ബാറ്റ്മാൻ സീരീസിലെ പുതിയ ബാറ്റ്മൊബൈലിന്റെ ചിത്രങ്ങൾ പുറത്ത്
അടുത്ത വർഷം ഒരു പുതിയ ബാറ്റ്മാൻ സിനിമ റിലീസ് ചെയ്യാൻ പോകുന്നു, ഈ ചിത്രത്തിന്റെ സംവിധായകൻ മാറ്റ് റീവ്സ് അടുത്തിടെ ട്വിറ്ററിൽ ഒരു പോസ്റ്റ് പങ്കിട്ടതിന് ശേഷം ആരാധകർ വളരെ ആകാംഷയിലാണ്.

ബാറ്റ്മാൻ സിനിമകളിൽ ബാറ്റ്മൊബൈൽ എല്ലായ്പ്പോഴും വലിയൊരു ആകർഷണ കേന്ദ്രമാണ്. മുമ്പ് നമ്മൾ കണ്ട ബാമൊബൈലുമായി താരതമ്യപ്പെടുത്തുമ്പോൾ, ഏറ്റവും പുതിയ പതിപ്പ് ബാറ്റ്മൊബൈൽ തികച്ചും വ്യത്യസ്തമാണ്.

ട്വിറ്ററിൽ പങ്കിട്ട ചിത്രങ്ങൾ പുതിയ ബാറ്റ്മൊബൈലിന്റെ മൊത്തത്തിലുള്ള ദൃശം നൽകുന്നു. ഏറ്റവും പുതിയ പതിപ്പായ ബാറ്റ്മൊബൈലിനെ നമുക്കൊന്ന് അടുത്തറിയാം.

സംവിധായകൻ പങ്കിട്ട ആദ്യ ചിത്രം ബാറ്റ്മൊബൈലിന്റെ മുൻവശത്ത് ബാറ്റ്മാൻ അതിനടുത്തായി നിൽക്കുന്നതാണ്. ബാറ്റ്മൊബൈലിന്റെ പഴയ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ വാഹനം വളരെ സാധാരണമാണെന്ന് തോന്നുന്നു.

ഈ സിനിമയിൽ ബാറ്റ്മാൻ ഒരു മസിൽ കാറാണ് തിരഞ്ഞെടുത്തിരിക്കുന്നത്. വാഹനത്തെ വളരെ വിപുലമായി പരിഷ്‌ക്കരിച്ചിരിക്കുന്നതായി തോന്നുന്നു. കാറിന് ബാറ്റ്മൊബൈലുകളിലെ സ്റ്റാൻഡേർഡായ മാറ്റ് ബ്ലാക്ക് നിറം നൽകിയിരിക്കുന്നു.

മുൻവശം ബാറ്റ്മൊബൈലിന്റെ പാരബര്യം പിൻതുടരുന്ന തരത്തിൽ ക്രമീകരിക്കാൻ ശ്രമിച്ചിരിക്കുന്നു. ഹൂഡിന് ഇരുവശത്തും മെറ്റൽ ഫ്രെയിമുകൾ നൽകിയിരിക്കുന്നു, ഇത് വാഹനത്തിന്റെ വശങ്ങളിലേക്കും വ്യാപിക്കുന്നു.

കൂടാതെ ബോണറ്റിൽ ഒരു സ്കൂപ്പും ഉണ്ട്. ഹൂഡിന് മെഷീൻ ഗണ്ണുകൾ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ കാറിന്റെ എഞ്ചിൻ പിന്നിലേക്ക് നീക്കിയതായി തോന്നുന്നു.

കാറിന്റെ അടുത്ത ചിത്രം കാറിന്റെ പിൻഭാഗത്തെ മൂന്നിലൊന്ന് കാണിക്കുന്നു, ഇത് പുതിയ ബാറ്റ്മൊബൈലിന് വലിയ വീൽ ആർച്ചുകൾ ഉണ്ടായിരിക്കുമെന്ന് വെളിപ്പെടുത്തുന്നു.

സാധാരണ ഹെഡ്‌ലാമ്പുകളും വ്യക്തമായ ടെയിൽ ലാമ്പുകളും ഉള്ളതിനാലാണ് ഇത് സാധാരണ മസിൽ കാറിന്റെ പരിഷ്കരിച്ച പതിപ്പാണെന്ന് ഞങ്ങൾ കരുതുന്നതിനുള്ള മറ്റൊരു കാരണം. കാറിന്റെ ബോഡി ശക്തിപ്പെടുത്തുന്നതിന് ഒരു റോൾ കേജും നൽകിയിരിക്കുന്നു, ഇത് കാറിന്റെ പിൻഭാഗത്തേക്ക് മുഴയ്ച്ച് നിൽക്കുന്നതായി കാണാം.

അവസാന ചിത്രം എഞ്ചിന്റെതാണ്. വളരെ കരുത്തുറ്റ കൂറ്റൻ എഞ്ചിനെ ഉൾക്കൊള്ളുന്നതിനായി ബാറ്റ്മൊബൈലിന്റെ പിൻഭാഗം പൂർണ്ണമായും മുറിച്ചുമാറ്റിയിരിക്കുന്നു. ഈ കരുത്തെല്ലാം കൈകാര്യം ചെയ്യാൻ കാറിന് കഴിയുന്ന തരത്തിൽ കാറിന്റെ ബോഡി ശക്തിപ്പെടുത്തിയിരിക്കുന്നു.

മൊത്തത്തിൽ, പുതിയ ബാറ്റ്മൊബൈൽ ഞങ്ങൾ മുമ്പ് കണ്ടതിൽ നിന്ന് വ്യത്യസ്തമായി കാണപ്പെടുന്നു. പുതിയ ബാറ്റ്മാൻ ചിത്രം 2021 ജൂൺ 25 ന് തിയേറ്ററുകളിൽ എത്തും, റോബർട്ട് പാറ്റിൻസനാണ് ബാറ്റ്മാന്റെ വേഷത്തിൽ അഭിനയിക്കുന്നത്.

ചിത്രം റിലീസ് ചെയ്യുന്നതുവരെ അടുത്ത മാസങ്ങളിൽ പുതിയ ബാറ്റ്മൊബൈലിന്റെ കൂടുതൽ ദൃശങ്ങൾ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ബാറ്റ്മൊബൈൽ ഞങ്ങൾ ഇതുവരെ കണ്ട മറ്റ് പതിപ്പുകളേക്കാൾ ഒരുപടി ഉയരെ ആയിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








