TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഭാരം ആറര കിലോ, ബനാട്ടിയുടെ 'മുള ബൈക്കില്‍' അതിശയിച്ച് ലോകം
മുള കൊണ്ടൊരു ബൈക്ക്. അതും വൈദ്യുതിയില്‍ ഓടുന്നത്. ബനാട്ടി ഗ്രീന്‍ ഫാല്‍ക്കണില്‍ അതിശയിച്ച് നില്‍ക്കുകയാണ് ബൈക്ക് പ്രേമികള്‍. പേര് കേട്ടിട്ട് ഡ്യുക്കാട്ടിയുമായി വല്ല ബന്ധവും തോന്നിയാല്‍ നിങ്ങള്‍ക്ക് തെറ്റി. ഇത് ബനാട്ടി, അസ്സല് ഫിലിപ്പീന് നിര്‍മ്മിതി.
ഒറ്റ രാത്രി കൊണ്ടാണ് ബനാട്ടിയും ഗ്രീന്‍ ഫാല്‍ക്കണും ബൈക്ക് ലോകത്തെ ശ്രദ്ധാകേന്ദ്രമായി മാറിയത്. മുളയില്‍ തീര്‍ത്ത ഇലക്ട്രിക് ബൈക്കാണ് ബനാട്ടിയുടെ ഗ്രീന്‍ ഫാല്‍ക്കണ്‍.
കേവലം ഒരു കൗതുകത്തിനല്ല മുള. ഭാരം പരമാവധി കുറയ്ക്കുകയാണ് 'മുള ബൈക്ക്' എന്ന ആശയത്തിന് പിന്നില്‍. ഭാരം 6.5 കിലോ. 120 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കാന്‍ ഗ്രീന്‍ ഫാല്‍ക്കണിന് സാധിക്കും.
എന്നാല്‍ ബൈക്കിന്റെ പരമാവധി വേഗത മണിക്കൂറില്‍ 96.5 കിലോമീറ്ററായി ബനാട്ടി നിജപ്പെടുത്തി. നഗരയാത്രകള്‍ക്ക് വേണ്ടി മാത്രമാണ് ഗ്രീന്‍ ഫാല്ക്കനെന്നാണ് കമ്പനിയുടെ വിശദീകരണം.
ഗ്രീന്‍ ഫാല്‍ക്കണിനെ ഫൈബര്‍ ഗ്ലാസില്‍ ഒരുക്കിയാല്‍ പോലും നിലവിലുള്ളതിലും കൂടുതല്‍ ഭാരമുണ്ടാകുമെന്ന് ബനാട്ടി തലവന്‍ ക്രിസ്റ്റഫര്‍ പാരിസ് ലാക്സണ്‍ പറയുന്നു.
മുള പാളികള്‍ കൊണ്ടാണ് ഗ്രീന്‍ ഫാല്‍ക്കണിന്റെ ശരീര ഘടന. രാസപ്രവര്‍ത്തനം നടത്തിയ മുള പാളികളാണ് ബൈക്കില്‍ ഉപയോഗിച്ചത്.
സ്റ്റീലിന് സമാനമായ കരുത്തും ദൃഢതയും കാഴ്ചവെക്കാന്‍ മുള പാളികള്‍ക്ക് കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഗ്രീന്‍ ഫാല്‍ക്കണിന്റെ ബാറ്ററിയും വൈദ്യുത മോട്ടോറും മുള പാളികള്‍ക്ക് ഇടയില്‍ ഭംഗിയായി ഒളിപ്പിച്ച ബനാട്ടിയുടെ കരവിരുത് ഇവിടെ എടുത്തുപറയണം.
ഒറ്റ ചാര്‍ജ്ജില്‍ 43-49 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ ഗ്രീന്‍ ഫാല്‍ക്കണിന് സാധിക്കും. നിലവില്‍ കോണ്‍സെപ്റ്റ് പരിവേഷത്തിലാണ് ബനാട്ടി ഗ്രീന്‍ ഫാല്‍ക്കണ്‍.
Source: Banatti