വാഹനങ്ങള്‍ക്ക് ദില്ലിയില്‍ പൂര്‍ണ്ണ വിലക്ക്, കാരണമിതാണ്

ഈ നിരോധനം ബാധകമവുക ദില്ലി രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ക്കാണെന്നും മറ്റുള്ള വാഹനങ്ങളൊന്നും തന്നെ ഇതിന്റെ പരിധിയില്‍ വരില്ലെന്നുമാണ് മിക്കവരും കരുതിയിരുന്നത്. എന്നാല്‍ സുപ്രീം കോടതി വിധി പറയുന്നത് ഏത് രജിസ്‌ട്രേഷന്‍ വാഹനവുമായിക്കോട്ടെ, അത് പത്തം വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനമോ പതിനഞ്ച് വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനമോ ആയാല്‍ അവ ദില്ലി മേഖലയില്‍ നിരോധിതമാണെന്നാണ്.

പഴയ വാഹനങ്ങള്‍ക്ക് ദില്ലിയില്‍ പൂര്‍ണ്ണ വിലക്ക്, കാരണമിതാണ്

ഇത് ലംഘിക്കുന്നവര്‍ക്ക് പോലീസ് ഒരു കോര്‍ട്ട് ചലാന്‍ നല്‍കുകയാണ് ചെയ്യുക. ശേഷം കോടതി തീരുമാനിക്കും വാഹനത്തെ എന്ത് ചെയ്യണമെന്ന്. ഈ നിയമം ആദ്യമായി ലംഘിക്കുന്നവര്‍ക്ക് പോലും ഏറ്റവും ചെറിയ പിഴയായി കോടതി നിര്‍ദ്ദേശിക്കുക 15,000 രൂപയാണ്. മാത്രമല്ല ഇതോടൊപ്പം ഇനിയൊരിക്കലും ഈ വാഹനം ദില്ലി നിരത്തുകളില്‍ ഇറക്കില്ലെന്ന് വാഹന ഉടമ ഒപ്പിട്ട് നല്‍കിയ അഫിഡെവിറ്റ് കൂടി ഇതോടൊപ്പം കോടതി വാങ്ങും.

ഈ നിയമം ലംഘിക്കുന്നവരുടെ വാഹനം കൈവശപ്പെടുത്താന്‍ പോലീസിനോട് നിര്‍ദ്ദേശിക്കുക വരെ കോടതി ചെയ്യും.

പഴയ വാഹനങ്ങള്‍ക്ക് ദില്ലിയില്‍ പൂര്‍ണ്ണ വിലക്ക്, കാരണമിതാണ്

എന്നാല്‍ പലര്‍ക്കും ഈ പുതിയ നിയമത്തെപ്പറ്റി അറിവില്ല എന്നതാണ് വസ്തുത. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാനായി ദില്ലി പോലീസും ദില്ലി ട്രാഫിക്ക് പോലീസും നഗരത്തില്‍ വാഹനങ്ങള്‍ തടയുന്നത് പതിവാക്കിയിട്ടുണ്ട്. ഈ വാഹനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍ വില്‍ക്കപ്പെടാനുള്ള സാധ്യതയേറെയുള്ളത് കൊണ്ട് തന്നെ ഇവയ്ക്ക് എന്‍ഒസി നല്‍കുകയോ ഇവയുടെ രജിസ്‌ട്രേഷന്‍ പുതുക്കുകയോ ചെയ്യില്ലെന്ന ശക്തമായ നിലപാട് എടുത്തിരിക്കുകയാണ് ദില്ലിയിലെ ആര്‍ടിഒ അധികൃതര്‍. പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ പൊതുനിരത്തില്‍ പാര്‍ക്ക് ചെയ്യുന്നതിന് ദേശീയ ഹരിത ട്രിബ്യൂണലും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

ദില്ലിയിലെ ആഢംബര കാറുകളുടെയും പഴയ ഡീസല്‍ വാഹനങ്ങളുടെയും വില ഇടിയാന്‍ ഈ നിരോധനങ്ങള്‍ കാരണമായി. എന്‍ഒസിയോ പുതുക്കിയ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റോ ലഭിക്കാത്തത് കൊണ്ട് തന്നെ മിക്കവരും വളരെ താഴ്ന്ന വിലയ്ക്കാണ് ഇവ വില്‍ക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ വ്യക്തമായ സ്‌ക്രാപ്പിംഗ് പോളിസിയില്ലാത്തതും ഈ വാഹനങ്ങള്‍ എന്ത് ചെയ്യണമെന്ന കാര്യത്തില്‍ ഉടമസ്ഥരെ ആശയക്കുഴപ്പത്തിലാക്കുന്നു.

Source: Cartoq

More from DriveSpark

Article Published On: Wednesday, February 13, 2019, 11:50 [IST]
English summary
ban for the older vehicles in delhi region, police explains in video: read in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X