3.5 ബില്യണ്‍ ഡോളര്‍ ആസ്തി, സ്വന്തം പേരില്‍ ഷൂ! 18 കോടി മുടക്കി മഹീന്ദ്രയുടെ ഇവി വാങ്ങി ഇതിഹാസ താരം

ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള വിദേശ കാര്‍ കമ്പനിയാണ് ഓട്ടോമൊബിലി പിനിന്‍ഫാരിന. 2015-ലാണ് മഹീന്ദ്ര പിനിന്‍ഫാരിന SpA-യുടെ 75 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയത്. ഫെറാറി, ആല്‍ഫ റോമിയോ, മസെരാറ്റി, പ്യൂഷേ തുടങ്ങിയ ഐക്കണിക് വാഹന നിര്‍മാതാക്കളുടെ കാറുകള്‍ ഡിസൈന്‍ ചെയ്ത കമ്പനിയായിരുന്നു പിനിന്‍ഫരീന. 2018 റോമില്‍ നടന്ന ഫേര്‍മുല ഇ ഗ്രാന്‍പ്രീയില്‍ വെച്ച് ഓട്ടോമൊബിലി പിനിന്‍ഫരിന പിറവി കൊണ്ടു. ഓഗസ്റ്റിലെ മോണ്ടേറി കാര്‍ വീക്കില്‍ ലോകത്തിലെ ഏറ്റവും വിലകൂടിയ കാര്‍ മോഡലുകളിലൊന്നായ ബാറ്റിസ്റ്റ ടാര്‍ഗമെറിക്ക പിനിന്‍ഫരീന ലോകത്തിന് പരിചയപ്പെടുത്തിയിരുന്നു.

പ്രശസ്ത കാര്‍ കളക്ടര്‍മാരില്‍ ഒരാളും നിലവില്‍ ബാറ്റിസ്റ്റ ഉടമയുമായ ഒരാളാണ് ഈ കാര്‍ ആദ്യം സ്വന്തമാക്കിയതെന്ന് കമ്പനി അവതരണ വേളയില്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ആ വ്യക്തി ആരാണെന്ന് വെളിപ്പെട്ടിരിക്കുകയാണ്. അമേരിക്കന്‍ ബാസ്കറ്റ് ബോള്‍ ഇതിഹാസവും ബിസിനസുകാരനുമായ മൈക്കല്‍ ജോര്‍ദാനാണ് പിനിഫരീന ബാറ്റിസ്റ്റ ടാര്‍ഗമെറിക്കയുടെ ആദ്യ ഉടമ. ബാസ്‌കറ്റ്‌ബോള്‍ കാണാത്തവര്‍ക്ക് പോലും മൈക്കല്‍ ജോര്‍ദാന്‍ എന്ന പേര് സുപരിചിതമായിരിക്കും. കാരണം ജോര്‍ദാന്‍ ബ്രാന്‍ഡിന് കീഴില്‍ നൈക്കി പുറത്തിറക്കുന്ന ഷൂ ലോകപ്രശസ്തമാണ്.

michael jordan pininfarina battista targamerica

ഏകദേശം 350 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള മൈക്കല്‍ ജോര്‍ദാന്‍ മികച്ച ഒരു കാര്‍ പ്രേമി കൂടിയാണ്. ഈ അത്ഭുത കാറിനായി ജോര്‍ദാന്‍ ചെലവഴിച്ച കൃത്യമായ തുക പിനിന്‍ഫറീന വെളിപ്പെടുത്തിയിട്ടില്ല, ഇടപാടിനെക്കുറിച്ചുള്ള ഔദ്യോഗിക വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല. ഹൈപ്പര്‍ ഇലക്ട്രിക് കാര്‍ മോഡലിന് ഏകദേശം 18 കോടിയിലധികം രൂപ വിലയുണ്ടെന്നാണ് സൂചന. ആഡംബര രൂപകല്‍പ്പനയും നൂതന സാങ്കേതിക സവിശേഷതകള്‍ കൊണ്ട് പ്രശസ്തമായ ബാറ്റിസ്റ്റ മോഡലിനെ അടിസ്ഥാനമാക്കിയുള്ള മോഡലിന്റെ കസ്റ്റം-ബില്‍റ്റ് പതിപ്പാണ് ജോര്‍ദാന് സമ്മാനിച്ചത്.

തന്റെ ഗരാജിലെ ഏറ്റവും പുതിയ അംഗത്തിനൊപ്പം ജോര്‍ദാന്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒരു വര്‍ഷമെടുത്താണ് കാര്‍ ജോര്‍ദാന് ഡെലിവര്‍ ചെയ്തത്. നീക്കം ചെയ്യാവുന്ന റൂഫുകളുള്ള ലോകത്തിലെ ആദ്യത്തെ കോച്ച് ബില്‍റ്റ് ഇലക്ട്രിക് ഹൈപ്പര്‍ കാറാണ് ബാറ്റിസ്റ്റ ടാര്‍ഗമെറിക്ക. സില്‍വറില്‍ ഫിനിഷ് ചെയ്ത ഈ കാറിന്റെ വശങ്ങളിലും ഏറോ വിംഗുകളിലും വീലുകളിലും നല്‍കിയ ബ്ലൂ ആക്സന്റുകള്‍ ആകര്‍ഷകമായ രൂപം നല്‍കുന്നു.

michael jordan pininfarina battista targamerica

ടാര്‍ഗമെറിക്കയുടെ രൂപകല്‍പ്പനയില്‍ ശ്രദ്ധേയമായ റിയര്‍ വിംഗ് ഉള്‍പ്പെടുന്നു. അത് അതിന്റെ രൂപഭംഗി ഉയര്‍ത്തുന്നുവെന്ന് മാത്രമല്ല, റിയര്‍ വീലുകള്‍ക്ക് അധിക ഡൗണ്‍ഫോഴ്സ് നല്‍കിക്കൊണ്ട് മെച്ചപ്പെട്ട ഡ്രൈവിംഗ് ഡൈനാമിക്സ് നല്‍കുകയും ചെയ്യുന്നു. ബ്ലാക്ക്, ബ്രൗണ്‍ നിറങ്ങള്‍ ചാലിച്ച ടൂ ടോണ്‍ ഇന്റീരിയറാണ് കാറില്‍ വരുന്നത്. കരുത്ത് നിലനിര്‍ത്തിക്കൊണ്ടുതന്നെ ഭാരം കുറയ്ക്കാന്‍ കാറിന്റെ നിര്‍മ്മാണത്തില്‍ കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചിട്ടുണ്ട്. ഫേ്‌ലാര്‍, സ്റ്റിയറിംഗ്, സെന്റര്‍ കണ്‍സോള്‍ എന്നിവയില്‍ കാര്‍ബണ്‍ ഫൈബറുകള്‍ വരുന്നു.

ആഡംബരവും സുഖസൗകര്യവും സമ്മാനിക്കുന്ന സീറ്റുകളാണ് ടാര്‍ഗമെറിക്കയുടെ മറ്റൊരു പ്രത്യേകത. സിഗാറുകളോടുള്ള ജോര്‍ദാന്റെ പ്രിയം കാരണം സീറ്റുകള്‍ക്കിടയില്‍ സിഗാര്‍ ഹോള്‍ഡര്‍ സ്ഥാപിച്ച് കസ്റ്റമൈസ് ചെയ്തിട്ടുണ്ട്. ഈ അലൂമിനിയം ഗ്ലാസ് കെയ്‌സില്‍ 3 സിഗാറുകള്‍ വരെ ഉള്‍ക്കൊള്ളും. ഇതിന്റെ രൂപകല്‍പ്പന പോലെ തന്നെ ശ്രദ്ധേയമായ പ്രകടനവും ഇത് പുറത്തെടുക്കുന്നു.

മണിക്കൂറില്‍ 482 കിലോമീറ്റര്‍ വരെ വേഗതയില്‍ കുതിച്ച് പായാന്‍ ശേഷിയുള്ളതാണ് ഈ ഹൈപ്പര്‍ കാര്‍. 1,874 bhp പവറും 2,340 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള നാല് ഇലക്ട്രിക് മോട്ടോറുകളാണ് ഈ പെര്‍ഫോമന്‍സ് പുറത്തെടുക്കാന്‍ സഹായിക്കുന്നത്. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 2 സെക്കന്‍ഡ് സമയം മാത്രം മതി.

120 kWh ബാറ്ററി പായ്ക്കാണ് പിനിര്‍ഫരിന ടാര്‍ഗമറിക്കയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഫുള്‍ ചാര്‍ജില്‍ 476 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഇതിന് സാധിക്കുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു. മൈക്കല്‍ ജോര്‍ദാന്‍ ടാര്‍ഗമെറിക്ക വാങ്ങിയത് അദ്ദേഹത്തിന്റെ കാര്‍ ശേഖരണത്തിലേക്കുള്ള പുത്തന്‍ കൂട്ടിച്ചേര്‍ക്കല്‍ മാത്രമല്ല ഇലക്ട്രിക് വാഹന സാങ്കേതികവിദ്യയിലെ പുരോഗതിയുടെയും ഉയര്‍ന്ന നിലവാരമുള്ള ഇലക്ട്രിക് ഹൈപ്പര്‍കാറുകളുടെ വര്‍ധിച്ചുവരുന്ന സ്വീകാര്യതയുടെയും തെളിവാണ്.

ഉയര്‍ന്ന പ്രകടനവും നൂതന സവിശേഷതകളും ഉള്ള ടാര്‍ഗമെറിക്ക പോലുള്ള ഇലക്ട്രിക് ഹൈപ്പര്‍കാറുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും, ഇന്ത്യയില്‍ ഇവികളുടെ ഡിമാന്‍ഡ് വര്‍ധിച്ച് വരുന്നതിനാല്‍ ഇത്തരം കാറുകള്‍ ഉടന്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച് മഹീന്ദ്രയുടെ കീഴിലുള്ള കമ്പനി ഇത്തരം ഹൈ-എന്‍ഡ് കാറുകള്‍ പുറത്തിറക്കുന്ന സാഹചര്യത്തില്‍.

More from DriveSpark

Article Published On: Monday, October 7, 2024, 13:34 [IST]
English summary
Basketball legend michael jordan took delivery of pininfarina battista targamerica electric hypercar
കൂടുതല്‍... #auto news #electric car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X