ഹെൻറിക് ഫിസ്കറിന്റെ ഭാവനയിലുദിച്ച ഉല്ലാസനൗക

By Praseetha

ആസ്റ്റൺ മാർടിൻ ഡിബി9, ആസ്റ്റൺ മാർടിൻ വി8 വാൻക്വിഷ്, ഫിസ്കർ കർമ തുടങ്ങിയ കാറുകളുടെ പിന്നിൽ പ്രവർത്തിച്ച വ്യക്തിയാണ് ഹെൻറിക് ഫിസ്കർ. ഈ കാറുകളുടെ ലിസ്റ്റിൽ നിന്നു തന്നെ മനസ്സിലാക്കാം മികച്ച കാർ ഡിസൈനർമാരിലൊരാളായി ഹെൻറികിനെ കണക്കാക്കാമെന്ന്. കാറുകൾ മാത്രമല്ല മോട്ടോർ സൈക്കിളുകളുടെ രൂപകല്പനയും നടത്തിയിട്ടുണ്ട്.

ഭൂമിയിലെ ഏറ്റവും വലിയ ഉല്ലാസക്കപ്പൽ കന്നി യാത്രയാരംഭിച്ചു

ഇപ്പോൾ ബോട്ട് മേഖലയിലേക്കും തന്റെ കഴിവുകൾ വിപുലീകരിച്ചിരിക്കുകയാണ്. ഇറ്റാലിയൻ ഷിപ്പ്യാർഡായ ബെനട്ടിയുമായുള്ള പങ്കാളിത്തത്തിലാണ് ഈ ഭീമൻ ആഡംബര ബോട്ടിന് രൂപം നൽകിയിരിക്കുന്നത്. കഴിഞ്ഞാഴ്ച ഉല്ലാസബോട്ടുകൾക്കായി സിങ്കപ്പൂരിൽ നടത്തിയ ഷോയിലാണ് ഈ കോൺസ്പെറ്റിനെ അവതരിപ്പിച്ചിരിക്കുന്നത്.

ഹെൻറിക് ഫിസ്കറിന്റെ ഭാവനയിലുദിച്ച ഉല്ലാസനൗക

164 അടി നീളമാണ് ഫിസ്കർ 50 എന്നു വിളിക്കപ്പെടുന്ന ഈ നൗകയ്ക്കുള്ളത്. ഏകദേശം പത്ത് കർമ്മാ കാറുകൾ നിരത്തിയാലുണ്ടാകുന്ന നീളമാണ് ഈ ഭീമൻ നൗകയ്ക്കുള്ളത്.

ഹെൻറിക് ഫിസ്കറിന്റെ ഭാവനയിലുദിച്ച ഉല്ലാസനൗക

മൂന്ന് തട്ടുകളായി ക്രമീകരിച്ചിരിക്കുന്ന തരത്തിലാണ് ബോട്ട് നിർമിച്ചിരിക്കുന്നത്. എയറോഡൈനാമിക് ഡിസൈനാണ് മൊത്തത്തിൽ നൽകിയിരിക്കുന്നത്.

ഹെൻറിക് ഫിസ്കറിന്റെ ഭാവനയിലുദിച്ച ഉല്ലാസനൗക

ഇപ്പോഴിത് വെറുമൊരു കൺസ്പെറ്റ് മാത്രമാണ്. ആവശ്യമുള്ളവർക്ക് ഇതിന്റെ പ്രോഡക്ഷൻ മോഡൽ നൽകുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

ഹെൻറിക് ഫിസ്കറിന്റെ ഭാവനയിലുദിച്ച ഉല്ലാസനൗക

ടോപ്പ് ഡെക്ക് ലോഞ്ച്, വിശാലമായ സലൂൺ, നീന്തൽ കുളം, അതിഥികൾക്കായി ആറ് ക്യാമ്പിനുകൾ, പതിനോന്ന് ക്രൂമെമ്പർമാർക്കായുള്ള ക്വാർട്ടേസുകൾ എന്നിവയാണിതിൽ ഒരുക്കിയിട്ടുള്ളത്.

ഹെൻറിക് ഫിസ്കറിന്റെ ഭാവനയിലുദിച്ച ഉല്ലാസനൗക

ബെഡ് റൂം, വിശാലമായ കുളിമുറി, ലൈബ്രറി, ഹോ തിയേറ്റർ, ജിം, ഫോൾഡ്-ഡൗൺ ബാൽക്കണി എന്നീ സൗകര്യങ്ങളാണ് മാസ്റ്റർ സ്യൂട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പാർട്ടി നടത്താൻ ആഗ്രഹമുള്ളവർക്ക് മിനിബാറുകളും ഒരുക്കിയിട്ടുണ്ട്.

ഹെൻറിക് ഫിസ്കറിന്റെ ഭാവനയിലുദിച്ച ഉല്ലാസനൗക

കാർബൺ ഫൈബർ, മരം, മറ്റ് വിദേശ നിർമ്മിത വസ്തുക്കൾ എന്നിവയുപയോഗിച്ചാണ് ഈ നൗകയുടെ നിർമാണം നടത്തിയിരിക്കുന്നത്.

ഹെൻറിക് ഫിസ്കറിന്റെ ഭാവനയിലുദിച്ച ഉല്ലാസനൗക

ഹൈബ്രിഡ് പ്രോപ്പൽഷൻ സിസ്റ്റമാണ് എൻജിനായിട്ട് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ സോളാർ പാനലുകളും ഇതിന്റെ ഭാഗമാണ്.

ഹെൻറിക് ഫിസ്കറിന്റെ ഭാവനയിലുദിച്ച ഉല്ലാസനൗക

ഫിസ്കർ ഡിസൈൻ ചെയ്യുന്ന ആദ്യത്തെ ബോട്ടാണിത്. മാത്രമല്ല ഫിസ്കർ നിർമ്മിച്ചിട്ടുള്ള മറ്റ് വാഹനങ്ങളേക്കാളും വിലപ്പിടിച്ചതുമാണ് ഈ ബോട്ട്.

ഹെൻറിക് ഫിസ്കറിന്റെ ഭാവനയിലുദിച്ച ഉല്ലാസനൗക

ഏകദേശം 37 മില്ല്യൺ ഡോളറാണ് ഈ ആഡംബര ബോട്ടിന്റെ വില കണക്കാക്കപ്പെടുന്നത്.

കൂടുതൽ വായിക്കൂ

ഇങ്ങനെയും ഉണ്ടോ കപ്പലുകൾ

More from DriveSpark

Article Published On: Wednesday, April 13, 2016, 9:00 [IST]
English summary
This is Henrik Fisker's idea of a yacht
കൂടുതല്‍... #കപ്പൽ #ship
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X