ഫാസ്ടാഗ് റീചാര്‍ജ് ചെയ്യുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും; പുതിയ തട്ടിപ്പ് സംഘം രംഗത്ത്

ഇന്ത്യയില്‍ ഇന്ന് പല തരത്തില്‍ സൈബര്‍ തട്ടിപ്പുകള്‍ അരങ്ങേറുന്നുണ്ട്. വാഹന ഉപഭോക്താക്കള്‍ ഏറെ ശ്രദ്ധ ചെലുത്തേണ്ട ഒരു തട്ടിപ്പ് കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ അരങ്ങേറി. ഫാസ്റ്റ് ടാഗ് കസ്റ്റമര്‍ സര്‍വീസ് സെന്ററിന്റെ പേരില്‍ കാറുടമയുടെ കൈയ്യില്‍ നിന്നാണ് ലക്ഷം രൂപ തട്ടിയെടുത്തത്.

ഇന്ത്യയില്‍ ദേശീയ പാതകളിലൂടെ സഞ്ചരിക്കുമ്പോള്‍ നാം ടോള്‍ അടക്കേണ്ടതുണ്ട്. ടോള്‍ അടക്കുന്ന പ്രക്രിയ ലളിതമാക്കാന്‍ വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ വാഹനങ്ങളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയത്. ഫാസ്ടാഗില്ലാത്ത കാര്‍ ടോള്‍ഗേറ്റ് കടക്കാന്‍ ഇരട്ടി ടോള്‍ നല്‍കേണ്ടി വരും. ഇന്ത്യയിലെ 98 ശതമാനം വാഹനങ്ങളിലും ഇപ്പോള്‍ ഫാസ്്ടാഗ് ഉണ്ടെന്നാണ് വിവരം. വളരെ കുറച്ചുപേര്‍ മാത്രമാണ് ഇപ്പോഴും ഫാസ്ടാഗ് വാങ്ങാത്തത്.

ഫാസ്ടാഗ് റീചാര്‍ജ് ചെയ്യുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും; പുതിയ തട്ടിപ്പ് സംഘം രംഗത്ത്

ഫാസ്ടാഗ് സ്റ്റിക്കര്‍ നമ്മുടെ കാറിലോ വാഹനങ്ങളിലോ പതിപ്പിച്ചാല്‍ ടോള്‍പ്ലാസയിലെ നീളന്‍ ക്യൂവില്‍ നില്‍ക്കാതെ എളുപ്പം രക്ഷപ്പെടാന്‍ സാധിക്കും. ഫാസ്ടാഗ് കാര്‍ഡ് കാറിന്റെ വിന്‍ഡ്ഷീല്‍ഡില്‍ ഒട്ടിക്കുകയാണ് വേണ്ടത്. ടോള്‍ഗേറ്റിലെ സ്ഥാപിച്ച കാര്‍ഡ് റീഡര്‍ നിങ്ങളുടെ കാറിലെ കാര്‍ഡ് സ്‌കാന്‍ ചെയ്യുകയും അതില്‍ ബാലന്‍സുള്ള പണത്തില്‍ നിന്ന് ടോള്‍ നിരക്ക് ഈടാക്കുകയും ചെയ്യും. അതിനാല്‍ ദീര്‍ഘദൂര യാത്ര പുറപ്പെടുന്നതിന് മുമ്പ് ഫാസ്ടാഗ് കാര്‍ഡില്‍ മതിയായ ബാലന്‍സ് ഉണ്ടെന്ന് ഉറപ്പ് വരുത്തുക.

ഇല്ലെങ്കില്‍ റീചാര്‍ജ് ചെയ്യുക. കാര്‍ഡ് ഓണ്‍ലൈനായി റീചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഭൂരിഭാഗം ആളുകളും അവരുടെ ഫാസ്ടാഗ് കാര്‍ഡുകള്‍ പേടിഎം പോലുള്ള ഓണ്‍ലൈന്‍ പേമെന്റ് ആപ്പുകളില്‍ രജിസ്റ്റര്‍ ചെയ്ത് അത് വഴിയാണ് റീചാര്‍ജ് ചെയ്യുന്നത്. എന്നാല്‍ കാര്‍ഡ് റീചാര്‍ജ് ചെയ്യാന്‍ ശ്രമിക്കുന്ന വേളയിലാണ് പലരും തട്ടിപ്പിനിരയാകുന്നത്. അടുത്തിടെ കര്‍ണാടകയിലെ ഉഡുപ്പി സ്വദേശിയായ ഒരാള്‍ക്കാണ് തട്ടിപ്പില്‍ ഒരു ലക്ഷത്തോളം രൂപ നഷ്ടമായത്.

ഫാസ്ടാഗ് റീചാര്‍ജ് ചെയ്യുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും; പുതിയ തട്ടിപ്പ് സംഘം രംഗത്ത്

ജനുവരി 29-നാണ് ഉഡുപ്പി ബ്രഹ്‌മവാര സ്വദേശിയായ ഫ്രാന്‍സിസ് പിയസ് എന്നയാള്‍ സ്വന്തം കാറില്‍ മംഗലാപുരത്തേക്ക് പുറപ്പെട്ടത്. ഹിജാമെഡി ടോള്‍ഗേറ്റില്‍ എത്തിയപ്പോള്‍ ഫാസ്ടാഗ് കാര്‍ഡില്‍ ബാലന്‍സ് ഇല്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഉടന്‍ തന്നെ കാര്‍ പാര്‍ക്ക് ചെയ്ത് ഫ്രാന്‍സിസ് ഫാസ്ടാഗ് നല്‍കിയ കമ്പനിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. ഫ്രാന്‍സിസ് തന്റെ ഫാസ്ടാഗ് കാര്‍ഡ് പേടിഎമ്മില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉടനെ ഗൂഗിളില്‍ പോയി പേടിഎം ഫാസ്ടാഗ് കസ്റ്റമര്‍ കെയര്‍ സെന്റര്‍ നമ്പര്‍ തപ്പിയെടുത്തു.

ഗൂഗിളില്‍ നിന്ന് കിട്ടിയ നമ്പറില്‍ അദ്ദേഹം വിളിച്ചു. താന്‍ പേടിഎം ഫാസ്ടാഗ് സര്‍വീസ് സെന്റര്‍ ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയ വ്യക്തി പ്രശ്‌നം ഉടന്‍ പരിഹരിക്കാമെന്ന് പറഞ്ഞു. തന്റെ സിസ്റ്റം പരിശോധിച്ച് കസ്റ്റമറുടെ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ഫോണ്‍ നമ്പറിലേക്ക് വന്ന ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) നല്‍കാന്‍ അയാള്‍ ആവശ്യപ്പെട്ടു. അത് വിശ്വസിച്ച് ഫ്രാന്‍സിസ് ഒടിപി നല്‍കി. പ്രശ്‌നം ഉടന്‍ പരിഹരിക്കമെന്ന് പറഞ്ഞ് ഫോണ്‍ എടുത്തയാള്‍ കോള്‍ കട്ട് ചെയ്തു.

ഫാസ്ടാഗ് റീചാര്‍ജ് ചെയ്യുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും; പുതിയ തട്ടിപ്പ് സംഘം രംഗത്ത്

തൊട്ട് പിന്നാലെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി ബാങ്കില്‍ നിന്ന് തുരുതുരെ മെസേജുകള്‍ വരാന്‍ തുടങ്ങി. ആദ്യം 49,000 രൂപയാണ് പിന്‍വലിക്കപ്പെട്ടത്. പിന്നാലെ വിവിധ തവണകളായി തട്ടിപ്പ്‌സംഘം ഫ്രാന്‍സിസിന്റെ അക്കൗണ്ടില്‍ നിന്ന് 19999, 19998, 9,999, 1000 രൂപ എന്നിങ്ങനെ പിന്‍വലിച്ചു. മൊത്തം 99,997 രൂപയാണ് നഷ്ടമായത്. മെസേജുകള്‍ കണ്ട് ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിനിരയായ വിവരം അറിയുന്നത്.

ഉടന്‍ തന്നെ ഫ്രാന്‍സിസ് നടന്ന കാര്യങ്ങള്‍ മറ്റുള്ളവരോട് പറഞ്ഞു. ശേഷം പേടിഎമ്മിന്റെ ഫാസ്ടാഗ് കസ്റ്റമര്‍ കെയര്‍ സെന്റര്‍ നമ്പറില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ ചില തട്ടിപ്പുകാര്‍ ഗൂഗിളില്‍ തങ്ങളുടെ ഫോണ്‍ നമ്പര്‍ പേടിഎം ഫാസ്റ്റ് ടാഗ് കസ്റ്റമര്‍ കെയര്‍ സെന്ററിന്റെ സ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത് തട്ടിപ്പ് നടത്തുന്നതായി വിവരം ലഭിച്ചു. പിന്നാലെ ഫ്രാന്‍സിസ് ഉഡുപ്പി സിഇഎന്‍ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. പുത്തന്‍ തട്ടിപ്പുവീരന്‍മാരെ വലയിലാക്കാനുള്ള തീവ്രശ്രമത്തിലാണ് പൊലീസ് സംഘം.

നേരത്തെ ബാങ്ക് കസ്റ്റമര്‍ സര്‍വീസ് സെന്റര്‍, എടിഎം കാര്‍ഡ് സര്‍വീസ് സെന്റര്‍ തുടങ്ങിയ പേരുകളില്‍ വിവിധ തട്ടിപ്പുകള്‍ അരങ്ങേറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഫാസ്ടാഗ് റീചാര്‍ജിന്റെ പേരില്‍ നടന്ന തട്ടിപ്പ് പലരെയും അമ്പരപ്പിച്ചിരിക്കുകയാണ്. നിരവധി പേര്‍ ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ടാകാമെന്നാണ് പൊലീസ് പറയുന്നത്. ഫാസ്ടാഗ് റീചാര്‍ജ് ചെയ്യുമ്പോള്‍ ശ്രദ്ധിച്ചാല്‍ ഇത്തരം അബദ്ധങ്ങള്‍ ഒഴിവാക്കാം. ഫാസ്ടാഗ് കാര്‍ഡ് റീചാര്‍ജ് ചെയ്യുന്നതിന് മുമ്പ് നിങ്ങള്‍ ഏത് ബാങ്കില്‍ നിന്നാണ് കാര്‍ഡ് വാങ്ങിയതെന്ന് നോക്കുക.

ശേഷം ആ ബാങ്കിന്റെ ആപ്പ് വഴി റീചാര്‍ജ് ചെയ്യുക. ആപ്പുകളിലും വ്യാജന്‍മാര്‍ ഉള്ളതിനാല്‍ ഇവിടെയും ശ്രദ്ധ വേണം. അതിനുശേഷം ശേഷം ശ്രദ്ധിക്കേണ്ടത് വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍ രേഖപ്പെടുത്തുമ്പോള്‍ ആണ്. വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍ കൃത്യമായി രേഖപ്പെടുത്തണം. വാഹന രജിസ്‌ട്രേഷന്‍ നമ്പറാണ് നിങ്ങളുടെ വാഹനത്തിന് ഫാസ്ടാഗില്‍ റീചാര്‍ജ് ചെയ്യേണ്ടത്. അത് തെറ്റായി നല്‍കിയാല്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പോകുകയും ചെയ്യും എന്നാല്‍ നിങ്ങളുടെ ഫാസ്റ്റ് ടാഗ് റീചാര്‍ജ് ആവുകയുമില്ല.

ഇത് നിങ്ങള്‍ക്ക് നഷ്ടവും നിരാശയും സമ്മാനിക്കും. അതുകൊണ്ട് ഫാസ്ടാഗ് റീചാര്‍ജ് ചെയ്യുമ്പോള്‍ വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍ കൃത്യമായി രേഖപ്പെടുത്തുക. ശേഷം വിവിധ പേയ്‌മെന്റ് മോഡുകളിലൂടെ നിങ്ങള്‍ക്ക് പണമടച്ച് റീചാര്‍ജ് ചെയ്യാം.

More from DriveSpark

Article Published On: Tuesday, February 14, 2023, 16:22 [IST]
English summary
Karnataka native lost rs 1 lakh while trying to contact helpline number for fastag recharge
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X