ഡൽഹിയിൽ നടത്തിയത് തോന്ന്യവാസം; പഴയ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത് ശാസ്ത്രീയ പഠനം നടത്താതെ
10 മുതൽ 15 വർഷം പഴക്കമുള്ള വാഹനങ്ങൾക്ക് രാജ്യ തലസ്ഥാനത്ത് നിരോധനം ഏർപ്പെടുത്തിയപ്പോൾ കാരണമായി പറഞ്ഞത് വായു മലിനീകരണമായിരുന്നു. എന്നാൽ ഇതിൻ്റെ പിന്നിൽ എന്ത് ശാസ്ത്രീയ പഠനമാണ് നടത്തിയതെന്ന് ആരും തന്നെ ചോദ്യം ഉന്നയിച്ചില്ല എന്നതാണ് സത്യം. ഇപ്പോൾ പുറത്ത് വരുന്ന വാർത്തകളിൽ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിയാൻ സാധിക്കുന്നത്. രാജ്യത്ത് വലിയ വാർത്തയായ ഇന്ധന നിരോധനവും വാഹനങ്ങൾക്കുളള നിരോധനവും എല്ലാം ഒരു ശാസ്ത്രീയ പഠനത്തിൻ്റേയും പിൻബലമില്ലാതെയാണ് പ്രഖ്യാപിച്ചതെന്ന് എയർ ക്വാളിറ്റി മാനേജ്‌മെൻ്റ് കമ്മിഷൻ തുറന്ന് പറഞ്ഞിരിക്കുകയാണ്.
പരിസ്ഥിതി പ്രവർത്തകൻ സമർപ്പിച്ച വിവരാവകാശ അപേക്ഷയിലാണ് ഈ മറുപടി ലഭിച്ചിരിക്കുന്നത്. വാഹനത്തിൽ നിന്ന് പുറപ്പെടുവിക്കുന്ന പുക അതിൻ്റെ പഴക്കം കൊമ്ട് മാത്രം സംഭവിക്കുന്ന ഒന്നല്ല എന്നും, വാഹനം എങ്ങനെ കൈകാര്യം ചെയ്യുന്നു അല്ലെങ്കിൽ മെയിൻ്റെയിൻ ചെയ്യുന്നതിനെ ആശ്രയിച്ചാണ് വാഹനം പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നവയാണോ എന്ന് പറയാൻ സാധിക്കു.

ഡൽഹി സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വാഹനങ്ങളുടെ നിരോധനത്തെ സംബന്ധിച്ചുള്ള ഉത്തരവ് പുനപരിശോധിക്കണമെന്ന് പറയുന്നുണ്ട്. പ്രായത്തിൻ്റെ പേരിൽ എന്തിനാണ് വാഹനങ്ങളെ നിരോധിക്കുന്നത്, മലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങൾ നിരോധിച്ചാൽ പോരെ എന്നാണ് മുഖ്യമന്ത്രി രേഖ ഗുപ്ത ചോദിച്ചത്. എമിഷൻ, ഫിറ്റ്നസ് മാനദണ്ഡങ്ങൾ പാലിക്കുന്നതും മലിനീകരണം ഉണ്ടാക്കാത്തതുമായ വാഹനങ്ങൾക്ക്, അവയുടെ പ്രായം കണക്കിലെടുക്കാതെ, ഓടിക്കാൻ അനുവാദം നൽകണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
വാഹന നിരോധനം ഇടത്തരക്കാരെ വല്ലാതെ ബുദ്ധിമുട്ടുക്കുന്നുണ്ടെന്നും പ്രായാധിഷ്ഠിത നിയന്ത്രണത്തിന് പകരം തത്സമയ ഉദ്‌വമനം അടിസ്ഥാനമാക്കിയുളള വാഹന ഫിറ്റ്‌നസ് വിലയിരുത്തുന്നതിന് വേണ്ടിയുളള ഒരു നയം വേണമെന്നും സർക്കാർ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. എന്തായാലും പുതിയ മുഖ്യമന്ത്രി ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞ് എത്രയും പെട്ടെന്ന് തന്നെ പ്രതികരിക്കുന്നതിൽ ജനങ്ങൾ വളരെ സന്തോഷത്തിലാണ്. ഇന്ധന നിരോധനം വീണ്ടും വരില്ല എന്ന് തന്നെ പ്രതീക്ഷിക്കാം.

ജൂലൈ 1 മുതൽ 10 വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും 15 വർഷത്തിലധികം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കുമുളള ഇന്ധന വിൽപ്പന നിരോധിക്കാൻ ആയിരുന്നു സർക്കാർ ഉത്തരവിട്ടത്. അതിൻ്റെ ഭാഗമായി തലസ്ഥാനത്ത് പല വാഹനങ്ങളും പിടിച്ചെടുക്കുന്ന പ്രക്രിയ ആരംഭിച്ചിരുന്നു.ഇന്ധന വിൽപ്പന നിരോധന നിയമം പലവാഹനപ്രേമികൾക്കും അത് പോലെ തന്നെ പഴയ വാഹനം ഇപ്പോഴും വളരെ വൃത്തിയായി സൂക്ഷിക്കുന്നവർക്കുമുളള വലിയ തിരിച്ചടിയായിരുന്നു.
യൂസ്ഡ് കാര്‍ ഡീലര്‍മാര്‍ മാത്രമല്ല സമീപകാലത്തായി സ്വകാര്യ വ്യക്തികളും നല്ല സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വാങ്ങാനായി ഡല്‍ഹിക്ക് വണ്ടി കയറുന്നുണ്ട്. ടൊയോട്ട ഇന്നോവ പോലുള്ള 10 വര്‍ഷം പഴക്കം മാത്രമുള്ള പ്രീമിയം വാഹനങ്ങള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാമെന്നതാണ് കാര്യം. ഡല്‍ഹിയില്‍ പഴയ വാഹനങ്ങള്‍ നിരത്തില്‍ നിന്ന് ഒഴിവാക്കാനായി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം കാരണം ദുരിതത്തിലായവര്‍ തങ്ങളുടെ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും മറ്റും തുറന്നുപറഞ്ഞത് വൈറലായിരുന്നു.

ഡല്‍ഹിയില്‍ 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും ഓടിക്കുന്നത് മലിനീകരണം വര്‍ധിക്കാന്‍ കാരണമാകുന്നു എന്നായിരുന്നു കണ്ടെത്തൽ. ഇത് പരിഗണിച്ച് സുപ്രീം കോടതിയുടെ നിര്‍ദേശാനുസരണം ഡല്‍ഹി സര്‍ക്കാര്‍ രൂപീകരിച്ച എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷനാണ് (CAQM) പുതിയ നിയമം നടപ്പിലാക്കിയത്. പുതിയ നിയമം നിലവില്‍ വന്നതോടെ നിരവധി വാഹന ഉടമകളാണ് പ്രതിസന്ധിയിലായത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








