അരുത് അബു അരുത്; നാടിനെ ഞെട്ടിച്ച അപകടത്തിൻ്റെ ശരിക്കുളള കാരണം ഇതാണ്

എക്സപ്രസ് ഹൈവകളിൽ അപകടങ്ങൾ സാധാരണമാണ. പക്ഷേ കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട ട്രക്ക് നിരവധി വാഹനങ്ങളിൽ ഇടിക്കുകയും ബാംഗ്ലൂർ-പൂനെ എക്സ്പ്രസ് വേയിൽ 48 വാഹനങ്ങൾക്ക് നാശനഷ്ടമുണ്ടാക്കുകയും ചെയ്തിരുന്നു. അപകടത്തിൻ്റെ പ്രാഥമിക റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്.

എക്‌സ്പ്രസ് വേയിൽ ട്രക്കിന്റെ നിയന്ത്രണം നഷ്‌ടമായതിന്റെ പ്രാഥമിക റിപ്പോർട്ടുകളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്, ഇന്ധനം ലാഭിക്കുന്നതിനായി ട്രക്ക് ഡ്രൈവർ എഞ്ചിൻ സ്വിച്ച് ഓഫ് ചെയ്തതായിട്ടാണ് എന്നാണ് പോലീസ് നിഗമനം. ഇത് ട്രക്കിന്റെ ബ്രേക്ക് പ്രവർത്തിക്കാൻ തടസമായി.

ഇത് മൂലം നവലെ പാലത്തിന് സമീപം മന്ദഗതിയിലായ ഗതാഗതത്തിലേക്ക് ഇടിച്ചു കയറുകയുമാണ് ചെയ്തത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു, വിഡീയോയിൽ അതേ ട്രക്ക് നിയന്ത്രണം വിട്ട് പോകുന്നത് കാണാൻ സാധിക്കുന്നുണ്ട്.ഡാഷ്‌ബോർഡ് ക്യാമറയിൽ നിന്നാണ് ദൃശ്യങ്ങൾ എടുത്തിരിക്കുന്നത്, പൂനെയിലെ നവാലെ പാലത്തിന് സമീപമാണ് ലൊക്കേഷൻ. വീഡിയോയിൽ, എക്സ്പ്രസ് വേയുടെ ഏറ്റവും വലത് ലെയ്നിൽ ഒരു ട്രക്ക് അതിവേഗത്തിൽ വരുന്നത് നമുക്ക് കാണാം. അത് പിന്നീട് ഒരു ഹാച്ച്ബാക്കിൽ ഇടിക്കുകയും പിന്നീട് മധ്യ പാതയിലേക്ക് ദിശ മാറ്റുകയും ചെയ്യുന്നു.

വേഗത കുറയ്ക്കാനാകാതെ ട്രക്ക് മുന്നോട്ട് പോകുകയും റോഡിലെ മറ്റ് വാഹനങ്ങളെ തുടർച്ചയായി ഇടിച്ചുകൊണ്ടിരിക്കുന്നതും കാണാം. പൂനെ-മുംബൈ എക്‌സ്‌പ്രസ്‌വേയിൽ അപകടമുണ്ടാക്കിയ ട്രക്ക് എങ്ങനെ അമിതവേഗത്തിലാണെന്നും വേഗത കുറയ്ക്കാൻ കഴിയാതെയാണെന്നും വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്. കാരണം ട്രക്ക് വളരെ വേഗത്തിലാണ് വരുനന്ത്. ഒരിക്കലും ഒരു ഡ്രൈവറും ഇത് പോലെ ഒരു റോഡിലൂടെ ഇത്രയും വേഗത്തിൽ വാഹനമോടിക്കില്ല. അത് കൊണ്ട് തന്നെയാണ് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടമായതെന്ന് പ്രാഥമിക നിരീക്ഷണത്തിൽ നിന്ന് മനസിലായത്

മിക്ക ട്രക്കുകളും ഹെവി വാഹനങ്ങളും എയർ ബ്രേക്ക് ഉപയോഗിക്കുന്നു. എയർ ബ്രേക്കുകൾ കംപ്രസ് ചെയ്ത വായുവാണ് ഉപയോഗിക്കുന്നത്. ഒന്നിലധികം ടാങ്കറുകളിലേക്ക് കംപ്രസ് ചെയ്ത വായു നിറയ്ക്കുന്ന കംപ്രസർ പ്രവർത്തിപ്പിക്കാനാണ് ഹെവി വെഹിക്കിളിന്റെ എഞ്ചിൻ ഉപയോഗിക്കുന്നത്. ഈ കംപ്രസ്ഡ് എയർ പിന്നീട് ബ്രേക്കുകൾ പ്രവർത്തിക്കാൻ ഉപയോഗിക്കുന്നു. മറ്റ് വാഹനങ്ങളിൽ ഇടിച്ച ട്രക്കർ ഇറക്കത്തിൽ ഇന്ധനം ലാഭിക്കുന്നതിനായി എൻജിൻ സ്വിച്ച് ഓഫ് ചെയ്തതായി പോലീസ് പറഞ്ഞു.

എഞ്ചിൻ ഷട്ട് ഓഫ് ചെയ്യുക എന്നതിനർത്ഥം എയർ കംപ്രസ്സറും പ്രവർത്തിക്കുന്നത് നിർത്തി എന്നാണ്. മിക്ക ട്രക്കുകളിലും ഇലക്‌ട്രോണിക് പവർ സ്റ്റിയറിംഗ് ഇല്ലെങ്കിലും, എഞ്ചിൻ പവർ ബ്രേക്കിനായി ഉപയോഗിക്കുന്നു. അപകടത്തിൽപ്പെട്ട വാഹനങ്ങൾക്ക് പുറമെ ആളപായമൊന്നും ഉണ്ടായിട്ടില്ല. എന്നാൽ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ആറോളം പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. രാത്രി 8.30 ഓടെയാണ് അപകടമുണ്ടായത്. 500 മീറ്ററോളം ദൂരത്തിലുണ്ടായിരുന്ന എല്ലാ വാഹനങ്ങൾക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്.

ഇന്ത്യയിൽ പല പഴയ ട്രക്കുകളിലും പവർ ബ്രേക്കുകൾ ലഭ്യമാണ്. ഇവ എഞ്ചിന്റെ ഇൻടേക്ക് മനിഫോൾഡിനൊപ്പം പ്രവർത്തിക്കുന്ന വാക്വം ബൂസ്റ്റർ ഉപയോഗിക്കുന്നു. ബാംഗ്ലൂർ-പൂനെ എക്സ്പ്രസ് വേയിൽ കണ്ടതുപോലെ, ഇറക്കത്തിൽ എഞ്ചിൻ ഓഫ് ചെയ്യുന്നത് അപകടകരമാണ്. അപകടം നടന്ന് അൽപസമയത്തിനകം ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. എന്നാൽ ഡ്രൈവർക്കെതിരെ സിംഗ്ഗഡ് റോഡ് പോലീസ് സ്റ്റേഷനിൽ പോലീസ് കേസെടുത്തിട്ടുണ്ട്. മധ്യപ്രദേശ് സ്വദേശി മണിറാം ഛോട്ടേലാൽ യാദവാണ് ഡ്രൈവർ.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 279, 337, 338, 427, മോട്ടോർ വാഹന നിയമത്തിലെ 119/177, 134, 184 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ട്രക്ക് ഡ്രൈവറെ പിടികൂടാൻ പോലീസ് സംഘവും രൂപീകരിച്ചിട്ടുണ്ട്. ഈ സ്ഥലം അപകടങ്ങളുടെ ഒരു കേന്ദ്രമായി മാറിയിരിക്കുന്നു, അധികൃതർ പറയുന്നതനുസരിച്ച്, അപകടങ്ങൾ തടയാൻ ഇതിനകം തന്നെ ചില നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഈ സ്ട്രെച്ച് സുരക്ഷിതമാക്കാൻ കൂടുതൽ ചെയ്യേണ്ടതുണ്ട്.

എക്സപ്രസ് ഹൈവേകളിൽ സാധാരണയായി ഉണ്ടാകുന്ന അപകടങ്ങളാണ് ഇത്തരത്തിലുളളത്. അത് കൊണ്ട് വളരെ സൂക്ഷിച്ചും ശ്രദ്ധയോടെയും വേണം ഹൈവേകളിൽ വാഹനമോടിക്കുമ്പോൾ. ഭാരവാഹനങ്ങൾക്ക് എപ്പോഴാണ് നിയന്ത്രണം വിടുന്നത് എന്ന് നമ്മൾക്ക് ഒരിക്കലും പറയാൻ കഴിയില്ലല്ലോ. എല്ലാവരും പറയുന്നതാണ് നമ്മൾ എത്ര ശ്രദ്ധിച്ചാലും എതിരെ വരുന്ന വ്യക്തി മര്യാദയ്ക്ക് അല്ല വാഹനം ഓടിക്കുന്നതെങ്കിൽ വല്ല കാര്യമുണ്ടോ എന്ന്. അങ്ങനെ ഒരിക്കലും ചിന്തിക്കരുത്.നമ്മൾ ശ്രദ്ധിക്കാനുളളതും സൂക്ഷിക്കാനുളളതും ചെയ്യുക.അതാണ് വേണ്ടത്

Most Read Articles

Malayalam
English summary
Banglore pune express truck accident
Story first published: Thursday, November 24, 2022, 20:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X