ഒരു ഗതാഗതകുരുക്കിന് 19725 കോടി നഷ്ടം; പഠന റിപ്പോർട്ട് കണ്ട് കണ്ണുതളളി സർക്കാർ
ബാംഗ്ലൂർ മലയാളികൾക്ക് ഏറെ പരിചിതമായ കാര്യമായ അവിടുത്തെ പ്രശസ്തമായ ഗതാഗതകുരുക്ക്, ഇതുവരെ ബാംഗ്ലൂരിൽ പോയിട്ടില്ലാത്തവർ ചോദിക്കും പിന്നെ അതെന്തോന്ന് ബ്ലോക്ക് എന്ന്, പക്ഷേ വന്ന് കാണുമ്പോൾ അറിയാം, നിസാരം ഞാൻ തന്നെ എൻ്റെ ഓഫീസിലേക്ക് വന്നുകൊണ്ടിരുന്നത് 2 മണിക്കൂർ ഡ്രൈവ് ചെയ്തിട്ടാണ്, അപ്പോൾ വിചാരിക്കും ഒരുപാട് ദൂരെ ആണെന്ന്, എന്നാൽ വെറും 20 കിലോമീറ്റർ സഞ്ചരിക്കാനാണ് എനിക്ക് രണ്ട് മണിക്കൂർ വേണ്ടി വരുന്നത്.
കേരളത്തിലാണ് എങ്കിൽ കോട്ടയത്ത് നിന്ന് കൊച്ചിക്ക് പോകാം അതായത് 80 കിലോമീറ്റർ. ഇപ്പോൾ പുതിയ പഠനങ്ങളുടെ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത് അനുസരിച്ച് ബാംഗ്ലൂരിലെ ഈ ഗതാഗത തിരക്ക് കാരണം 19725 കോടി രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്. തിരക്ക്, സിഗ്നലുകളുടെ തടസ്സം, സമയനഷ്ടം, ഇന്ധനനഷ്ടം, എന്നിവ കാരണം ബെംഗളൂരുവിന് പ്രതിവർഷം 19,725 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നുവെന്നാണ് പ്രമുഖ ട്രാഫിക്, മൊബിലിറ്റി വിദഗ്ധൻ എംഎൻ ശ്രീഹരിയും സംഘവും പറയുന്നത്.

നഗരത്തിലെ വാഹന വളർച്ചയ്ക്കും വിസ്തൃതി വളർച്ചയ്ക്കും ആനുപാതികമല്ല ബാംഗ്ലൂരുവിലെ റോഡ് വളർച്ച. ഗതാഗത വളർച്ചയിൽ നിരവധി സർക്കാരുകളുടെയും സ്മാർട്ട് സിറ്റികളുടെയും ഉപദേഷ്ടാവ് കൂടിയായ ശ്രീഹരി, ട്രാഫിക് മാനേജ്‌മെന്റ്, റോഡ് ആസൂത്രണം, മേൽപ്പാലങ്ങൾ എന്നിവയെക്കുറിച്ചുള്ള ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് സമർപ്പിച്ചിട്ടുണ്ട്.
നഗരത്തിൽ പൂർണമായും പ്രവർത്തനക്ഷമമായ 60 ഫ്‌ളൈ ഓവറുകളുണ്ടെങ്കിലും, തിരക്ക്, സിഗ്നലുകളിലെ തടസ്സം, വേഗത കുറഞ്ഞ വാഹനങ്ങളുടെ തടസ്സം, ഇന്ധനനഷ്ടം, യാത്രക്കാരുടെ സമയം എന്നിവ കാരണം ഐടി ഹബ്ബിന് 19,725 കോടി രൂപയുടെ നഷ്ടമുണ്ടെന്ന് ശ്രീഹരിയും സംഘവും കണ്ടെത്തി. ഐടി മേഖലയിലെ തൊഴിലവസരങ്ങളുടെ വർദ്ധനവും അത് പോലെ തന്നെ എല്ലാ അനുബന്ധ സൗകര്യങ്ങളുടെയും വളർച്ചയ്ക്ക് ഇത് കാരണമായിട്ടുണ്ട് എന്നും റിപ്പോർട്ട് പറയുന്നു. ഇത് 14.5 ദശലക്ഷം ജനസംഖ്യാ വളർച്ചയ്ക്കും 1.5 കോടിക്ക് അടുത്ത് വാഹനങ്ങളുടെ എണ്ണവും വർദ്ധിപ്പിച്ചു.

2023-ൽ ബെംഗളൂരു 88 ചതുരശ്ര കിലോമീറ്ററിൽ നിന്ന് 985 ചതുരശ്ര കിലോമീറ്ററായി വികസിച്ചതായി റിപ്പോർട്ട് പറയുന്നു. നഗരത്തിന്റെ റേഡിയൽ, ബാഹ്യ, വളർച്ചയുമായി പൊരുത്തപ്പെടുന്ന തരത്തിൽ റോഡുകൾ ആസൂത്രണം ചെയ്യുകയും നിർമ്മിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ശ്രീഹരി റിപ്പോർട്ടിൽ പറയുന്നു. ട്രാഫിക്ക് ലഘൂകരിക്കുന്നതിന്, റോഡുകൾ ഗതാഗതത്തിനും കാൽനടയാത്രക്കാർക്കും നിയമപരമായി നടപ്പാതകൾ ഉള്ളതിനാൽ റോഡരികിലെ പാർക്കിംഗ് നീക്കം ചെയ്യണമെന്ന് സംഘം നിർദ്ദേശിച്ചിട്ടുണ്ട്.
ഗതാഗതം സുഗമമാക്കുന്നതിന് അടുത്ത 25 വർഷത്തിനുള്ളിൽ ബെംഗളൂരുവിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളായ മെട്രോ, മോണോറെയിൽ, ഉയർന്ന ശേഷിയുള്ള ബസുകൾ തുടങ്ങിയവ ജനങ്ങൾ സ്വന്തം വാഹനങ്ങൾ ഉപയോഗിക്കാതിരിക്കാനുളള മാർഗങ്ങളാക്കി മാറ്റണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. നിയമലംഘനം നടത്തുന്നവരെ നിരീക്ഷിക്കുന്നതിനും ക്യാമറയ്ക്കും സെൻസർ സംവിധാനത്തിനും പുറമേ ഉടനടിയുള്ള പ്രവർത്തന പദ്ധതികൾക്കും മതിയായ ഉദ്യോഗസ്ഥരെ വിന്യസിക്കാനും അഭിപ്രായമുണ്ട്.
ബംഗ്ലൂരു-മൈസൂർ എക്സ്പ്രസ് ഹൈവേയിൽ എസ്.ഒ.എസ് സംവിധാനം യാത്രക്കാർക്ക് എന്തെങ്കിലും എമർജൻസി വന്നാൽ അധികൃതരുമായി ബന്ധപ്പെടാൻ സഹായിക്കുന്ന സംവിധാനമാണ് എസ്ഒഎസ് ബോക്സ് എന്നത്. ബോക്സിലുളള എമർജൻസി എന്ന സ്വിച്ചിൽ അമർത്തിയാൽ നിങ്ങൾക്ക് കൺട്രോൾ റൂമിലുളള അധികൃതരുമായി ബന്ധപ്പെടാൻ സഹായിക്കും.
സോളാർ പവറിലാണ് ബോക്സ് പ്രവർത്തിക്കുന്നത്. എക്സ്പ്രസ് ഹൈവേ വന്നതിന് ശേഷം ഏറ്റവും കൂടുതൽ അപകടം നടക്കുന്ന മേഖലയായി മാറിയിരിക്കുകയാണ്. അത് കൊണ്ടാണ് പുതിയ സുരക്ഷാ സംവിധാനം ഒരുക്കിയിരിക്കുന്നത്.ഓട്ടോറിക്ഷയും ബൈക്കുകളും എക്സ്പ്രസ് ഹൈവേകളിൽ നിരന്തരം അപകടം സൃഷ്ടിക്കുകയാണ്.
അത് മാത്രമല്ല അമിതവേഗതയിൽ നിരവധി പരിഷ്കാരങ്ങളും നടത്തിയിട്ടുണ്ട്. ആറുവരി പാതയില്‍ 100 കി.മീ വേഗത പരിധി ലംഘിക്കുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായി വാഹന ഉടമകളുടെ ഫാസ്ടാഗ് അക്കൗണ്ടുകളില്‍ നിന്ന് നേരിട്ട് പിഴ ഈടാക്കുന്ന കാര്യമാണ് പൊലീസ് ആലോചിക്കുന്നത്. നിയമലംഘനത്തിനെതിരെ നടപടികള്‍ ശക്തമാക്കാനും പിഴ ശേഖരണം കാര്യക്ഷമമാക്കാനുമാണ് ലക്ഷ്യമിടുന്നത്. ഇതിനൊപ്പം ഉത്തരവാദിത്തമുള്ള ഡ്രൈവിംഗ് രീതി പ്രോത്സാഹിപ്പിക്കാനും സാധിക്കും.
പുതിയ ടോൾ ബൂത്തുകൾ ആരംഭിച്ചതോടെ യാത്ര ചെലവും കൂടിയിട്ടുണ്ട്. ശ്രീരംഗപട്ടണയ്ക്കുസമീപം ഗണങ്കൂരില്‍ ജൂലൈ ഒന്ന് മുതലാണ് ടോള്‍പിരിവ് ആരംഭിച്ചത്. ബെംഗളൂരുവില്‍ നിന്നാരംഭിക്കുന്ന റോഡില്‍ ബിഡദി കണിമിണികെയില്‍ നിലവില്‍ ടോള്‍പിരിവുണ്ട്. ഇവിടത്തെ നിരക്ക് 22 ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് രണ്ടാമതൊരിടത്തുകൂടി ടോള്‍ വരുന്നത്.


Click it and Unblock the Notifications








