വീഡിയോ: ട്രാഫിക് ജാമിനെ ഇങ്ങനെ മറികടക്കാം!
മോസ്‌കോ നഗരത്തില്‍ ജീവിക്കുന്ന ഒരാള്‍ വര്‍ഷത്തില്‍ എട്ടു ദിവസം ട്രാഫിക്ക് ജാമില്‍ ചെലവഴിക്കുന്നു എന്നാണ് കണക്ക്. ആര്‍ഷഭാരതത്തില്‍ ഇത്തരം കണക്കുകളൊന്നും സൂക്ഷിക്കുന്ന ഏര്‍പ്പാടില്ലാത്തതിനാല്‍ നമുക്കിതൊന്നും അറിയാതെ കഴിച്ചുകൂട്ടാം. ഇതിലുമധികം സമയം നാം നമ്മുടെ നഗരങ്ങളിലെ ട്രാഫിക്കുകളില്‍ ചെലഴിക്കുന്നുണ്ടാവാം.
ട്രാഫിക്കില്‍ കുടുങ്ങി നില്‍ക്കുമ്പോള്‍ ഈ വണ്ടികളുടെയെല്ലാം പുറത്തുകൂടി കയറി കാര്യം സാധിച്ചാലെന്ത് എന്നാലോചിക്കാത്തവര്‍ കാണില്ല. ഈ ആലോചനയെ അക്ഷരാര്‍ത്ഥത്തില്‍ സാധിക്കുകയാണ് താഴെയുള്ള വീഡിയോയില്‍.
യഥാര്‍ത്ഥത്തില്‍ ഒരു ഫോര്‍വീല്‍ ഡ്രൈവ് ഓഫ് റോഡര്‍ വാഹനത്തിന്റെ ശേഷി എന്തെന്നു കാണിക്കുകയാണ് ഈ വീഡിയോയുടെ ലക്ഷ്യം. വീഡിയോ കാണുക.


Click it and Unblock the Notifications








