ബാറ്ററി സ്വാപ്പിങ്ങിൻ്റെ ആവശ്യകതയും ഇവികളുടെ ഭാവിയും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഇവി വാഹനവിപണി അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ ഒരുപാട് വെല്ലുവിളികൾ നേരിടുന്നും ഉണ്ട് എന്നതാണ് സത്യം. ഭാവിയിൽ ഇവി മാത്രമേ കാണു എന്നാണ് വിദഗ്ദരുടെ അഭിപ്രായം. പരിസ്ഥിതി സൗഹൃദവും ചിലവ് കുറഞ്ഞതും എന്നാൽ കാര്യക്ഷമവുമാണ്. ഇവികൾക്ക് ഇന്ത്യയിൽ നേരിടാൻ സാധ്യതയുളള കാര്യം എന്താണെന്ന് വച്ചാൽ ബാറ്ററി സ്വാപ്പിങ്ങ് എന്നതായിരിക്കും.

ബാറ്ററി സ്വാപ്പിങ്ങ് എന്ന് വച്ചാൽ നിങ്ങളുടെ വാഹനത്തിൻ്റെ ബാറ്ററി തീർന്നുപോകുകയാണെങ്കിൽ നിങ്ങൾക്ക് സ്വാപ്പിങ്ങ് സ്റ്റേഷനുകളിൽ എത്തി നിങ്ങളുടെ ചാർജ് തീർന്നു പോയ ബാറ്റി കൊടുത്ത് പുതിയ ചാർജ് ചെയ്ത ബാറ്ററി സ്വന്തമാക്കാൻ സാധിക്കും. ഇപ്പോൾ ഇവി ചാർജിങ്ങ് സ്റ്റേഷനുകളിൽ അധികസമയം എടുക്കുന്നത് പോലെ ഈ പ്രക്രിയയ്ക്ക് സമയം എടുക്കില്ല എന്നതാണ് ഗുണം.

ബാറ്ററി സ്വാപ്പിങ്ങിൻ്റെ ആവശ്യകതയും ഇവികളുടെ ഭാവിയും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

അത് കൊണ്ട് ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന കൂടുകയും ചെയ്യും. അത് പോലെ തന്നെ നല്ല നിലവാരം പുലർത്തുന്നതും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്ന ഒരു സ്വാപ്പിങ്ങ് നയം പുറത്തിറക്കുകയാണെങ്കിൽ ഉപഭോക്താക്കൾക്ക് ഇവിയിലേക്കുളള ആത്മവിശ്വാസം കൂടുകയും ചെയ്യും. അതിലൂടെ വാഹനങ്ങളുടെ ഡിമാൻ്റ് വർധിക്കുവാനും സാധിക്കും.

എന്നാലും ഇതിലുളള ചില പ്രശ്നങ്ങൾ എന്ന് പറയുന്നത് ബാറ്ററികളുമായി ബന്ധപ്പെട്ട ജിഎസ്ടിയാണ്. ഇവികൾക്ക് 5 ശതമാനമാണ് നികുതി വരുന്നത്. ഇതെല്ലാം പ്രതീക്ഷിച്ച് ജിഎസ്ടി കൗൺസിൽ അംഗീരിച്ച ജിഎസ്ടി നിരക്കുകൾക്കൊപ്പം നീതി ആയോഗിൻ്റെ പുതുക്കിയ നയത്തിലാണ് എല്ലാവരുടേയും പ്രതീക്ഷ. ഒരുപാട് നിയന്ത്രണങ്ങളുണ്ട് എങ്കിലും ബാറ്ററി സ്വാപ്പിങ്ങിന് ഡിമാൻ്റ് വർധിച്ചു കൊണ്ടേയിരിക്കുകയാണ് എന്നതാണ് പ്രത്യേകത.

ബാറ്ററി സ്വാപ്പിങ്ങിൻ്റെ ആവശ്യകതയും ഇവികളുടെ ഭാവിയും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ബാറ്ററി സ്വാപ്പിങ്ങിൻ്റെ ഗുണം എന്ന് പറയുന്നത് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സമയക്കുറവും, ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് നഗരമേഖലകളിൽ സ്ഥലമില്ല എന്ന് തുടങ്ങിയ വെല്ലുവിളികൾ ഒഴിവാക്കാൻ സാധിക്കും. ഒരു ബാറ്ററി സ്വാപ്പിംഗ് നയം എത്രയും വേഗം നടപ്പിലാക്കുന്നത് EV-കളുടെ ഡിമാൻ്റ് വർധിപ്പുക്കുന്നതിന് സഹായിക്കും. സ്വീകരിക്കുന്നത് വേഗത്തിലാക്കും. അത് കൊണ്ട് ഇവികളുടെ ഭാവി ബാറ്ററി സ്വാപ്പിങ്ങ് നയവുമായി ബന്ധപ്പെട്ടിരിക്കുകയാണ്.

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗിക്കുന്നത് പരിസ്ഥിതിക്ക് ഗുണകരമാണെന്ന് മാത്രമല്ല പെട്രോള്‍ വാഹനങ്ങളെ അപേക്ഷിച്ച് ലാഭകരവുമാണ്. സാധാരണയായി പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് എഞ്ചിന്‍ ഉള്‍പ്പെടെയുള്ള വിലകൂടിയ പാര്‍ട്‌സുകള്‍ ഉള്ളതിനാല്‍ മെയിന്റനന്‍സ് കോസ്റ്റ് വളരെ കൂടുതലാണ്. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സ്‌പെയര്‍ പാര്‍ട്‌സ്, മെയിന്റനന്‍സ് കോസ്റ്റ് എന്നിവ വളരെ കുറവാണെന്നതും ഒരു പ്ലസായി മാറുന്നു.

അതിനാല്‍ ഒരാള്‍ ഇവി കുറേ കാലം കഴിഞ്ഞ് പൊളിക്കാന്‍ കൊടുത്താലും അതിന്റെ സ്പെയര്‍ പാര്‍ട്സ് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. അസംസ്‌കൃത വസ്തുക്കളുടെ ആവശ്യം കുറയ്ക്കുമെന്നതാനാല്‍ ഇത് രാജ്യത്തിന്റെ വികസനത്തിന് ഉത്തേജകമാകും. 2025 ഓടെ ഇന്ത്യയില്‍ മാത്രം 721 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറതള്ളുമെന്നാണ് ചില പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് വളരെ അപകടകരമാണ്.

ഇലക്ട്രിക് വാഹനങ്ങള്‍ ജനകീയമാക്കുകയെന്ന ലക്ഷ്യം കൈവരിക്കാന്‍ കുറച്ച് കാലം കുടി സബ്‌സിഡി നീട്ടേണ്ടി വരുമെന്നാണ് തോന്നുന്നത്. സബ്‌സിഡി ഉണ്ടെങ്കില്‍ മാത്രമേ സാധാരണക്കാരായ ആളുകള്‍ ഇവി വാങ്ങാന്‍ തയാറാകുകയുള്ളൂ. താങ്ങാവുന്ന വിലയില്‍ കൂടുതല്‍ ഇവികള്‍ വിപണിയില്‍ എത്തിയാല്‍ ജനങ്ങള്‍ പെട്രോള്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് ഇവികളെ പുല്‍കും. അതിനൊപ്പം തന്നെ ചാര്‍ജിംഗ് ശൃംഖലയുടെ വിപുലീകരണം കൂടി അധികാരികള്‍ ഉറപ്പാക്കേണ്ടതുണ്ട്.

അടുത്ത കാലത്തായി ജമ്മു കശ്മീരിലും രാജസ്ഥാനിലും ലിഥിയം നിക്ഷേപം കണ്ടെത്തിയത് ഇന്ത്യന്‍ ഇലക്ട്രിക് വാഹന രംഗത്തിന് പുതു ഊര്‍ജ്ജം പകരുന്നു. അത് ഉപയോഗപ്പെടുത്താന്‍ തുടങ്ങിയാല്‍ ഇവി വിപണിക്ക് അത് വലിയ കുതിപ്പേകും. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇലക്ട്രിക് വാഹനങ്ങളോടുണ്ടായിരുന്ന അയിത്തം ക്രമേണ മാറി വരുന്ന വേളയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇവികള്‍ക്ക് നല്‍കി വരുന്ന ഫെയിം സബ്‌സിഡി അടുത്ത വര്‍ഷം അവസാനിക്കാന്‍ പോകുന്നത്.

More from DriveSpark

Article Published On: Wednesday, June 14, 2023, 11:17 [IST]
English summary
Battery swapping importance and electric vehicle future
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X