വാഹനപ്രേമികളുടെ ചങ്ക് തകർക്കുന്ന വിധിയുമായി ചണ്ഡിഗഡ് സർക്കാർ

ഇവിയാണ് ഭാവിയെന്ന് എല്ലാവർക്കും അറിയാം പക്ഷേ പെട്രോൾ,ഡീസൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ നിരോധിക്കുക എന്ന് പറഞ്ഞാൽ പെട്ടെന്ന് ഒരു ഞെട്ടലുണ്ടാകും. ഇവി പോളിസി അനുസരിച്ച് ജൂലൈ മാസത്തോടെ പെട്രോൾ സ്കൂട്ടറുകളുടെ രജിസ്ട്രേഷൻ നിർത്തലാക്കാനാണ് തീരുമാനം. അത് മാത്രമല്ല കാറുകളുടെ രജിസ്ട്രേഷൻ 2023 ഡിസംബറോടെയും നിർത്തലാക്കും.

ഇവികളുടെ ഉപയോഗം കൂട്ടുന്നതിനാണ് സർക്കാർ ഇത്തരത്തിലൊരു തീരുമാനവും നയവും കൈകൊള്ളുന്നത്. ഈ വർഷം രജിസ്ട്രേഷൻ ചെയ്യാവുന്ന ടൂവീലറുകളുടെ എണ്ണം 6202 ആയി കുറച്ചിരിക്കുകയാണ് സർക്കാർ. അത് പോലെ തന്നെ കാറുകളുടെ എണ്ണം 22,626 ആയും കുറച്ചു. നാല് ചക്ര വാഹനങ്ങളിൽ 10 ശതമാനം കുറവും ഇരുചക്രവാഹനങ്ങളിൽ 35 ശതമാനം കുറവും നേടുക എന്നതായിരുന്നു നിരോധനത്തിന്റെ പ്രാരംഭ ലക്ഷ്യം.

വാഹനപ്രേമികളുടെ ചങ്ക് തകർക്കുന്ന വിധിയുമായി ചണ്ഡിഗഡ് സർക്കാർ
2024 വർഷത്തോടെ ഇരുചക്രവാഹനങ്ങളുടെ രജിസ്ട്രേഷൻ പൂർണ്ണമായും നിർത്തലാക്കാനാണ് സർക്കാരിൻ്റെ പദ്ധതി. ഫോർ വീലറുകളുടെ രജിസ്ട്രേഷനും ക്രമേണ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ഇലക്‌ട്രിക് ഇതര ഇരുചക്രവാഹനങ്ങളുടെയും നാലുചക്രവാഹനങ്ങളുടെയും രജിസ്‌ട്രേഷൻ ലക്ഷ്യത്തിലെത്തിക്കഴിഞ്ഞാൽ ചണ്ഡീഗഡിനുള്ളിൽ അത്തരം വാഹനങ്ങൾക്ക് ഇനിയുള്ള രജിസ്‌ട്രേഷൻ അനുവദിക്കില്ലെന്നാണ് ഗതാഗത മന്ത്രി അറിയിച്ചിരിക്കുന്നത്.

പരമ്പരാഗത പെട്രോൾ വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങൾ ചെലവേറിയതും വിശ്വാസ്യതയില്ലാത്തതുമാണെന്നാണ് ഇതിനെതിരെ പ്രതിഷേധം നടത്തുന്ന സംഘം പറയുന്നത്. എന്തായാലും ഇനി വരും ഭാവിയിൽ ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ മുന്നേറ്റം നടത്തുന്നത് പെട്രോൾ,ഡീസൽ വാഹനങ്ങളുടെ ശവപ്പെട്ടിയിൽ ആണി അടിക്കുന്നതിന് തുല്യമാണ്.

ഇന്ത്യയിൽ ഇലക്ട്രിക് കാർ പുറത്തിറക്കിയത് ആദ്യം ഹ്യുണ്ടായി ആണെങ്കിലും ടാറ്റ നെക്സോണാണ് ആളെക്കൂട്ടിയത്. ഇപ്പോൾ മാസ്-മാർക്കറ്റ് സെഗ്‌മെന്റിൽ ടാറ്റ മോട്ടോർസ് നെക്‌സോൺ ഇവി, ടിഗോർ ഇവി, ടിയാഗോ ഇവി എന്നിവ പുറത്തിറക്കി തങ്ങളുടെ അപ്രമാദിത്വം തെളിയിച്ചു. അങ്ങനെ ഇലക്ട്രിക് നിര പൂർണമായും തങ്ങളുടെ വരുതിയിലാക്കി ടാറ്റ കുതിക്കുമ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇതുവരെ ഈ വിഭാഗത്തിലേക്ക് പ്രവേശിച്ചിട്ടില്ല.

ഇന്ത്യയിൽ മൂന്ന് ഇലക്ട്രിക് കാറുകൾ അവതരിപ്പിച്ചതിന് ശേഷവും വിപ്ലവമാവാൻ പോവുന്ന മറ്റൊരു കാർ കമ്പനിയുടെ ആയുധപ്പുരയിൽ ഒരുങ്ങുന്നുണ്ട്. ഏറെ നാളായി കാത്തിരിക്കുന്ന ആൾട്രോസ് ഇവിയുടെ കാര്യമാണീ പറഞ്ഞുവരുന്നത്. 2019 ജനീവ മോട്ടോർ ഷോയിലും 2020 ഓട്ടോ എക്‌സ്‌പോയിലും ബ്രാൻഡ് കൺസെപ്റ്റ് പതിപ്പ് പ്രദർശിപ്പിച്ചിരുന്നു.

ഇന്ത്യയിലെ ഏറ്റവും പ്രതീക്ഷോടോയെ കാത്തിരിക്കുന്ന ഇലക്ട്രിക് കാറുകളിൽ ഒന്നാണ് ആൾട്രോസ് ഇവി. പക്ഷേ വരാനിരിക്കുന്ന മാരുതിയുടെ ഇവിയും നിസാരക്കാരനല്ലെന്നത് കണക്കിലെടുക്കുമ്പോൾ ഇന്ത്യാക്കാർക്ക് പ്രതീക്ഷിക്കാൻ വകയുണ്ട്. 2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച മാരുതി eVX കൺസെപ്റ്റ് വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട്. 2025-ൽ പുറത്തിറക്കാനിരിക്കുന്ന ബ്രാൻഡിന്റെ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാർ കൂടിയാണിത്.

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗിക്കുന്നത് പരിസ്ഥിതിക്ക് ഗുണകരമാണെന്ന് മാത്രമല്ല പെട്രോള്‍ വാഹനങ്ങളെ അപേക്ഷിച്ച് ലാഭകരവുമാണ്. സാധാരണയായി പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് എഞ്ചിന്‍ ഉള്‍പ്പെടെയുള്ള വിലകൂടിയ പാര്‍ട്‌സുകള്‍ ഉള്ളതിനാല്‍ മെയിന്റനന്‍സ് കോസ്റ്റ് വളരെ കൂടുതലാണ്. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സ്‌പെയര്‍ പാര്‍ട്‌സ്, മെയിന്റനന്‍സ് കോസ്റ്റ് എന്നിവ വളരെ കുറവാണെന്നതും ഒരു പ്ലസായി മാറുന്നു.

അതിനാല്‍ ഒരാള്‍ ഇവി കുറേ കാലം കഴിഞ്ഞ് പൊളിക്കാന്‍ കൊടുത്താലും അതിന്റെ സ്പെയര്‍ പാര്‍ട്സ് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. അസംസ്‌കൃത വസ്തുക്കളുടെ ആവശ്യം കുറയ്ക്കുമെന്നതാനാല്‍ ഇത് രാജ്യത്തിന്റെ വികസനത്തിന് ഉത്തേജകമാകും. 2025 ഓടെ ഇന്ത്യയില്‍ മാത്രം 721 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറതള്ളുമെന്നാണ് ചില പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് വളരെ അപകടകരമാണ്.

More from DriveSpark

Article Published On: Wednesday, June 14, 2023, 19:30 [IST]
English summary
Ban for registering petrol diesel vehicles in chandigarh aiming ev
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X