3.2 കോടി പൊടിച്ച് വാങ്ങിയ റേഞ്ച് റോവര്‍ വാടകയ്ക്ക് കൊടുക്കുന്ന ബാര്‍ബര്‍! റോള്‍സ് റോയ്‌സ് വരെ റെന്റിന്

വളരെ ദുരിതം നിറഞ്ഞ ഒരു ജീവിത ചുറ്റുപാടില്‍ നിന്ന് ഒറ്റക്ക് വഴിവെട്ടി ജീവിതത്തില്‍ വലിയ ഉയരങ്ങള്‍ കീഴടക്കിയ ഒത്തിരി പേരുണ്ട്. അത്തരത്തില്‍ ചിലയാളുകള്‍ പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഞങ്ങള്‍ നിങ്ങളെ പരിചയപ്പെടുത്താറുണ്ട്. അത്തരത്തില്‍ റോള്‍സ് റോയ്സ് അടക്കമുള്ള ആഡംബര വാഹനങ്ങള്‍ സ്വന്തമായുള്ള ഒരു ബാര്‍ബറെ ഞങ്ങള്‍ മുമ്പ് പരിചയപ്പെടുത്തിയത് മാന്യ വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകും. ബെംഗളൂരു സ്വദേശിയായ രമേഷ് ബാബു എന്നയാളാണ് കക്ഷി. ഒരു സാധാരണ ബാര്‍ബറായി ജീവിതം തുടങ്ങിയ രമേഷ് ബാബുവിന് ഇന്ന് ബോളിവുഡ് താരങ്ങള്‍ അടക്കമാണ് കസ്റ്റമേഴ്‌സ്. എന്നാല്‍ അവര്‍ ഇദ്ദേഹത്തിന്റെ അടുക്കല്‍ മുടിവെട്ടാനും ഷെയ്‌വ് ചെയ്യാനുമാണ് വരുന്നതെന്ന് തെറ്റിദ്ധരിക്കല്ലേ.

മെട്രോ നഗരത്തിലെ ഏറ്റവും വലിയ ടാക്സി ഫ്ലീറ്റ് ഓപ്പറേറ്ററാണ് ഇദ്ദേഹം. റോള്‍സ് റോയ്സ് ഗോസ്റ്റ്, മെര്‍സിഡീസ്-മെയ്ബാക്ക്, മെര്‍സിഡീസ്-ബെന്‍സ് ജി-വാഗണ്‍, ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 130, ബിഎംഡബ്ല്യു i7 തുടങ്ങി നിരവധി ആഡംബര കാറുകള്‍ രമേഷ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ വാഹന വ്യൂഹത്തിലുണ്ട്. ഇപ്പോള്‍ എസ്യുവി പ്രേമികള്‍ കൊതിക്കുന്ന ഒരു പുത്തന്‍ കാര്‍ വാങ്ങി രമേഷ് ബാബു വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. അതിനെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.

barber ramesh babu buys range rover lwb

അറിയാത്തവര്‍ക്കായി ആദ്യം രമേഷ് ബാബുവിന്റെ പ്രചോദനപരമായ കഥ പറയാം. ബെംഗളൂരുവില്‍ ജനിച്ച രമേഷിന് ഏഴാമത്തെ വയസില്‍ പിതാവിനെ നഷ്ടപ്പെട്ടു. ബാര്‍ബറായ പിതാവിന്റെ മരണ ശേഷം വീട്ടുജോലി ചെയ്തായിരുന്നു മാതാവ് കുടുംബം പുലര്‍ത്തിയിരുന്നത്. പഠനത്തോടൊപ്പം ചെറുപ്പത്തില്‍ തന്നെ രമേഷ് പല ജോലികളും ചെയ്തിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി സഹപാഠികള്‍ തുടര്‍ പഠനത്തിന് പോയപ്പോള്‍ രമേഷ് ബാബു ചെയ്തത് വാടകയ്ക്ക് നല്‍കിയിരുന്ന പിതാവിന്റെ ബാര്‍ബര്‍ ഷോപ്പ് ഏറ്റെടുത്ത് നടത്തി കുടുംബത്തെ ചുമലിലേറ്റുകയായിരുന്നു.

ഹെയര്‍ഡ്രസിംഗ് കഴിവുകള്‍ മെച്ചപ്പെടുത്തി മികച്ച വരുമാനം നേടിയ രമേഷ് പണം സ്വരൂപിച്ച് ഒരു മാരുതി ഒംനി വാന്‍ സ്വന്തമാക്കി. മിക്ക സമയവും വീട്ടില്‍ വെറുതെ കിടക്കുന്ന ഒംനി വാടകയ്ക്ക് കൊടുത്ത് അധിക വരുമാനം നേടിക്കൂടെ എന്ന സുഹൃത്തിന്റെ ഉപദേശമാണ് രമേഷിന്റെ തലവര മാറ്റിയത്. രമേഷിന്റെ കാര്‍ റെന്റല്‍ ബിസിനസ് സാമ്രാജ്യത്തിന്റെ വളര്‍ച്ച അവിടെ തുടങ്ങുകയായിരുന്നു. പരിപാടി ക്ലിക്കായതോടെ കൂടുതല്‍ കാറുകള്‍ ചേര്‍ത്ത് ബിസിനസ് വിപുലീകരിച്ചു.

2004-ല്‍ ഒരു മെര്‍സിഡീസ്-ബെന്‍സ് ഇ-ക്ലാസ് വാങ്ങിയതോടെ രമേഷ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് പ്രീമിയം കാര്‍ റെന്റല്‍ കമ്പനിയായി മാറി. പിന്നീട് കൂടുതല്‍ ആഡംബര കാറുകള്‍ കമ്പനിയുടെ ഭാഗമായെങ്കിലും 2011-ല്‍ റോള്‍സ് റോയ്സ് ഗോസ്റ്റ് സീരീസ് I വാങ്ങിയത് വലിയ വാര്‍ത്തയായി. ഇന്ത്യയില്‍ വാടകയ്ക്ക് ലഭ്യമായ ആദ്യത്തെ റോള്‍സ് റോയ്‌സുകളില്‍ ഒന്നായിരുന്നു അത്. അതിനുശേഷം കൂടുതല്‍ ആഡംബര കാറുകള്‍ അദ്ദേഹം സ്വന്തമാക്കി.

അടുത്തിടെ, ഒരു മെര്‍സിഡീസ്-ബെന്‍സ് G400d ആഡംബര എസ്‌യുവി രമേഷ് ബാബുവിന്റെ ഗരാജിലെത്തിയിരുന്നു. വാങ്ങി. ഇന്ത്യയിലെ ആദ്യത്തെ കൊമേഴ്ഷ്യല്‍ ജി-വാഗണ്‍ ആയിരുന്നു അത്. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ 130, ടൊയോട്ട വെല്‍ഫെയര്‍, രണ്ട് ടൊയോട്ട ഗ്രാന്‍എയ്‌സ്, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ LC200, ബിഎംഡബ്ല്യു 7-സീരീസ്, ബിഎംഡബ്ല്യു i7 തുടങ്ങിയ പ്രീമിയം വാഹനങ്ങളും അദ്ദേഹത്തിന്റെ വാഹന ശേഖരത്തിലുണ്ട്.

barber ramesh babu buys range rover lwb

3.2 കോടി രൂപ വിലവരുന്ന പുതിയ റേഞ്ച് റോവര്‍ എല്‍ഡബ്ല്യുബി ആണ് രമേഷ് ബാബുവിന്റെ ടാക്‌സി കാര്‍ നിരയില്‍ ഏറ്റവും പുതുതായി ഇടംപിടിച്ചിരിക്കുന്നത്. പുതിയ റേഞ്ച് റോവറിന്റെ ഡെലിവറി ചിത്രങ്ങള്‍ രമേഷ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

രമേഷ് ബാബുവിന്റെ ഏറ്റവും പുതിയ റേഞ്ച് റോവര്‍ HSE ലോംഗ് വീല്‍ബേസ് പതിപ്പ് ഫ്യൂജി വൈറ്റ് നിറത്തിലാണ് ഫിനിഷ് ചെയ്തിരിക്കുന്നത്. ആകര്‍ഷകമായ വുഡും ബ്രഷ്ഡ് അലുമിനിയം ഘടകങ്ങളുമുള്ള ലൈറ്റ് ടാന്‍ ലെതര്‍ ഇന്റീരിയറാണ് കാറില്‍ വരുന്നത്. പിന്‍സീറ്റിലെ യാത്രക്കാര്‍ക്ക് കൂടുതല്‍ ഇടം നല്‍കുന്ന ലോംഗ് വീല്‍ബേസ് പതിപ്പാണിത്. 3.0 ലിറ്റര്‍ D350 ഇന്‍ജെനിയം ഡീസല്‍ എഞ്ചിനാണ് റേഞ്ച് റോവര്‍ HSE LWB പതിപ്പിന് കരുത്ത് പകരുന്നത്.

barber ramesh babu buys range rover lwb

346 bhp പവറും 700 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന ഈ എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. ഈ വാഹനത്തില്‍ സ്റ്റാന്‍ഡേര്‍ഡായി ഫുള്‍ ടൈം ഓള്‍വീല്‍ ഡ്രൈവ് സിസ്റ്റം വരുന്നു. വെറും 6.4 സെക്കന്റിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ആഡംബര എസ്‌യുവിക്ക് സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

More from DriveSpark

Article Published On: Tuesday, October 7, 2025, 12:06 [IST]
English summary
Barber turned taxi fleet operator ramesh babu added range rover lwb to his rental luxury car fleet
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X