പിച്ചക്കാരന് 'ഓഡി' ആയാലെന്താ പുളിക്കുമോ?

Written By:

ഭിക്ഷാടനം തൊഴിലാക്കിയ മാത്യു ബ്രിൻടൺ ഓഡി ടിടി സ്പോർട്സ് കാറിന്റെ ഉടമയാണെന്ന സത്യം ഏവരെയും ഞെട്ടിപ്പിച്ചിരിക്കുകയാണ്. ഭിക്ഷയാചിക്കലിന് ശേഷം വളർത്ത് നായയ്ക്കൊപ്പം 47ലക്ഷം വിലപിടിപ്പുള്ള ഓ‍ഡി കാറിൽ വീട്ടിലേക്ക് പോകുന്ന പിച്ചക്കാരന്റെ വീഡിയോ രംഗം സോഷ്യല്‍ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

വിമാനയാത്രയും ചില ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങളും

വളർത്ത് നായയ്ക്കൊപ്പം ജർമ്മനിയിലെ ന്യൂക്വെ ബാങ്ക് സ്ട്രീറ്റലാണ് 35 വയസ് തോന്നിക്കുന്ന ഈ പിച്ചക്കാരൻ പതിവായി ഭിക്ഷാടനത്തിന് എത്താറുള്ളത്. അവശ്വസനീയമായ ഈ വാർത്തയുടെ കൂടുതൽ വിശദാംശങ്ങൾക്കായി താളുകളിലേക്ക് നീങ്ങൂ.

To Follow DriveSpark On Facebook, Click The Like Button
പിച്ചക്കാരന് 'ഓഡി' ഉണ്ടായാലെന്താ പുളിക്കുമോ?

സോഷ്യൽ മീഡിയയിൽ നൂറിലധികം ആളുകളാണ് ഈ പോസ്റ്റിന് കമന്റ് ഇട്ടിരിക്കുന്നത്. കൂടാതെ 30,660ത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടിട്ടുമുണ്ട്.

പിച്ചക്കാരന് 'ഓഡി' ഉണ്ടായാലെന്താ പുളിക്കുമോ?

ഓഡിക്കാർ സ്വന്തമായിട്ടുള്ള ഇയാൾക്ക് ഭക്ഷണവും പണവും നൽകിയ ഞങ്ങളിപ്പോൾ കമ്പളിപ്പിക്കപ്പെട്ടുവെന്ന് വീഡിയോ കാണാൻ ഇടയായ ആളുകൾ പ്രതികരിച്ചു.

പിച്ചക്കാരന് 'ഓഡി' ഉണ്ടായാലെന്താ പുളിക്കുമോ?

സ്വന്തമായി വീടില്ലെന്ന് പറഞ്ഞു ഭിക്ഷയെടുക്കുന്ന ഇയാൾക്ക് ന്യൂക്വെയിൽ വീടുള്ള വിവരംകൂടി പുറത്ത് വന്നതോടെ സഹതാപം തോന്നിയ ആളുകൾക്ക് കൊല്ലാനുള്ള പകയാണുണ്ടായത്.

പിച്ചക്കാരന് 'ഓഡി' ഉണ്ടായാലെന്താ പുളിക്കുമോ?

വീഡിയോ പ്രചരിച്ച് തുടങ്ങിയതോടെ തന്റെ കാറും മോഷണം പോയി മാത്രമല്ല വധഭീഷിണി വരെയുണ്ടായിഎന്ന് ഈ ഭിക്ഷക്കാരൻ പരാതിപ്പെട്ടു.

പിച്ചക്കാരന് 'ഓഡി' ഉണ്ടായാലെന്താ പുളിക്കുമോ?

ശകാരങ്ങളും അധിക്ഷേപങ്ങളും കാരണം ആത്മഹത്യ ചെയ്താലോ എന്നുകൂടി ആലോചിച്ചു പോയി എന്നയാൾ വ്യക്തമാക്കി.

പിച്ചക്കാരന് 'ഓഡി' ഉണ്ടായാലെന്താ പുളിക്കുമോ?

വൈറലായി കൊണ്ടിരിക്കുന്ന ഈ വീഡിയോ കാണാനിടയായോ എന്ന ചോദ്യത്തിന് തനിക്ക് ഇന്റർനെറ്റ് സൗകര്യമില്ലാത്തതിനാൽ കാണാൻ സാധിച്ചില്ല എന്നായിരുന്നു മറുപടി.

പിച്ചക്കാരന് 'ഓഡി' ഉണ്ടായാലെന്താ പുളിക്കുമോ?

സോഷ്യൽ മീഡിയിയൽ വീഡിയോ വൈറലായതോടെ ഇയാൾക്ക് നേരെ വധഭീക്ഷണി ഉണ്ടായിട്ടുണ്ടെന്നാണ് ന്യൂക്വെ പോലീസ് ഇൻസ്പെക്ടർ ഡെയിവ് മെറിഡിറ്റ് വ്യക്തമാക്കിയത്.

പിച്ചക്കാരന് 'ഓഡി' ഉണ്ടായാലെന്താ പുളിക്കുമോ?

വീഡിയോ കണ്ടതിന് ശേഷം ആളുകളുടെ വിദ്വേഷം വർധിച്ചതിനാൽ കൂടുതല്‍ ജാഗ്രത പാലിക്കാനായി മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ഇൻസ്പെക്ടർ അറിയിച്ചു.

കൂടുതൽ വായിക്കുക

 
കൂടുതല്‍... #ഓഡി #audi
English summary
Street beggar packs up for the day and drives off in £50,000 Audi TT sports car
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark