ട്രെയിന്‍ മിസായാല്‍ 'ചേസ്' ചെയ്ത് പിടിക്കും; ഓട്ടോക്കൂലി കേട്ടാല്‍ 'മുതലെടുക്കുവാണല്ലേ സജീ'ന്ന് ചോദിച്ച് പോകും
ഏതൊരു നഗരത്തില്‍ ചെന്നുപെട്ടാലും കുറഞ്ഞ ചിലവില്‍ യാത്രകള്‍ക്കായി സാധാരണക്കാര്‍ തെരഞ്ഞെടുക്കുക ഓട്ടോ ആയിരിക്കും. ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ സ്വഭാവം വെച്ച് ഒരു നഗരത്തെ വിലയിരുത്തുന്ന സംഭവങ്ങള്‍ വരെയുണ്ടാകാറുണ്ട്. പലപ്പോഴും നമ്മള്‍ കയറേണ്ടിയിരുന്ന ബസ് കിട്ടാതെ വരുമ്പോള്‍ ഓട്ടോയില്‍ അതിനെ ചേയ്‌സ് ചെയ്ത് പിടിക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ട്.
എന്നാല്‍ ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവര്‍മാര്‍ ട്രെയിനിനെ ഇത്തരത്തില്‍ പിന്തുടര്‍ന്ന് പിടിച്ച ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ആദില്‍ ഹുസൈന്‍ എന്ന് പേരുള്ള യാത്രക്കാന്‍ ബെംഗളൂരുവില്‍ നിന്ന് പ്രശാന്തി എക്‌സ്പ്രസിലായിരുന്നു യാത്ര ചെയ്യേണ്ടിയിരുന്നത്. ജോലിത്തിരക്കും നഗരത്തിലെ ട്രാഫിക് തിരക്കും കാരണം ആദിലിന് SBC സ്റ്റേഷനില്‍ നിന്ന് ഉച്ചയ്ക്ക് 1:40-ന് പുറപ്പെടുന്ന ട്രെയിനില്‍ കയറിപ്പറ്റാന്‍ സാധിച്ചില്ല.

Note: Images are representative purpose only.
അവന്‍ റെയില്‍വേ സ്റ്റഷനില്‍ എത്തിയപ്പോഴേക്കും വണ്ടി വിട്ടിരുന്നു. ഈ സമയത്താണ് സഹായിക്കാമെന്ന് പറഞ്ഞുകൊണ്ട് ഒരു ഓട്ടോ ഡ്രൈവര്‍ ആദിലിനെ സമീപിച്ചത്. ട്രെയിന്‍ തൊട്ടടുത്ത സ്‌റ്റേഷനില്‍ എത്തുന്നതിന് മുമ്പ് അവിടെ എത്തിക്കാമെന്നതായിരുന്നു വാഗ്ദാനം. ഇവിടെ SBC സ്‌റ്റേഷനും തൊട്ടടുത്ത സ്‌റ്റേഷനായ യെലഹങ്ക ജംഗ്ഷനും തമ്മിലുള്ള ദൂരം ഏകദേശം 15.4 കിലോമീറ്ററാണ്. എന്നാല്‍ തിരക്കുള്ള സമയങ്ങളില്‍ ഈ ദൂരം ഓടിയെത്താന്‍ 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ എടുക്കും.
ഓട്ടോ ഡ്രൈവര്‍ ആദിലിനെ സമീപിക്കുമ്പോള്‍ സമയം 1:50. പ്രശാന്തി എക്‌സ്പ്രസ് യെലഹങ്ക സ്‌റ്റേഷനില്‍ എത്തിച്ചേരുന്ന സമയം 2:20. ഓട്ടോ ഡ്രൈവര്‍ ചാര്‍ജ് കൂടി പറഞ്ഞതോടെ ആദില്‍ ഒന്ന് അതിശയിച്ചു. രണ്ട് യാത്രക്കാര്‍ക്ക് 2500 രൂപ നല്‍കണമെന്നായിരുന്നു ഓട്ടോഡ്രൈവറുടെ ആവശ്യം. എന്നാല്‍ ട്രെയിന്‍ എത്തുന്നതിന് മുമ്പ് കൃത്യസമയത്ത് ഓട്ടോ സ്റ്റേഷനില്‍ എത്തിയാല്‍ മാത്രം പണം നല്‍കിയാല്‍ മതിയെന്നായതോടെ ആദിലും ഒന്ന് ശ്രമിച്ച് നോക്കാമെന്ന് കരുതി.

തന്റെ ജീവിതത്തിലെ ഏറ്റവും ക്രേസി ആയിട്ടുള്ള ഓട്ടോ യാത്രക്കാണ് പിന്നീടുള്ള 25 മിനിറ്റ് സമയം സാക്ഷ്യം വഹിച്ചതെന്നാണ് ആദില്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പറ്റാവുന്നത്ര കുറുക്കുവഴികളിലൂടെയെല്ലാം ഓട്ടോ ഡ്രൈവര്‍ അവരെ കൊണ്ടുപോയി. രസകരമായ സംഗതി എന്തെന്നാല്‍ ആദില്‍ യാത്ര ചെയ്ത ഓട്ടോയെ പോലെ ഇത്തരത്തില്‍ യാത്രക്കാരെയും കൊണ്ട് നിരവധി ഓട്ടോക്കാര്‍ 'റിസ്‌ക്' എടുക്കുന്നുണ്ടായിരുന്നു.
യാത്രക്കിടെ ഓട്ടോ ഡ്രൈവര്‍മാര്‍ പരസ്പരം കൈവീശി അഭിവാദ്യം ചെയ്യുന്നതായി ആദില്‍ പറയുന്നു. ഏതായാലും ട്രെയിന്‍ എത്തുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് ഉച്ചയ്ക്ക് 2:15-ന് ആദിലിനെ ഓട്ടോഡ്രൈവര്‍ യെലഹങ്ക സ്റ്റേഷനില്‍ എത്തിച്ചു. ഇത്തരത്തില്‍ ട്രെയിന്‍ മിസായ യാത്രക്കാരെ കാത്ത് SBC സ്റ്റേഷന് മുന്നില്‍ ഇത്തരത്തില്‍ നിരവധി ഓട്ടോക്കാര്‍ കാത്തുനില്‍ക്കുന്നതായും ആദില്‍ സാക്ഷ്യപ്പെടുത്തുന്നു. 20-25 മിനിറ്റിനുള്ളില്‍ അടുത്ത സ്‌റ്റേഷനില്‍ എത്തിക്കാനുള്ള വെല്ലുവിളി സ്വീകരിച്ച് ഭീമമായ തുക സമ്പാദിക്കുന്നതാണ് ഇവരുടെ രീതി.
ട്രിപ്പിന് 2500 രൂപയാണ് കൈയ്യില്‍ വരുന്നത്. ഇവിടെ ട്രെയിന്‍ നഷ്ടമായയോടെ ഫൈ്‌ലറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാനിരുന്നതായിരുന്നു താനെന്നാണ് ആദില്‍ പറയുന്നത്. അങ്ങനെ വരുമ്പോള്‍ ഓട്ടോക്ക് നല്‍കിയതിനേക്കാള്‍ മൂന്നിരട്ടി മുടക്കേണ്ടി വന്നേനേ. മാത്രമല്ല ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്ത പൈസയും വെള്ളത്തിലായേനെ. ഇത് തന്നെ ആയിരിക്കും മിക്ക യാത്രക്കാരുടെയും അവസ്ഥ. കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാന്‍ അല്‍പ്പം റിസ്‌കെടുത്താല്‍ കുഴപ്പമില്ലെന്ന് അവരും ചിന്തിക്കും.
ഓട്ടോ ഡ്രൈവര്‍മാരുടെ ഈ പ്രവര്‍ത്തി പുര കത്തുമ്പോള്‍ വാഴ വെട്ടുകയല്ലേ എന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ഇവിടെ നമ്മള്‍ മനസ്സിലാക്കേണ്ട സംഗതി എന്തെന്നാല്‍ ഇത്തരം സാഹചര്യത്തില്‍ നമ്മള്‍ നമ്മുടെ ജീവന്‍ മാത്രമല്ല മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവിതം കൂടിയാണ് അപകടത്തിലാക്കുന്നത്. എന്നാല്‍ സാമ്പത്തിക ലാഭത്തിന് വേണ്ടി ഇവിടെ ഓട്ടോ ഡ്രൈവര്‍മാര്‍ നിരവധി ട്രാഫിക് നിയമങ്ങള്‍ കാറ്റിപറത്തുന്നുവെന്ന കാര്യം വ്യക്തമാണ്. വേഗപരിധി ലംഘിക്കുകയും ലെയ്ന്‍ മാറ്റവുമെല്ലാം ഇതില്‍ ഉള്‍പ്പെടും.
അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രവണതകള്‍ പ്രോത്സാഹിപ്പിക്കാതിരിക്കുന്നതാണ് എന്തുകൊണ്ടും ഉത്തമം എന്ന് മാത്രമാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. ഇത്തരത്തിലുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടോ?. ഉണ്ടെങ്കില്‍ അത് ഞങ്ങളുമായി പങ്കുവെക്കൂ. മാത്രമല്ല ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവര്‍മാരുടെ ഈ സാഹസത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.


Click it and Unblock the Notifications








